പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു കൊ​ണ്ടു വ​ന്ന കേ​ഴ​മാ​നി​നെ ക​റി​യാ​ക്കി വ​ന​പാ​ല​ക​ര്‍ ! അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം…

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന കേ​ഴ​മാ​നി​നെ വ​ന​പാ​ല​ക​ര്‍ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം. ജ​ഡം കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ക​ണ്ടെ​ത്ത​ല്‍. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നെ​ന്ന പേ​രി​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന മാ​നി​നെ എ​വി​ടെ​യാ​ണ് ക​റി​യാ​ക്കി​യ​തെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ല്‍ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​വു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ക്കൂ​ട്ടി​ലാ​കും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ അ​ട്ടി​മ​റി നീ​ക്കം. പ​രു​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മാ​നി​നെ ച​ത്തു​വെ​ന്ന് വ​രു​ത്തി പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്യാ​നെ​ന്ന പേ​രി​ലാ​ണ് നാ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍ നി​ന്ന് ചൂ​ളി​യാ​മ​ല സെ​ക്ഷ​ന്‍ വാ​ച്ച​ര്‍ ജി​ഷു​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ച്ച​മ​ല സെ​ക്ഷ​നി​ലെ താ​ല്‍​ക്കാ​ലി​ക വാ​ച്ച​ര്‍ സ​ന​ല്‍​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ഷ​ജീ​ദ് എ​ന്നി​വ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ത് സം​ബ​ധി​ച്ച മ​ഹ​സ​റോ,മ​റ്റ് രേ​ഖ​ക​ളോ ത​യ്യാ​റാ​ക്കി​യി​രു​ന്നി​ല്ല. മാ​നി​ന്റെ ജ​ഡം സം​സ്‌​ക​രി​ക്കു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ഷ​ജീ​ദി​നെ തി​ങ്ക​ളാ​ഴ്ച സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ന​ല്‍​രാ​ജി​നെ മെ​യ് 11ന്…

Read More

നാട്ടില്‍ ‘ ഉറുമാന്‍’ എന്നറിയിപ്പെടുന്ന സുരേന്ദ്രന് ഇഷ്ടം മാനിറച്ചി ! അച്ഛനും മകനും കൂടി മാനിനെ വെടിവെച്ച് വീട്ടിലെത്തിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാം ഭാര്യയുടെ കൈയ്യില്‍; സംഗതി മണത്തറിഞ്ഞെത്തിയ പോലീസ് കണ്ടത് മറ്റൊരു കാഴ്ച…

മാനിറച്ചി പാകം ചെയ്തതിന് മധ്യവയസ്‌ക അറസ്റ്റില്‍. വാളറ മാമലക്കണ്ടം ഇളംപ്ലാശേരി ആഞ്ഞിലിമൂട്ടില്‍ സുരേന്ദ്രന്റെ ഭാര്യ രമണിയാ(52)ണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ വെടിയിറച്ചി സൂക്ഷിച്ചിരിക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനപാലകസംഘത്തിന്റെ പരിശോധന. ഉറുമാന്‍ എന്നറിയപ്പെടുന്ന സുരേന്ദ്രന്‍, ഇയാളുടെ മകളുടെ ഭര്‍ത്താവ് ഷാജി എന്നിവര്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു വനപാലകര്‍ പറഞ്ഞു. മാനിറച്ചി പാചകം ചെയ്തുകൊണ്ടിരുന്ന രമണിയെ ചോദ്യംചെയ്തതോടെയാണ് വിശദമായ വേട്ടയാടല്‍ വിവരം ലഭിച്ചത്. സുരേന്ദ്രനും മരുമകന്‍ ഷാജിയും തോക്ക് ഉപയോഗിച്ച് വെടിവച്ചു പിടികൂടിയ മാനിനെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ച് പാചകം ചെയ്യാനേല്‍പിച്ചെന്നാണ് മൊഴി. നാലു കിലോയോളം ഇറച്ചിയും അവശിഷ്ടങ്ങളും വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. രമണിയെ അറസ്റ്റ് ചെയ്തതതോടൊപ്പം തോക്കും ആപ്പ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വനിതാ ട്രൈബല്‍ വാച്ചര്‍മാരുടെയും പഞ്ചായത്ത് മെമ്പറുടെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. വീട്ടില്‍നിന്നു നാടന്‍ തോക്കിനൊപ്പം തിരകളും വെടിമരുന്നും ഈയ ഉണ്ടകളും കേബിള്‍ കുരുക്കുകളും കണ്ടെത്തി.

Read More

നല്ല മാനിറച്ചിയെന്ന് വിചാരിച്ച് വന്‍തുക നല്‍കി വാങ്ങി ! കിട്ടിയതാകട്ടെ നല്ല കിടിലന്‍ പട്ടിയിറച്ചി; ഇറച്ചി കഴിച്ചവരെല്ലാം ആശുപത്രിയിലാണെങ്കിലും അകത്താകുമെന്ന് ഭയമുള്ളതിനാല്‍ ആര്‍ക്കും കേസില്ല; സംഭവം ഇങ്ങനെ…

കാളികാവ്:വന്യമൃഗങ്ങളുടെ ഇറച്ചിയ്ക്ക് എന്നും നല്ല ഡിമാന്‍ഡാണ്. അപ്പോള്‍ നല്ല മാനിറച്ചി കിട്ടിയാല്‍ ആരെങ്കിലും വിടുമോ. ഇങ്ങനെയാണ് നല്ല മാനിറച്ചിയാണെന്ന് വിചാരിച്ച് ആളുകള്‍ വന്‍വില നല്‍കി മാംസം വാങ്ങിയത്. എന്നാല്‍ കിട്ടിയതാകട്ടെ നല്ല പട്ടിയിറച്ചിയും. സംഭവമറിഞ്ഞതോടെ കഴിച്ചവര്‍ക്കെല്ലാം ദേഹാസ്വാസ്ഥ്യമുണ്ടായി തുടര്‍ന്ന് എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. വേട്ടയിറച്ചി ആണെന്ന് പറഞ്ഞ് വന്‍തുകയ്ക്ക് സംഘം നല്‍കിയത് പട്ടിയിറച്ചിയായിരുന്നു. അതേസമയം മാനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും വന്‍ കേസായതിനാല്‍ ഇക്കാര്യത്തില്‍ പരാതിയുമായി ആരും തയ്യാറായിട്ടില്ലെന്നാണ് വിവരം. മാനിറച്ചി എന്ന പേരില്‍ വലിയ തുകയായിരുന്നു ഇറച്ചി സംഘം വില്‍പ്പന നടത്തിയത്. ഇറച്ചി പാകമാകാന്‍ സമയദൈര്‍ഘ്യത്തില്‍ സംശയം തോന്നിയ ചിലര്‍ കിട്ടിയത് മാനിറച്ചി തന്നെയാണോ എന്ന് സംശയം ഉയര്‍ത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മലയുടെ അടിവശത്ത് നിന്നും നായകളുടെ തലകള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇറച്ചി വാങ്ങിയ നിരവധി പേരാണ് ആശുപത്രിയിലായിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ആരും…

Read More