ഡ്രൈ ഡെ ദിവസങ്ങളിൽ വീട്ടിൽ സമാന്തര ബാർ; ആവശ്യക്കാരെന്ന വ്യാജേന എത്തിയ എക്സൈസിന്‍റെ വലയിൽ  കുടുങ്ങി യുവാവ്; 28 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

ശ്രീ​ക​ണ്ഠ​പു​രം: എ​രു​വേ​ശി മു​യി​പ്ര​യി​ൽ വീ​ട്ടി​ൽ സ​മാ​ന്ത​ര ബാ​ർ ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. മു​യി​പ്ര​യി​ലെ ക​ഴ​ക​പ്പു​ര സു​നീ​ഷി (30) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ്ദ​ന​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വി​ടെ മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന എ​ത്തു​ക​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 28 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

വീ​ട്ടി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. രാ​ത്രി മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ വീ​ട് മാ​റി​ക്ക​യ​റി​യു​ള്ള പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഡ്രൈ ​ഡെ ദി​വ​സ​ങ്ങ​ളി​ൽ ഇ​ര​ട്ടി​യി​ലേ​റെ വി​ല​യ്ക്കാ​ണ് ഇ​യാ​ൾ മ​ദ്യം വി​ൽ​പ​ന ന​ട​ത്താ​റു​ള്ള​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. അ​ഷ്റ​ഫ്, അ​ബ്ദു​ൾ ല​ത്തീ​ഫ്, എം.​എം. ഷ​ഫീ​ഖ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മ​രാ​യ പി.​കെ. മ​ല്ലി​ക, പി. ​ര​മ്യ, ഡ്രൈ​വ​ർ കേ​ശ​വ​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts