സ്വന്തം ലേഖകന്‍ കോഴിക്കോട് : സൂപ്പര്‍ സ്റ്റാറുള്പ്പെടെയുള്ളവരുടെ പേരുകളോടെ തയാറാക്കുന്ന ബിജെപി സ്ഥാനാര്‍ഥി പട്ടിക ഏഴിന് കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് മുന്നിലെത്തും. വിജയയാത്രയുടെ സമാനചടങ്ങിന് എത്തുന്ന അമിത്ഷായ്ക്ക് മുന്നില്‍ ആദ്യം സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഏഴിന് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും കോര്‍കമ്മിറ്റി യോഗവും ചേരുന്നുണ്ട്. കോര്‍കമ്മിറ്റിയില്‍ അമിത്ഷാ പങ്കെടുക്കും. ഈ യോഗത്തിലാണ് പട്ടിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി തൊട്ടടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഡല്‍ഹിയില്‍ എത്തും. പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ പട്ടിക സമര്‍പ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യും. പത്തിനുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ജില്ലകളില്‍ നിന്നും കോര്‍കമ്മിറ്റി അംഗം റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നുണ്ട്. ഇതിനായി കേന്ദ്രമന്ത്രി വി.മുരളീധരനുള്പ്പെടെയുള്ളവര്ക്ക് ചുമതല നല്‍കിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന് ( കാസര്‍ഗോഡ്), കുമ്മനം…
Read MoreTag: election-2021
ഗ്ലാമര്‍ ജില്ലയായി കോഴിക്കോട് ; പ്രചാരണത്തിന് മമ്മൂട്ടിയും പൃഥ്വിരാജും? താരങ്ങളുടെ വരവും പ്രതീക്ഷിച്ച് വോട്ടര്‍മാര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ ജില്ലയാകാന്‍ ഒരുങ്ങി കോഴിക്കോട്. സിനിമാമേഖലയിലെ രണ്ട് പ്രമുഖരാണ് കോഴിക്കോട് ജില്ലയില്‍ നിന്നു ജനവിധിതേടുന്നത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന് രഞ്ജിത്തും ബാലുശേരിയില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയും സ്ഥാനാര്‍ഥികളാകുമെന്നാണ് സൂചന. ‘ഇതോടെ പ്രചാരണത്തിനു ജില്ലയില്‍ താരങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് വോട്ടര്‍മാര്‍.മൂന്നുതവണ മല്‍സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്നു പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ മുതല്‍ നോര്‍ത്തില്‍ എ. പ്രദീപ് കുമാറിനു പകരക്കാരെ തേടുകയായിരുന്നു സിപിഎം. നേരത്തെതന്നെ സംവിധായകനും നടനുമായ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം താത്പര്യം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രദീപിക ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, പ്രവര്‍ത്തകരുടെ കൂടി വികാരം മാനിച്ചുമതി തീരുമാനം എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തി. മലയാളത്തിലെ പ്രമുഖ സംവിധായകനെ സ്ഥാനാര്‍ഥിയാക്കുക വഴി കലാ സാംസ്കാരികരംഗത്തും പിടിമുറുക്കുക എന്ന ലക്ഷ്യം കൂടി പാര്‍ട്ടിക്കുണ്ട്. സൂപ്പർ താരങ്ങൾമലയാളത്തിലെ സൂപ്പര്‍ താരങ്ങളുള്പ്പെടെയുള്ളവരുമായും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുമായും വളരെ അടുപ്പം…
Read Moreചാത്തന്നൂർ താരമണ്ഡലമാകാൻ സാധ്യത; ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയെത്തിയേക്കും; വിജയത്തിനായി പോരാടാൻ കോൺഗ്രസിന്റെയും സിപിഐയുടേയും സ്ഥാനാർഥികൾ ഇവരൊക്കെ…
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കേരള രാഷ്ട്രീയത്തിലെ ശക്തിശാലികളായ സിപിഐയുടെ പി.രവീന്ദ്രനും കോൺഗ്രസിലെ സി വി പത്മരാജനും ഏറ്റുമുട്ടി ജയപരാജയങ്ങൾ അനുഭവിച്ചറിഞ്ഞ ചാത്തന്നൂർ നിയോജക മണ്ഡലം ഇത്തവണ താര മണ്ഡലമായേക്കും. ബിജെപിയ്ക്ക് വേണ്ടി സുരേഷ് ഗോപി എംപിയും കോൺഗ്രസിനുവേണ്ടി മുൻ എംപി പീതാംബരകുറുപ്പും ഏറ്റുമുട്ടിയേക്കും. ചാത്തന്നൂരിൽ അവസാനമായി കോൺഗ്രസിന്റെ എംഎൽഎ ആയിരുന്ന പ്രതാപ വർമ്മ തമ്പാനും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കും ചാത്തന്നൂർ മണ്ഡലത്തോട് താല്പര്യമില്ലെന്നറിയുന്നു. മുൻ എംപിയും മുൻ കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന എൻ.