സ്വ​ന്തം തോ​ക്കി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തെ​ന്ന് സം​ശ​യം; യു​വാ​വി​നെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​സ​ർ​ഗോ​ഡ്: ബോ​വി​ക്കാ​ന​ത്ത് യു​വാ​വി​നെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടി​പ്പ​ള്ളം സ്വ​ദേ​ശി ഹൈ​ദ​ർ അ​ലി (27) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞ് 12:10-ഓ​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​വി​ളി​ന് താ​ഴെ വെ​ടി​യേ​റ്റ പാ​ടു​ക​ളും സ​മീ​പ​ത്താ​യി തോ​ക്കും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ന്തം തോ​ക്കി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ൻ രാ​ജ്, ബേ​ക്ക​ൽ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

Read More