മാ​തൃ​കാ​പ​ര​മാ​യ പ്ര​വർത്തനം ! വീ​ണു കി​ട്ടി​യ ഭീ​മ​മാ​യ തു​ക തി​രി​ച്ചേ​ൽ​പ്പി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു അ​നു​മോ​ദ​നം

എ​ട​പ്പാ​ൾ:​വീ​ണു കി​ട്ടി​യ ഭീ​മ​മാ​യ തു​ക ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നു ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പി​ച്ച പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കു ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക്ക് പു​റ​പ്പെ​ട്ട വ​ട്ടം​കു​ളം എ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ മു​സ്ത​ഫ, ഫി​റോ​സ് എ​ന്നി​വ​ർ​ക്കാ​ണ് എ​ട​പ്പാ​ൾ ഗോ​വി​ന്ദ തി​യ​റ്റ​റി​ന​ടു​ത്ത് നി​ന്നു 40,000 രൂ​പ​യോ​ളം അ​ട​ങ്ങി​യ പ​ഴ്സ് വീ​ണു കി​ട്ടി​യ​ത്. ഉടൻ തു​ക ന​ഷ്ട​പ്പെ​ട്ട​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ.

തു​ട​ർ​ന്നു രേ​ഖ​ക​ൾ വ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ ​പ​ണം ആ​ല​ത്തൂ​ർ തൃ​പ്പ​ങ്ങോ​ട് സ്വ​ദേ​ശി ഇ​ല്ല്യാ​സി​ന്‍റേ​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഉ​ട​മ​യെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി തു​ക കൈ​മാ​റു​ക​യും ചെ​യ്തു.

മാ​തൃ​കാ​പ​ര​മാ​യ പ്ര​വർത്തനം കാ​ഴ്ച വ​ച്ച യു​വാ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ വ​ച്ച് സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​സ്ഐ മ​നോ​ജ് കു​മാ​റും പോ​ലീ​സു​കാ​രും ചേ​ർ​ന്നു ഉ​പ​ഹാ​രം ന​ൽ​കി​യാ​ണ് അ​നു​മോ​ദി​ച്ച​ത്.

Related posts

Leave a Comment