മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച യുവാവ് ഭാര്യയ്ക്ക് ആദ്യ സമ്മാനമായി നല്‍കിയത് ഖുറാന്‍; പെണ്ണു കെട്ടിയത് മതം മാറ്റാനെന്ന് ആരോപിച്ചവര്‍ക്കു മുമ്പില്‍ ജീവിച്ചു കാണിച്ച് പേരാമ്പ്രക്കാരന്‍ ഗൗതം

കോഴിക്കോട്: വ്യത്യസ്ഥ മതങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ കല്യാണം കഴിക്കുമ്പോള്‍ അതിനെതിരേ ഭീഷണികളുയര്‍ത്തുന്നത്് പുരോഗമനവാദികളെന്നു നടിക്കുന്ന കേരളീയര്‍ക്കിടയില്‍ പോലും സാധാരണമാണ്. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് മതം മാറ്റാനാണെന്ന് ആരോപിച്ചവര്‍ക്ക് തങ്ങളുടെ ജീവിതത്തിലൂടെ മറുപടി നല്‍കുകയാണ് പേരാമ്പ്ര സ്വദേശി ഗൗതം-അന്‍ഷിദ ദമ്പതികള്‍. 2014 ഒക്ടോബര്‍ എട്ടിനായിരുന്നു ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം ഇവര്‍ വിവാഹിതരായത്. കോഴിക്കോട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ഗൗതം സംഘ്പരിവാറുകാരനാണെന്നും അന്‍ഷിദയെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റലാണ് ലക്ഷ്യമെന്നുമായിരുന്നു അന്ന് ഒരു കൂട്ടം മതമൗലിക വാദികളില്‍ നിന്നും ഉയര്‍ന്നിരുന്ന ആക്ഷേപം.എന്നാല്‍ അന്‍ഷിദ ഇന്നും തന്റെ വിശ്വാസ പ്രകാരമാണ് ജീവിക്കുന്നത്. അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഗൗതം നല്‍കിയിട്ടുമുണ്ട്. ജാതിയുടേയും മതത്തിന്റേയും തീവ്രവാദങ്ങളുടേയും പേരില്‍ പ്രണയവും വിവാഹവുമെല്ലാം ഏറെ സംശയിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് ഗൗതം, അന്‍ഷിദ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലൂടെ എതിര്‍പ്പുകളുടെ മുനയൊടിക്കുന്നത്. ഇവരുടെ വിവാഹം…

Read More