തു​ര്‍​ക്കി-​സി​റി​യ ഭൂ​ക​മ്പം മൂ​ന്നു ദി​വ​സം മു​മ്പു​ത​ന്നെ ഒ​രാ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ചി​രു​ന്നു ! ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ ട്വീ​റ്റ് ച​ര്‍​ച്ച​യാ​കു​ന്നു…

തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍​ദു​ര​ന്തം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​നു പി​ന്നാ​ലെ ച​ര്‍​ച്ച​യാ​യി ഡ​ച്ച് ഗ​വേ​ഷ​ക​ന്റെ പ്ര​വ​ച​നം.

നെ​ത​ര്‍​ലാ​ന്‍​ഡ്സി​ലെ ആം​സ്റ്റ​ര്‍​ഡാം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ളാ​ര്‍ സി​സ്റ്റം ജോ​മെ​ട്രി സ​ര്‍​വേ​യി​ലെ (എ​സ്.​എ​സ്.​ജി.​ഇ.​ഒ.​എ​സ്) ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്ക് ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​ന​മാ​ണ് ച​ര്‍​ച്ച​യാ​വു​ന്ന​ത്.

ഉ​ട​നെ​യോ കു​റേ​ക്കൂ​ടി ക​ഴി​ഞ്ഞോ മ​ധ്യ-​തെ​ക്ക​ന്‍ തു​ര്‍​ക്കി, ജോ​ര്‍​ദാ​ന്‍, സി​റി​യ, ലെ​ബ​ന​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന ഭൂ​ച​ല​ന​മു​ണ്ടാ​വാ​മെ​ന്നാ​യി​രു​ന്നു ഹൂ​ഗ​ര്‍​ബീ​റ്റ്സി​ന്റെ പ്ര​വ​ച​നം.

ഫെ​ബ്രു​വ​രി മൂ​ന്നി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ച​നം. ട്വി​റ്റ​റി​ല്‍ ത​ന്റെ പ്ര​വ​ച​നം ഹൂ​ഗ​ര്‍​ബീ​റ്റ്സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല.

ഈ ​പ്ര​വ​ച​ന​ത്തി​നു പി​ന്നാ​ലെ ഹൂ​ഗ​ര്‍​ബീ​റ്റ്സ് വ്യാ​ജ ശാ​സ്ത്ര​ജ്ഞ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​വും പ​ല ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി.

എ​ന്നാ​ല്‍, പ്ര​വ​ച​നം പു​റ​ത്ത് വ​ന്ന് മൂ​ന്നാം ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ര്‍​ക്കി​യേ​യും സി​റി​യ​യേ​യും സാ​ര​മാ​യി ബാ​ധി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

ഭൂ​ച​ല​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​തു​വ​രെ 5,000ത്തി​ലേ​റെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 7.8 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച ത​ന്നെ ര​ണ്ടു ച​ല​ന​ങ്ങ​ള്‍ കൂ​ടെ​യു​ണ്ടാ​യി.

തു​ട​ര്‍​ച​ല​ന​ങ്ങ​ള്‍ കൂ​ടാ​തെ​യാ​ണി​ത്. 7.5 തീ​വ്ര​ത റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു അ​തി​ലൊ​ന്ന്.

സോ​ളാ​ര്‍ സി​സ്റ്റം ജോ​മെ​ട്രി സ​ര്‍​വേ​യി​ലെ ഗ​വേ​ഷ​ക​നെ​ന്നാ​ണ് ഹൂ​ഗ​ര്‍​ബീ​റ്റ്സ് ട്വി​റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭൂ​മി​യു​ടെ ച​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കാ​ശ​ഗോ​ള​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

2015-ല്‍ ​കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ പ്ര​വ​ചി​ച്ച ഭൂ​ച​ല​നം സം​ഭ​വി​ക്കാ​തി​രു​ന്ന​തി​ന് പി​ന്നാ​ലെ, താ​ന്‍ വെ​റും ശാ​സ്ത്ര​ത്തെ പി​ന്തു​ട​രു​ന്ന ഒ​രാ​ള്‍ മാ​ത്ര​മാ​ണെ​ന്നും ത​നി​ക്ക് ബി​രു​ദ​യോ​ഗ്യ​ത​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​താ​യി ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ഫെ​ബ്രു​വ​രി നാ​ല് മു​തി​ല്‍ ആ​റ് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ ആ​റി​നോ​ട് അ​ടു​ത്ത് തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ങ്ങ​ള്‍ ഉ​ണ്ടാ​വാ​മെ​ന്ന് എ​സ്.​എ​സ്.​ജി.​എ​സി​ന്റെ പ്ര​വ​ച​ന​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment