വ്യാ​ജ പോ​ക്‌​സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു ! വ്യ​ക്തി വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു; ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്…

പോ​ക്‌​സോ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്ത് സം​സ്ഥാ​ന​ത്ത് വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി നി​യ​മ​വി​ദ​ഗ്ധ​ര്‍. സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന പോ​ക്സോ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണം വ്യാ​ജ പ​രാ​തി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്കെ​തി​രേ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ന​ല്‍​കി​യ നി​ര്‍​ദേ​ശ​വും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​നം ത​ട​യു​ന്ന​തി​നു​ള്ള പോ​ക്സോ നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ കോ​ട​തി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി കു​ടും​ബ​കോ​ട​തി​ക​ള്‍​ക്ക് നേ​ര​ത്തെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ വ്യാ​ജ പോ​ക്സോ കേ​സു​ക​ള്‍​ക്ക് കു​റ​വി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ്യാ​ജ കേ​സു​ക​ളി​ല്‍ പെ​ട്ട് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​വാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്. 2015 മു​ത​ല്‍ 2019വ​രെ യു​ള്ള അ​ഞ്ചു വ​ര്‍​ഷം 6939 പോ​ക്സോ കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ കേ​വ​ലം 312 പേ​ര്‍ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും കേ​ന്ദ്ര വ​നി​ത ശി​ശു വി​ക​സ​ന…

Read More