പേറ്റുനോവൊക്കെ ഇനി പഴങ്കഥയാവും! കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍; കൃത്രിമ ഗര്‍ഭപാത്രത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചറിയാം

തമാശയായെങ്കിലും പത്തുമാസം ചുമന്ന്, നൊന്ത് പ്രസവിച്ച കഥ പറയാത്ത അമ്മമാരുണ്ടാവില്ല. എന്നാല്‍ ആ കഥ പറച്ചിലൊക്കെ ഇനി പഴങ്കഥയാവും. കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മതിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഫിലോഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലെ മെഡിക്കല്‍ സംഘമാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഗവേഷകസംഘത്തിന്റെ അഭിപ്രായം. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കൃത്രിമ ഗര്‍ഭപാത്രം അമ്മയുടെ ഒര്‍ജിനല്‍ ഗര്‍ഭപാത്രത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയതാണത്രേ. ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക് ഫ്‌ളുയിഡിന് സമാനമായ ഒരു ദ്രാവകം കൃത്രിമ ഗര്‍ഭപാത്രത്തിലും ഉണ്ടായിരിക്കും. ഇത് കുട്ടിയെ വലയംചെയ്യും. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളില്‍ കുഞ്ഞിന്…

Read More

വെള്ളം ഇനിമുതല്‍ കുടിക്കേണ്ട, പകരം കഴിക്കാം! പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യവുമായി സംരഭകര്‍; വെള്ളം നിറച്ച ഗോളങ്ങള്‍ തരംഗമാവാനൊരുങ്ങുന്നു

വെള്ളം കുടിക്കും, വെള്ളം, വിഴുങ്ങും പക്ഷേ വെള്ളം കഴിക്കാറുണ്ടോ. എന്നാല്‍ ഇനി വെള്ളം കഴിക്കാന്‍ തയാറാകാം. പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും സംരക്ഷണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം സംരഭകര്‍ വികസിപ്പിച്ചെടുത്തതാണ് കഴിക്കാന്‍ പാകത്തിലുള്ള വെള്ളം. അതായത് ഊഹോ എന്നുപേരിട്ടിരിക്കുന്ന ഈ വെള്ളം കുടിച്ചശേഷം കഴിക്കുകയുമാവാം. ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് വെള്ളം നിറയ്ക്കാവുന്ന സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികള്‍ ഉപയോഗിച്ച് കുടിവെള്ളം പുറത്തിറക്കുന്നത്. കാഴ്ചയില്‍ കുമിളകള്‍ പോലുള്ള ഈ വെള്ളക്കുപ്പികള്‍ വായിലിട്ട് ചവച്ചിറക്കാം. ഊഹോ (Ooho) എന്നാണ് ഇതിന്റെ പേര്. സ്‌കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഈ ഉല്‍പ്പന്നത്തിനു പിന്നില്‍. വെള്ളക്കുപ്പികളും പ്ലാസ്റ്റിക്, ഫൈബര്‍ ഗ്ലാസുകളുമൊക്കെ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളക്കുപ്പികള്‍ വികസിപ്പിച്ചെടുത്തതെന്ന് സംരംഭകര്‍ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിന്…

Read More

കാലാവസ്ഥയെ കൈപ്പിടിയിലൊതുക്കാന്‍ ഗൂഗിള്‍! മോട്ടര്‍ ഉപയോഗിച്ച് കാര്‍മേഘങ്ങളെ പറപറപ്പിക്കും; ഗൂഗിള്‍ വിന്റ് എന്ന സാങ്കേതികവിദ്യയെക്കുറിച്ചറിയാം

