എം​എം മ​ണി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ‘നാ​ട​ന്‍​ഭാ​ഷാ പ്ര​യോ​ഗം’ ന​ട​ത്തി യു​വാ​വ് ! പോ​ലീ​സ് കേ​സെ​ടു​ത്തു…

എം.​എം.​മ​ണി എം​എ​ല്‍​എ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി തെ​റി​വി​ളി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു. ഇ​ടു​ക്കി രാ​ജാ​ക്കാ​ട്ടാ​ണു സം​ഭ​വം. കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി മാ​ട്ട​യി​ല്‍ അ​രു​ണ്‍ ആ​ണ് എം​എം മ​ണി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത്. എം​എ​ല്‍​എ​യു​ടെ വാ​ഹ​നം അ​രു​ണി​ന്റെ വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു പോ​യ​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്. തു​ട​ര്‍​ന്ന് വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി അ​രു​ണ്‍, എം.​എം.​മ​ണി​ക്കു നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. എം​എ​ല്‍​എ​യു​ടെ ഗ​ണ്‍​മാ​ന്റെ പ​രാ​തി​യി​ലാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​തി​നോ​ട​കം സം​ഭ​വം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

Read More

തി​രു​വ​ഞ്ചൂ​രി​ന് ശ്രീ​കൃ​ഷ്ണ​ന്റെ നി​റ​വും ക​യ്യി​ലി​രി​പ്പു​മെ​ന്ന് എം.​എം.​മ​ണി…

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് എം​എം മ​ണി എം​എ​ല്‍​എ. പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി പ​റ​യ​വേ​യാ​യി​രു​ന്നു എം​എം മ​ണി​യു​ടെ പ​രി​ഹാ​സം. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും പി​ന്നീ​ട് ഹൈ​ക്കോ​ട​തി അ​ത് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ഓ​ര്‍​മി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ണി. അ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് ശ്രീ​കൃ​ഷ്ണ​ന്റെ നി​റ​വും ക​യ്യി​ലി​രി​പ്പു​മാ​ണെ​ന്നും എം​എം മ​ണി​യു​ടെ പ​രി​ഹാ​സം. എ.​കെ.​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ന്വേ​ഷി​ച്ചേ പ്ര​തി​യെ പി​ടി​ക്കൂ​വെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും എം.​എം.​മ​ണി പ​റ​ഞ്ഞു. നീ​തി​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് യു.​ഡി.​എ​ഫ് പ​ഠി​പ്പി​ക്കേ​ണ്ട. നി​ങ്ങ​ളെ സം​ശ​യ​മു​ണ്ട്, എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു. കോ​ഴി​യെ ക​ട്ട​വ​ന്‍ ത​ല​യി​ല്‍ പൂ​ട​യു​ണ്ടോ എ​ന്ന് ത​പ്പി​യ​തു പോ​ലെ​യാ​ണ് പി.​സി.​വി​ഷ്ണു​നാ​ഥി​ന്റെ പ്ര​മേ​യാ​വ​ത​ര​ണ​മെ​ന്നും എം ​എം മ​ണി പ​രി​ഹ​സി​ച്ചു.

Read More

ദോശ കഴിക്കാമെന്ന ആശയുമായെത്തിയ ആശാന് ദോശ കിട്ടിയില്ല ! മന്ത്രി എം.എം മണിയെ മോഹിപ്പിച്ച ആ ദോശയെക്കുറിച്ചറിയാം…

കായംകുളം: നല്ല ചൂട് ദോശ കഴിക്കാമെന്ന് വിചാരിച്ചാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വൈദ്യുത മന്ത്രി മണിയാശാന്‍ വഴിയോരത്ത് വണ്ടി നിര്‍ത്തിയത്. കായംകുളം വിഠോബാ ക്ഷേത്രത്തിനു സമീപത്തെ രാമാനന്ദ പൈയുടെ കടയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാല്‍ ആശാന്റെ ആശ നടന്നില്ല. ആശാന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. രാമാനന്ദ പൈ കച്ചവടം കഴിഞ്ഞ് കടയടച്ച് പോയതാണ് ആശാന് തിരിച്ചടിയായത്. ഒടുവില്‍ നിരാശനായ മന്ത്രി കായംകുളം പച്ചക്കറി മാര്‍ക്കറ്റിലെത്തി ഒരാഴ്ചത്തേക്കുള്ള പച്ചക്കറിയും വാങ്ങി തലസ്ഥാനത്തേക്കു മടങ്ങുകയായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് രാമാനന്ദ പൈയുടെ കടയിലെത്തി ദോശ കഴിച്ചതിന്റെ രുചി നാവിന്‍തുമ്പില്‍ സൂക്ഷിച്ച് എത്തിയ ആശാന് ദോശ തിന്നാനാവാത്ത സങ്കടത്തോടെ മടക്കവും.

Read More

ഇ ശ്രീധരന്റെ ഹൈക്കോടതിയിലെ ഹര്‍ജി വെട്ടിലാക്കുക മന്ത്രി എംഎം മണിയെ; കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുക്കാതെ ഡാമുകള്‍ നിറച്ചുവെച്ചത് പ്രളയത്തിന് കാരണമായെന്ന് മെട്രോമാന്‍; വൈദ്യുതി മന്ത്രി മറുപടി പറയേണ്ടി വരും…

തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായത് മനുഷ്യനിര്‍മിത പ്രളയമാണെന്ന് പ്രസ്താവിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈദ്യുത മന്ത്രി എംഎം മണിയ്‌ക്കെതിരേ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍. കേരളത്തിലെ ഡാമുകള്‍ മഴ പെയ്ത് നിറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വൈദ്യുത മന്ത്രി എംഎം മണി പ്രകടിപ്പിച്ച സന്തോഷം എല്ലാ കേരളീയരുടെയും മനസ്സില്‍ ഉണ്ടാവണം.ഡാമുകള്‍ നിറയുന്നത് സന്തോഷകരമായ കാര്യമാണെന്നായിരുന്നു അന്ന് മണിയുടെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഡാമുകള്‍ നിറച്ചുവെച്ചത് മഹാപ്രളയത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്നാണാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയധികം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നോ അത്രയുമധികം വെള്ളം സംഭരിക്കാനായിരുന്നു സര്‍ക്കാരിന്റെയും ഡാം ഉദ്യോഗസ്ഥരുടെയും ശ്രമം. എന്നാല്‍ മഴ കനത്തതോടെ സാഹചര്യങ്ങള്‍ ആകെ മാറി. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചു. കനത്ത മഴ പെയ്തതോടെ ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് വലിയ തോതില്‍…

Read More