കേ​ര​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത; ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ളെ നേ​രി​ടാ​നും കേ​ര​ളം സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗം പ​ക​രു​ന്ന ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​ത.

എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കൈ​ക​ൾ ശു​ചി​യാ​ക്കു​ക​യും മാ​സ്കു​ക​ൾ ധ​രി​ക്കു​ക​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ അ​റി​യി​ച്ചു.

ബ്രി​ട്ട​നി​ൽ നി​ന്നെ​ത്തി​യ 18 പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സ് ആ​ണോ എ​ന്ന​റി​യാ​ൻ സ്ര​വം പു​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലും ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​റു പേ​ർ​ക്കാ​ണു നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​ർ ആ​റു പേ​രും ബ്രി​ട്ട​നി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്.

അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക മാ​റ്റ​മു​ള്ള കോ​വി​ഡ് വൈ​റ​സാ​ണ് ഇ​ന്ത്യ​യി​ലും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ബം​ഗ​ളു​രു നിം​ഹാ​ൻ​സി​ലും ര​ണ്ടു പേ​ർ ഹൈ​ദ​രാ​ബാ​ദ് സി​സി​എം​ബി​യി​ലും ഒ​രാ​ൾ പൂ​ന എ​ൻ​ഐ​വി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Related posts

Leave a Comment