കത്തി താഴെയിടടാ…നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടാന്‍; സുഡാനി ടീമിന്റെ പൗരത്വ പ്രതിഷേധത്തോട് ഹരീഷ് പേരടിയ്ക്കു പറയാനുള്ളത്…

പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന പ്രസ്താവന നടത്തിയ സുഡാനി ഫ്രം നൈജീരിയ ടീമിനെ ഫേസ്ബുക്കിലൂടെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കയ്യടികള്‍ക്ക് മാത്രമായി അവര്‍ഡ് ദാന ചടങ്ങിന്റെ ബഹിഷക്കരണം നടത്തുന്നുവെന്നും, അവാര്‍ഡുകള്‍ നിഷേധിച്ചിട്ടില്ലാ എന്നത് ഇവിടെ വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ടേതാണെന്നും ഹരീഷ് പേരടി കുറിച്ചു. നേരത്തെ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും’ എന്നായിരുന്നു സക്കറിയയുടെ കുറിപ്പ്.…

Read More

വഫ പറഞ്ഞത് തെളിവല്ല എന്നാല്‍ കൊടും ക്രിമിനലായ പള്‍സര്‍ സുനി പറഞ്ഞത് നല്ല ഒന്നാന്തരം തെളിവ് ! പ്രതികരണവുമായി ഹരീഷ് പേരടി

യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ‘കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്…. ദൃക്സാക്ഷികള്‍ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്. അത് ഒരു തെളിവേ അല്ല. എന്നാല്‍ കൊടും ക്രിമിനലായ പള്‍സര്‍ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരന്‍ എന്ന്. 84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവായിരുന്നു ഒരു കൊടുംക്രിമിനലിന്റെ മൊഴി അന്ന്. ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ…

Read More

പാര്‍വതിയ്ക്ക് എപ്പോഴും ഫഹദ്ഫാസിലും പൃഥിരാജുമൊക്കെ നായകന്മാരാവാനാണ് യോഗം;വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ; തുറന്നടിച്ച് ഹരീഷ് പേരടി…

തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന കലാകാരന്മാരില്‍ ഒരാളാണ് നടന്‍ ഹരീഷ് പേരടി. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിടുന്ന മറ്റൊരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ ഹരീഷ് നടത്തിയിരിക്കുന്നത്. പുരോഗമനത്തിന്റെ മറവില്‍ പല സവര്‍ണ കള്ളത്തരങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ചോദ്യം ചെയ്യുന്നതാണ് ഹരീഷിന്റെ പോസ്റ്റ്. മികച്ച നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുകൊണ്ട് പാര്‍വതിയും വിനായകനും നായിക നായകന്മാരാകുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് തുടങ്ങുന്നത്. ഇത് നമ്മള്‍ മലയാളികളുടെ സവര്‍ണ്ണ കള്ളത്തരമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്മാരാവാനാണ് യോഗം. വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും, കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

Read More

വിജയ് സൂപ്പര്‍താരം മാത്രമല്ല സൂപ്പര്‍ നടനുമാണ് ഇതിലുപരി സൂപ്പര്‍ മനുഷ്യനാണ് ! വിജയ് സൂപ്പര്‍ നടനല്ലെന്നു പറഞ്ഞ സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരടി…

ഇളയ ദളപതി വിജയ് സൂപ്പര്‍താരമാണെങ്കിലും സൂപ്പര്‍ നടനല്ലെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’എന്നായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ നിറഞ്ഞ കൈയ്യടികളോടെയാണ്. എന്നാല്‍ സിദ്ദിഖിന് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ഹരീഷ് പേരടി പറയുന്നു. അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്. ‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ…

Read More