കൃതൃമിമമായി മഴ ഉണ്ടാക്കുന്ന വിദ്യ കേരളമടക്കം പലയിടങ്ങളിലും പരീക്ഷിക്കാനൊരുങ്ങുകയാണ്. പലവിധത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. ക്ലൗഡ് സീഡിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ പ്രധാനം. ഇപ്പോളിതാ ക്ലൗഡി സീഡിംഗിനേക്കാളും മികച്ച കാലാവസ്ഥാ നിയന്ത്രണ സംവിധാനവുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്റെസ്. പലകാര്യങ്ങളിലും അവര്‍ അതീവസമ്പന്നരുമാണ്. എന്നാല്‍ വര്‍ഷത്തില്‍ നല്ലൊരു ഭാഗവും കനത്ത മഴ ലഭിക്കുന്ന നെതര്‍ലെന്റുകാര്‍ക്ക് ഉറക്കെമഴുന്നേറ്റ് കര്‍ട്ടന്‍ പാളികള്‍ നീക്കുമ്പോള്‍ സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങുന്നത് കാണാന്‍ സാധിക്കുന്നില്ല എന്ന പരാതിയെ പരിഹരിക്കാനാണ് ഗൂഗിള്‍ വിന്റ് എന്ന പുതിയ സാങ്കേതികവിദ്യയുമായി മുന്നോട്ട് വരുന്നത്. ഹോളണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാറ്റാടിമില്ലുകള്‍ ഉപയോഗിച്ച് ഈ ഉദ്യമം സാധ്യമാക്കുമെന്നും ഗൂഗിള്‍ പുറത്ത് വിട്ട വീഡിയോയില്‍ അവകാശപ്പെടുന്നു. കാറ്റാടി മില്ലുകളെ മോട്ടര്‍ ഉപയോഗിച്ച് കറക്കി ആകാശത്തിലെ മഴമേഘങ്ങളെ പറപറപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍മേഘങ്ങളെ എത്തിച്ച്…

Read More

മൂന്ന് രക്ഷിതാക്കള്‍ ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് അപകടകരം! ഇത് ഭാഗ്യത്തെ മാത്രമാശ്രയിച്ച് വിജയത്തിലെത്തുന്ന പ്രക്രിയ; ലാന്‍സെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പിങ്ങനെ

മൂന്ന് രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. യുവതീയുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വന്ധ്യതയാണ് ഇതിന് കാരണമായി പറയുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനിതകവൈകല്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പേരുടെ ജനിതകഘടകങ്ങളുമായുള്ള കുട്ടിക്ക് ജന്മം നല്‍കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ വന്‍ അപകടം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ലാന്‍സെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡിഎന്‍എയിലെ രോഗസാധ്യതയുള്ള ജനിതകഘടകങ്ങള്‍ മൂന്നാമതൊരാളുടെ ആരോഗ്യമുള്ള ജനിതക ഘടകങ്ങള്‍ വഴി മറികടക്കുന്നതാണ് മൂന്ന് രക്ഷിതാക്കളെന്ന രീതിക്ക് പ്രചാരം ലഭിക്കാന്‍ കാരണം. ഇതുവഴി ജനിതകമായി തലമുറകള്‍ വഴി പകര്‍ന്നു കിട്ടുന്ന രോഗങ്ങളെ തടയാന്‍ കഴിയുമെന്നതാണ് പ്രധാന ഗുണമായി ഉയര്‍ത്തി കാണിക്കുന്നത്. അണ്ഡവും ബീജവും ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിക്കുന്ന ഐവിഎഫ് ചികിത്സയിലാണ് ഈ സാധ്യത ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്ന് രക്ഷിതാക്കളുള്ള കുട്ടികള്‍ പിറക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും പൊതു സമൂഹത്തില്‍ നിന്നും വലിയ…

Read More

ഇനി ചന്ദ്രനിലേക്ക് പറക്കാം ലിഫ്റ്റില്‍! ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടുത്തത്തിന് നാസയുടെ അംഗീകാരം; പ്രായോഗിക സാധ്യതകളെക്കുറിച്ചറിയാം

ചന്ദ്രനില്‍ പോകണം എന്നാഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ചന്ദ്രനിലേക്ക് പോകാനായി നാട്ടില്‍നിന്ന് ഒരു ലിഫ്റ്റ് ഉണ്ടെങ്കിലോ. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്നുപറയാന്‍ വരട്ടെ. ചന്ദ്രനിലേക്ക് ലിഫ്റ്റ് എന്ന ആശയവുമായി എത്തിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ഥി സായ് കിരണ്‍. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് സായ് കിരണ്‍ കണ്ടുപിടിച്ച ചന്ദ്രനിലേക്കുള്ള ലിഫ്റ്റ്. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് ലിഫ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ച് സായ് കിരണ്‍ വിശദമാക്കുന്നുണ്ട്. ചന്ദ്രനില്‍ മനുഷ്യവാസം തുടങ്ങാന്‍ ആവശ്യമായ ആശയങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു മത്സരത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ഭൂമിയേയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നതെന്ന് പേരിട്ടിരിക്കുന്ന തന്റെ പ്രൊജക്ടിലൂടെ മനുഷ്യരെ ലിഫ്റ്റ് വഴി ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തിക്കുക എന്ന ആശയമാണ് പങ്കുവെച്ചിരിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം ആവശ്യമായ ചരക്കുകളും ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തക്കുന്ന ലിഫ്റ്റിനെക്കുറിച്ചാണ്…

Read More