പീതാംബരക്കുറുപ്പ് മത്സരരംഗത്തില്ലെങ്കിൽ കെപിസിസി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘുവായിരിക്കും സ്ഥാനാർഥിയാവുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂർ മണ്ഡലത്തിൽ ഇത്തവണ വിജയിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.ജില്ലയിലാദ്യമായിമണ്ഡലത്തിലെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ അധികാരത്തിലെത്തുകയും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും രണ്ടോ അതിലധികമോ അംഗങ്ങളെ വിജയിപ്പിക്കുകയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി ഒരംഗത്തെ വിജയിപ്പിക്കാനും…
Read Moreചരിത്രം സാക്ഷി..! കേരള നിയമസഭയിലെ ‘ബേബി കിരീടം’ ശിരസിലണിയാൻ മാത്യു ടി. തോമസ് കാത്തിരുന്നത് നീണ്ട 32 വർഷം
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: അർഹതയുണ്ടായിട്ടും കേരള നിയമസഭയിലെ ‘ബേബി കിരീടം’ ശിരസിലണിയാൻ മാത്യു ടി. തോമസിന് നീണ്ട 32 വർഷം കാത്തിരിക്കേണ്ടി വന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുണ്ടായിരുന്ന, നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിനുള്ള റിക്കാർഡ്, 2019 ലാണു മാത്യു ടി. തോമസ് സ്വന്തം പേരിലാക്കിയത്. 1987ലെ എട്ടാം കേരള നിയമസഭയിൽ തിരുവല്ലയുടെ പ്രതിനിധിയാകുന്പോൾ മാത്യു ടി. തോമസിനു പ്രായം 25 വയസും ആറു മാസവും ഒരു ദിവസവും മാത്രം. ജനിച്ചിട്ട് 9313 ദിനം. എന്നാൽ, 1960 ലെ രണ്ടാം നിയമസഭയിൽ പത്തനാപുരം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്നു നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ റിക്കാർഡ്. ബാലകൃഷ്ണപിള്ള എംഎൽഎയാകുന്പോൾ 25 വയസും 11 മാസവും അഞ്ചു ദിവസവും. ജനിച്ചിട്ട് 9471 ദിവസം. മാത്യു ടി. തോമസ് നാലു തവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും…
Read Moreസ്ഥാനാര്‍ഥികളുണ്ട്, ജയിക്കാറില്ല..! നിയമസഭയിൽ സ്ത്രീശക്തീകരണത്തിന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമോ? അന്നുമിന്നും ഇങ്ങനെതന്നെ…
കെ. മിഥുൻ കണ്ണൂർ: സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ… അനിൽ പനച്ചൂരാന്റെ ഈ വരികൾ അന്വർഥമാക്കുകയാണ് അധികാര രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിധ്യം. 2021ല്‍ എങ്കിലും ഇതിന് ഒരു മാറ്റം വരുമോ?. ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. എട്ടില്‍ രണ്ടു മന്ത്രി 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീസ്ഥാനാർഥികളുടെ എണ്ണം 105, വിജയിച്ചത് എട്ടുപേർ. ഇതിൽ രണ്ടുപേർ മന്ത്രിമാരായി. യുഡിഎഫിന് ഒരു വനിതാസ്ഥാനാർഥിയെപോലും ജയിപ്പിക്കാൻ സാധിച്ചില്ല. 2016 തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിൽ ഒന്പതിടത്താണ് കോൺഗ്രസിന് വനിതാസ്ഥാനാർഥികൾ ഉണ്ടായിരുന്നത്. ഇതിൽ മാനന്തവാടിയിൽ മത്സരിച്ച മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മാത്രമേ വിജയത്തിന് അടുത്തുപോലും എത്തിയുള്ളൂ. 2019 അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചത് ഇതിനു പിന്നീടുണ്ടായ അപവാദം. സിപിഎം 12 സ്ഥലങ്ങളിൽ വനിതകളെ നിർത്തിയപ്പോൾ അഞ്ചുപേർ വിജയിച്ചു. കെ.കെ. ശൈലജ (കൂത്തുപറമ്പ്), യു. പ്രതിഭ (കായംകുളം),…
Read Moreമുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതല; മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ സുധീരനും പി.ജെ. കുര്യനും പറഞ്ഞിങ്ങനെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, പി.ജെ. കുര്യന് എന്നീ നേതാക്കള്‍. തെരഞ്ഞെടുപ്പ് സമിതിയോഗത്തെയാണ് ഇക്കാര്യം അറിയിച്ചത്. മുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതലയെന്ന് മുല്ലപ്പള്ളി പറഞ്ഞു. സുധീരന് മത്സരിക്കണമെന്ന താത്പര്യമാണ് എഐസിസി നേതൃത്വത്തിനുള്ളത്. ഇക്കാര്യം സുധീരനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതം വയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പി.സി. ചാക്കോ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നിട്ടുണ്ട്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേന സജ്ജം; റൂട്ട്മാർച്ച് നടത്തി
