മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ എങ്ങനെ പകരുന്നു ? ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ…
Read MoreTag: health
ആസ്ത്മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്…
ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്തമ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും. ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. 1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ)വായു മാര്‍ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.2. സ്റ്റിറോയ്ഡുകള്വായുമാര്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത് മ തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. രോഗലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ. ആസ്ത്മയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില് ആസ്ത്മ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ആരോഗ്യത്തെയും ജീവിത…
Read Moreആസ്ത്മ നിയന്ത്രണം: ഇൻഹേലർ മരുന്നു കൃത്യമായി തുടരണം
ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ “ഇന്‍ഹേലര്‍’ മരുന്നുകള്‍ എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവര്ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക എന്നതു പ്രധാനമാണ്. 260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ മൂലവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണവും ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗം മരണകാരണമാവുകയും ചെയ്യുന്നു. രോഗപ്രതിരോധം എങ്ങനെ?1. ആസ്തമ രോഗത്തിന്റെ പ്രേരകഘടകങ്ങള്‍ ഒഴിവാക്കുക. -വായുമലിനീകരണം, തണുത്ത വായു, പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, പക്ഷികളുടെ വിസര്‍ജനം, ഫംഗസ്, സുഗന്ധദ്രവ്യങ്ങള്‍, സിഗരറ്റ്, മെഴുകുതിരികള്‍, ധൂപവര്‍ഗങ്ങള്‍, പടക്കങ്ങള്‍2. ചുറ്റുപാടും പൊടിരഹിതമായി സൂക്ഷിക്കുക.3.…
Read Moreഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് – ജേർഡ് (GERD)
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് -ജേര്‍ഡ് – എന്ന ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെ ആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍* അമിതവണ്ണം പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. * കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. * പുകവലി * ഹയാറ്റസ് ഹെര്‍ണിയ * മാനസിക പിരിമുറുക്കംരോഗലക്ഷണങ്ങള്* നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍…
Read Moreഎലിപ്പനി സാധ്യത എങ്ങനെ ഒഴിവാക്കാം?
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം,…
Read Moreനോക്കാം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ…
വിറ്റാമിന്‍ ഡി ശരീരത്തിൽ കുറഞ്ഞാൽ സംഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കാലമിത്രയായിട്ടും ആളുകൾക്ക് അറിവില്ല. ശരീരത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. പുതുതലമുറയ്ക്കിടയിൽ വിറ്റാമിന്‍ ഡിയുടെ അഭാവം സാധാരണമായ ഒന്നാണ്. സൂര്യപ്രകാശത്തെയാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത്. ചില ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ… *കൊഴുപ്പുള്ള മത്സ്യങ്ങളായ അയല, മത്തി, കേര എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും നല്ലതാണ്. *പശുവിൻ പാൽ*സോയാ പാൽ*ബദാം പാൽ*ഓട്സ് പാൽ*തൈര്*ഓറഞ്ച് ജ്യൂസ്*കൂൺ*അവാക്കാഡോ*കിവി*വാഴപ്പഴം*അത്തിപ്പഴം*നെല്ലിക്ക*ചീര*പാവയ്ക്ക*മധുരക്കിഴങ്ങ്*മത്തങ്ങ*ബ്രോക്കോളി*ഗ്രീൻപീസ്*വെണ്ടയ്ക്ക*കൈതച്ചക്ക
Read Moreഹൃദയാരോഗ്യത്തിനു സീതപ്പഴം
സീതപ്പഴത്തിൽ ധാരാളം ഊർജം അടങ്ങിയി രിക്കുന്നു. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം. ആന്റിഓക്സിഡന്റുകൾ ധാരാളംസീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു. ഹൃദയാരോഗ്യംഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും പൊട്ടാസ്യവും സംതുലിതം.…
Read Moreഅടുത്തറിയാം മഞ്ഞൾ മാഹാത്മ്യം
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്റി ഓക്സി ഡന്റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്. ചർമത്തിന്റെ അഴകിന്ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച്…
Read Moreപത്തിലത്തോരന്റെ ആരോഗ്യവിശേഷങ്ങൾ
കർക്കടക മാസത്തിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പ്രധാന വിഭവമാണ് പത്തിലതോരൻ.ചേരുവകൾകോവലിന്റെ തളിരില, മത്തന്റെ തളിരില, തഴുതാമ, മുള്ളൻ ചീര, കാട്ടുതാൾ, കുളത്താൾ, തകര, പയറില, സാമ്പാർ ചീര, കുന്പളത്തിന്റെ ഇല.കോവലിന്റെ ഇലഉദര രോഗങ്ങൾ കുറയ്ക്കാനും ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും കിഡ്നി സ്റ്റോൺ, അലർജി, അണുബാധ എന്നിവ ഇല്ലാതാക്കാനും ഉപയോഗിക്കാം. ഇതിൽ വിറ്റാമിൻ എ, സി എന്നിവയും അസ്ഥികൾ, പേശികൾ, എന്നിവയ്ക്ക് അവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. മത്തന്റെ ഇലമത്തന്റെ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നൽകാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണപ്രദം. കൂടാതെ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും അടങ്ങിയിട്ടുണ്ട്. തകരയിലതകരയില ദഹനം മെച്ചപ്പെടുത്തുന്നു. ചർമ രോഗങ്ങൾ, ശ്വസന പ്രശ്നങ്ങൾ,…
Read Moreഭക്ഷണത്തിൽ മാലിന്യം കലരുന്ന വഴികൾ
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും. കനലിൽ വേവിച്ച മാംസംഎണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ. ഷവർമയിലെ അപകടസാധ്യതഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ… കലരാനുളള സാധ്യത) ഏറെയാണ്. പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും…
Read More