തട്ടിപ്പ് നടത്താന്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നത് പഴഞ്ചന്‍ രീതി; ഈ തട്ടിപ്പുകാരന്‍ ഉണ്ടാക്കിയത് ദേശസാല്‍കൃത ബാങ്കിന്റ ‘വ്യാജ ശാഖ’;നിക്ഷേപം ലക്ഷങ്ങള്‍ ആയപ്പോള്‍ കുടുങ്ങി…

ബലിയ (യു.പി): വ്യാജ അക്കൗണ്ട് വഴി പണം തട്ടിയെന്ന് ഇടയ്ക്കിടെ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ പണത്തട്ടിപ്പ് നടത്താന്‍ ഒരു ദേശസാല്‍കൃത ബാങ്കിന്റെ വ്യാജശാഖ തന്നെ ഉണ്ടാക്കുകയും ഒരു മാസം കൊണ്ട് 15 സേവിംഗ്‌സ് ഉണ്ടാക്കി ഒന്നരലക്ഷം രൂപ സമാഹരിക്കുകയും ചെയ്തയാളെ ഒടുവില്‍ പോലീസ് പൊക്കിയതോടെ പുറത്തുവന്നത് പുത്തന്‍തട്ടിപ്പ്. ബാങ്ക് തട്ടിപ്പുകളുടെ കാലത്ത് ഉത്തര്‍ പ്രദേശ് ബദൗന്‍ സ്വദേശി ആഫാഖ് അഹമ്മദാണ് വെട്ടിപ്പിന്റെ പുതിയ വഴി കണ്ടെത്തി കുടുങ്ങിയത്. യു.പിയിലെ ബലിയയില്‍ മുലായം നഗറില്‍ സ്വന്തമായി കര്‍ണാടക ബാങ്കിന്റെ ഒരു ശാഖ തന്നെ തുടങ്ങി! മാനേജരായി സ്വയം നിയമിച്ചു. നാട്ടുകാരുടേതായി 15 സേവിങ്സ് അക്കൗണ്ടുകള്‍ തുറന്നു. ഒരു മാസത്തിനിടെ 1.37 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചപ്പോഴേക്കും പിടിവീണു. തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ച് കര്‍ണാടക ബാങ്കിന്റെ അഡീഷണല്‍ ജനറല്‍ മാനേജര്‍ പരാതി നല്‍കിയതോടെയാണ് ആഫാഖ് അഹമ്മദ് അറസ്റ്റിലായത്. അപേക്ഷാഫോമുകള്‍, പാസ്…

Read More