കൊറോണ ബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറെ ചൈന ഭീഷണിപ്പെടുത്തിയിരുന്നു ! രോഗവിവരം പുറത്തറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ എവിടെ; എന്താണ് ചൈനയില്‍ സംഭവിക്കുന്നത്…

ചൈനയില്‍ കൊറോണബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടറായ 34കാരന്‍ ലി വെന്‍ലിയാന്‍ഗിനെ ചൈനീസ് അധികൃതര്‍ കടുത്ത രീതിയില്‍ ഭീഷണിപ്പെടുത്തിയെന്ന സൂചന പുറത്ത് വന്നു. ഈ ഡോക്ടര്‍ വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ചിരുന്നു. സര്‍ക്കാര്‍ മറച്ച് വച്ച രോഗവിവരം രണ്ടും കല്‍പ്പിച്ച് പുറത്തറിയിച്ച ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ചെന്‍ കിയുഷിയെയും കാണാതായിട്ടുണ്ട്. ഡോക്ടറുടെ മരണത്തിനു പിന്നില്‍ ചൈനീസ് സര്‍ക്കാരിന്റെ കൈകളുണ്ടോയെന്ന സംശയമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈന കൊറോണയെ പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ചൈന പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ച കൊറോണബാധയെ പുറംലോകം അറിയാന്‍ കാരണമായവര്‍ക്കെതിരേ ചൈന പ്രതികാര നടപടികള്‍ തുടരുകയാണ്.വെള്ളിയാഴ്ച രോഗം ബാധിച്ച് മരിക്കുന്നതിന് മുമ്പാണ് തനിക്ക് ചൈനീസ് പൊലീസില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെയ്‌ബോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഡോക്ടര്‍ ലി വെളിപ്പെടുത്തിയിരുന്നത്. കൊറോണയെ സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് പുറത്ത് വിട്ടതിനെ…

Read More