ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ എഫ്ഡിഎ ! ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്…

മലേറിയയ്‌ക്കെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. കോവിഡ് ചികിത്സക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായിരുന്നു ഈ മരുന്ന്. എന്നാല്‍ ഈ മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കുമ്പോള്‍ ജീവന്‍ അപകടപ്പെടുത്തുന്ന ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്. അതേസമയം, കോവിഡിന് സാധ്യമായ ഒരു ചികിത്സയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഈ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി തെളിയിക്കാന്‍ നിര്‍ണായക പരിശോധനകളൊന്നും പൂര്‍ത്തിയായിട്ടുമില്ല. ‘ആരോഗ്യ പരിപാലന വിദഗ്ധര്‍ അവരുടെ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ ഉപാധികളും തേടുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, മികച്ച മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡ് 19-നായുള്ള ഈ…

Read More