കൊ​ല്ല​ത്ത് വീ​ണ്ടും മു​കേ​ഷ്; ആ​യി​ഷ പോ​റ്റി​ക്കും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കും സാ​ധ്യ​ത മാ​ത്രം

 

തിരുവനന്തപുരം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്ല​ത്ത് ന​ട​ന്‍ മു​കേ​ഷി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ഇ​ര​വി​പു​ര​ത്ത് എം. ​നൗ​ഷാ​ദും കു​ന്ന​ത്തൂ​രി​ല്‍ കോ​വൂ​ര്‍ കു​ഞ്ഞു​മോ​നും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും.

ആ​ര്‍​എ​സ്പി ലെ​നി​നി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും കോ​വൂ​ര്‍ കു​ഞ്ഞു​മോ​നെ പു​റ​ത്താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ച​വ​റ​യി​ല്‍ സു​ജി​ത് വി​ജ​യ​ന്‍ മ​ത്സ​രി​ക്കും. അ​ന്ത​രി​ച്ച എം​എ​ല്‍​എ വി​ജ​യ​ന്‍ പി​ള്ള​യു​ടെ മ​ക​നാ​ണ് സു​ജി​ത്.

കു​ണ്ട​റ​യി​ല്‍ മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ആ​യി​ഷ പോ​റ്റി​യും മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​ന​മെ​ടു​ക്കും. അ​തേ​സ​മ​യം, ക​ണ്ണൂ​രി​ല്‍ നി​ന്ന് ത​ന്നെ താ​ന്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

നി​ല​വി​ൽ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സ്-​എ​സി​ന് ല​ഭി​ക്കാ​തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഘ​ട​ക​ക്ഷി​ക​ളോ​ട് മാ​ന്യ​ത പു​ല​ർ​ത്തു​ന്ന മു​ന്ന​ണി​യാ​ണ് എ​ൽ​ഡി​എ​ഫ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കും.

കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ണ്ണൂ​രി​ൽ വ​ന്നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു.

Related posts

Leave a Comment