തു​ര്‍​ക്കി-​സി​റി​യ ഭൂ​ക​മ്പം മൂ​ന്നു ദി​വ​സം മു​മ്പു​ത​ന്നെ ഒ​രാ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​രു​ന്നു ! ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ ട്വീ​റ്റ് ച​ര്‍​ച്ച​യാ​കു​ന്നു…

തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍​ദു​ര​ന്തം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെ ച​ര്‍​ച്ച​യാ​യി ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ പ്ര​വ​ച​നം. നെ​ത​ര്‍​ലാ​ന്‍​ഡ്സി​ലെ ആം​സ്റ്റ​ര്‍​ഡാം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ളാ​ര്‍ സി​സ്റ്റം ജോ​മെ​ട്രി സ​ര്‍​വേ​യി​ലെ (എ​സ്.​എ​സ്.​ജി.​ഇ.​ഒ.​എ​സ്) ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്ക് ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​ന​മാ​ണ് ച​ര്‍​ച്ച​യാ​വു​ന്ന​ത്. ഉ​ട​നെ​യോ കു​റേ​ക്കൂ​ടി ക​ഴി​ഞ്ഞോ മ​ധ്യ-​തെ​ക്ക​ന്‍ തു​ര്‍​ക്കി, ജോ​ര്‍​ദാ​ന്‍, സി​റി​യ, ലെ​ബ​ന​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭൂ​ച​ല​ന​മു​ണ്ടാ​വാ​മെ​ന്നാ​യി​രു​ന്നു ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​നം. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ച​നം. ട്വി​റ്റ​റി​ല്‍ ത​ന്റെ പ്ര​വ​ച​നം ഹൂ​ഗ​ര്‍​ബീ​റ്റ്സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല. ഈ ​പ്ര​വ​ച​ന​ത്തി​നു പി​ന്നാ​ലെ ഹൂ​ഗ​ര്‍​ബീ​റ്റ്സ് വ്യാ​ജ ശാ​സ്ത്ര​ജ്ഞ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും പ​ല ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. എ​ന്നാ​ല്‍, പ്ര​വ​ച​നം പു​റ​ത്ത് വ​ന്ന് മൂ​ന്നാം ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ര്‍​ക്കി​യേ​യും സി​റി​യ​യേ​യും സാ​ര​മാ​യി ബാ​ധി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 5,000ത്തി​ലേ​റെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 7.8 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ…

Read More

ലോകാവസാനം സത്യമാവുന്നുവോ ? ന്യൂ കാലിഡോണിയയില്‍ വമ്പന്‍ ഭൂചലനം; തൊട്ടു പിന്നാലെ സുനാമി മുന്നറിയിപ്പും

  ലോകത്തെ ഭീതിയിലാഴ്ത്തി ഫ്രാന്‍സിന്റെ ഭാഗമായ ന്യൂ കാലിഡോണിയയില്‍ വമ്പന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തെത്തുടര്‍ന്ന് പസഫിക് മേഖലയില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തും പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോയല്‍റ്റി ദ്വീപിന്റെ വടക്ക് 85 കിലോമീറ്റര്‍ മാറി 25 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. രാവിലെ 9.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ന്യൂ കാലഡോണിയയുടെ തലസ്ഥാനമായ നൗമിയ, വനൗട്ടു എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിയില്‍ ശക്തമായ സുനാമിത്തിരകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. തീരപ്രേദശത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കാലഡോണിയയില്‍ സൈറന്‍ മുഴക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെയെത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്…

Read More