കണ്ണൂർ/തളിപ്പറമ്പ്/ഇരിട്ടി: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രസേന സജ്ജമായി. കണ്ണൂർ, തളിപ്പറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേന എത്തിയത്. കണ്ണൂർ ചാല ചിന്മയ സ്കൂൾ, തളിപ്പറന്പ് ചിന്മയ വിദ്യാലയം, കുന്നോത്ത് ബെൻഹിൽ സ്കൂൾ, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ പാർപ്പിച്ചിരിക്കുന്നത്. കണ്ണൂർ സിറ്റി, കണ്ണവം, ചൊക്ലി, ഇരിട്ടി എന്നിവിടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. ഇന്ന് കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റൂട്ട്മാർച്ച് നടത്തും. തളിപ്പറമ്പിലെത്തിയ സായുധ സേനയും തളിപ്പറമ്പ് പോലീസും സംയുക്തമായി നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഒഡീഷയില്‍നിന്നെത്തിയ ഡെല്‍റ്റ 155 കമ്പനിയാണ് ശനിയാഴ്ചയോടെ തളിപ്പറമ്പിലെത്തിയത്. 83 അംഗ സായുധ സേനയാണ് തളിപ്പറമ്പ് ചിന്മയ സ്കൂളില്‍ എത്തിയത്. ഇതില്‍നിന്നു പകുതി സേനാംഗങ്ങള്‍ പയ്യന്നൂരിലേക്ക് പോകും. ഒരു യൂണിറ്റ് സേനകള്‍ കൂടി തളിപ്പറമ്പിലെത്തുമെന്നാണ് സൂചന. തളിപ്പറമ്പ് ഡിവൈഎസ്പി, തളിപ്പറന്പ് ഇൻസ്പെക്ടർ, ട്രാഫിക്…
Read Moreകെ. മുരളീധരൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാർത്ത; കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം ഇങ്ങനെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭയിലേക്ക് എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണെന്നും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സുധാകന് വ്യക്തമാക്കി.
Read Moreകൊല്ലത്ത് വീണ്ടും മുകേഷ്; ആയിഷ പോറ്റിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും സാധ്യത മാത്രം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടന് മുകേഷിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം. നൗഷാദും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും സ്ഥാനാര്‍ഥികളാകും. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയ സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന. ചവറയില്‍ സുജിത് വിജയന് മത്സരിക്കും. അന്തരിച്ച എംഎല്‍എ വിജയന് പിള്ളയുടെ മകനാണ് സുജിത്. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയും കൊട്ടാരക്കരയില്‍ ആയിഷ പോറ്റിയും മത്സരിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. അതേസമയം, കണ്ണൂരില്‍ നിന്ന് തന്നെ താന്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നിലവിൽ കണ്ണൂർ കോൺഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽഡിഎഫ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
Read Moreപഞ്ചായത്ത് ഇലക്ഷന് വോട്ട് ചെയ്താലും നിയമസഭാ ഇലക്ഷന് വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർമാർ പരിശോധിക്കണമെണം; 10 വരെ പട്ടികയിൽ പേര് ചേർക്കാം
പാലക്കാട് : കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിലെ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ വോട്ടർമാർക്കുൾപ്പെടെ പേര് ചേർക്കാം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയുടെ 10 ദിവസം മുന്‍പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാവും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 19 ആണ്. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും പോർട്ടലിലൂടെ തന്നെയാണ് പേര്…
Read More