പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു ! വീ​ട്ടു​കാ​രെ ഭ​യ​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍ നാ​ട​ക​വു​മാ​യി പെ​ണ്‍​കു​ട്ടി; ഒ​ടു​വി​ല്‍ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റ്

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്നു കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ത​ര​ത്തി​ല്‍ ന​ട​ന്ന പ്ര​ച​ര​ണം പെ​ണ്‍​കു​ട്ടി പ്ലാ​ന്‍ ചെ​യ്ത നാ​ട​ക​മെ​ന്ന് പോ​ലീ​സ്. കോ​ള​ജ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ വി​ദ്യാ​ര്‍​ഥി​നി വീ​ട്ടു​കാ​രു​ടെ വ​ഴ​ക്ക് ഭ​യ​ന്ന് മെ​ന​ഞ്ഞ ക​ഥ​യാ​ണി​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ള​ജ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​ത്. അ​ജ്ഞാ​ത ന​മ്പ​റി​ല്‍​നി​ന്നു മ​ക​ള്‍ ത​ന്നെ വി​ളി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. കോ​ള​ജി​ലെ അ​ധ്യാ​പ​ക​രി​ലൊ​രാ​ള്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​രെ ലി​ഫ്റ്റ് ന​ല്‍​കി​യെ​ന്നും അ​വി​ടെ​യു​ള്ള ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​തും ഡ്രൈ​വ​ര്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യെ​ന്നും വാ​യി​ല്‍ തു​ണി തി​രു​കി ബോ​ധ​ര​ഹി​ത​യാ​ക്കി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ മു​ഴു​വ​ന്‍ പ​രി​ശോ​ധി​ച്ചു. ഇ​ങ്ങ​നെ​യൊ​രു ഓ​ട്ടോ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണു നാ​ട​കം പൊ​ളി​ഞ്ഞ​ത്.…

Read More

ട്രൂ ​ല​ബ്ബ് ! കാ​മു​ക​നു വേ​ണ്ടി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​തി​യ യു​വ​തി പി​ടി​യി​ല്‍; ച​തി​ച്ച​ത് ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി…

ഗു​ജ​റാ​ത്തി​ല്‍ കാ​മു​ക​നു വേ​ണ്ടി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ല്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ അ​വ​ധി​യി​ല്‍ ക​ഴി​യു​ന്ന കാ​മു​ക​നു പ​ക​ര​മാ​യാ​ണ് 24കാ​രി യു​വ​തി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ എ​ത്തി​യ​ത്. മൂ​ന്നാം വ​ര്‍​ഷ ബി.​കോം. ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​രു​ന്നു ആ​ള്‍​മാ​റാ​ട്ടം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ വേ​ണ്ട ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഫെ​യ​ര്‍ ഫെ​യ​ര്‍ അ​സ​സ്മെ​ന്റ് ആ​ന്‍​ഡ് ക​ണ്‍​സ​ല്‍​ട്ടേ​റ്റീ​വ് ടീം ​വി​ഭാ​ഗം (ഫാ​ക്ട്), വീ​ര്‍ ന​ര്‍​മാ​ദ് സൗ​ത്ത് ഗു​ജ​റാ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്കേ​റ്റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹാ​ള്‍ ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മ​ത്വം വ​രു​ത്തി​യാ​ണ് യു​വ​തി പ​രീ​ക്ഷാ​ഹാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഹാ​ള്‍ ടി​ക്ക​റ്റി​ല്‍ യു​വാ​വി​ന്റെ സ്ഥാ​ന​ത്ത് യു​വ​തി​യു​ടെ ഫോ​ട്ടോ പ​തി​ക്കു​ക​യും പേ​രി​ല്‍ ചെ​റു​താ​യി മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തു. പ​രീ​ക്ഷാ ഹാ​ളി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ ഓ​രോ ദി​വ​സ​വും വെ​വ്വേ​റെ ആ​ളു​ക​ളാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ച​റി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ള്‍​മാ​റാ​ട്ടം പി​ടി​കൂ​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ആ ​സീ​റ്റി​ല്‍ സ്ഥി​ര​മാ​യി…

Read More

പരീക്ഷയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന എടുത്തു ! ആദ്യ ഭാഗം എഴുതി ഇടവേള എടുത്ത ശേഷം പ്രസവിച്ചു; പിന്നെ വന്ന് രണ്ടാം ഭാഗം എഴുതി…

ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പരീക്ഷാ ഹാളില്‍ കൈക്കുഞ്ഞുമായി വരുന്നതും അത്ര അപൂര്‍വമല്ലെങ്കിലും പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍. ഓണ്‍ലൈനില്‍ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 28-കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ‘പരീക്ഷ തുടങ്ങി 20 മിനിട്ടുകള്‍ക്കകം പ്രസവവേദന തുടങ്ങി. എന്നാല്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് എനിക്ക് മാറാന്‍ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭര്‍ത്താവിന്റെയും അമ്മയുടെയും മിഡ്‌വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി’. ബ്രിയാന്ന മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ത്തായാക്കിയ ശേഷമാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. അമ്മയും…

Read More

ഇതാവണമെടാ കാമുകന്‍ ! കാമുകിയെ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ ഒടുവില്‍ കുടുങ്ങി;പരീക്ഷാ ഹാളില്‍ കയറാന്‍ യുവാവ് പയറ്റിയ തന്ത്രമിങ്ങനെ…

പ്ലസ്ടു പരീക്ഷയെഴുതുന്ന കാമുകിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ ഒടുവില്‍ കുടുങ്ങി. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറാമാന്‍ എന്ന പേരിലാണ് ഇയാള്‍ പരീക്ഷാഹാളില്‍ കയറിയത്. നരേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ നേരത്തെയും കാമുകിയെ ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്‌കൂളില്‍ നിന്ന് ഏഴു വിദ്യാര്‍ഥികളെ കോപ്പിയടിക്കു പിടികൂടിയതായി ഫ്ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. നാല് പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ബിഹാറിലെ പരീക്ഷാ കോപ്പിയടി വന്‍ വാര്‍ത്തയായതോടെ പരീക്ഷാ ഹാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. എന്തായാലും ഇത്തരത്തില്‍ ത്യാഗം…

Read More