ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം. ചീസ് ഒഴിവാക്കി പിസപിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം. സ്കൂൾ കുട്ടികൾക്ക്…ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല. ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല. ഇടനേരങ്ങളിൽ നട്സ്…ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്. ബ്രഡ് സാൻഡ് വിച്ച്മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ…
Read MoreTag: health
സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്. ആരോഗ്യകരമായ ഭക്ഷണരീതി വ്യായാമംജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ – ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ. ഐടി മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ്. ജിം, സൂംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം…
Read Moreമഞ്ഞുകാലത്ത് ബെസ്റ്റ് ഇഞ്ചി ചേർത്ത ചായ, ഗ്രീൻടീ, ചുക്കു കാപ്പി
തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. ചായ തയാറാക്കുന്പോൾചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്.സൂപ്പ് കഴിക്കാംമാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്.ഇറച്ചി വാങ്ങുന്പോൾ…ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. എല്ലുകളുടെ ആരോഗ്യത്തിന്തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട, ഇലക്കറികള്‍, എള്ള് എന്നിവ നല്ലത്. തൈരിലെ ബാക്ടീരിയതൈരില് അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും കുറയ്ക്കണംവറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും…
Read Moreതണുപ്പുകാലത്ത് വർധിക്കുന്ന ചർമ രോഗങ്ങള്‍
സോറിയാസിസ്മോയിസ്ചുറൈസർ (moisturiser) ഉപയോഗിക്കുക. ശല്ക്കങ്ങള് പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് ഇൻഫക്്ഷൻ (Upper respiratory tract infection) സോറിയാസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സിക്കുക. അറ്റോപിക് ഡെർമൈറ്റിസ് –കരപ്പന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന കാര്യങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക. ഈസ്റ്റിയടോട്ടിക് എക്സീമ( Asteatotic eczema) വയസായവരില്‍ കാണുന്ന വരണ്ട ചര്‍മ്മം / എക്സീമ (Eczema). സോപ്പ് ഒഴിവാക്കുക, മോയിസ്ചുറൈസിംഗ് ലോഷൻ (moistur ising lotion- ഈർപ്പം നിnനിർത്തുന്നതിന്)ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഹാൻഡ് എക്സീമപാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക. സെബോറിയക് ഡെർമറ്റൈറ്റിസ്താരന് പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍…
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹ കാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ…
Read Moreബെൽസ് പാൾസി രോഗം: നേത്രസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഇത് മുഖത്തിലെ നാഡിവീക്കം മൂലം ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis). മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII – Facial nerve) കാരണം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്കു തൂങ്ങിയിരിക്കുന്നപോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്കു മാത്രമേ ചലനം സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടും. സങ്കീര്‍ണതകള്‍· ഫേഷ്യല്‍ നാഡിക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുക.· ഒരു പേശി ചലിപ്പിക്കുമ്പോള്‍ മറ്റൊന്ന് അനിയന്ത്രിതമായി ചലിക്കുന്ന അവസ്ഥ.· കണ്ണുകള്‍ ചിമ്മുക· കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പാളി വരണ്ടു പോവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.ചികിത്സാരീതികള്‍· കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍…
Read Moreബെൽസ് പാൾസി: വൈറൽ അണുബാധയും രോഗകാരണം
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. രോഗ ലക്ഷണങ്ങള്‍· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.· വായില്‍ നിന്ന് ഉമിനീര് ഒലിക്കുക.· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).· തലവേദന· രുചിക്കാന്‍ സാധിക്കാതെ വരിക.· കണ്ണുനീര്, ഉമിനീര് എന്നിവയുടെ അളവില്‍ വ്യത്യാസം.· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിക്കാം. ശ്രദ്ധിക്കുക: പെട്ടെന്ന് മുഖം കോടുകയാണെങ്കില് അത് പക്ഷാഘാത ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്. രോഗകാരണങ്ങള്കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍…
Read Moreഅലർജിക്കു കാരണമായവയെ ഒഴിവാക്കാം
അലര്‍ജി പരിചരണത്തിന് അടിസ്ഥാനപരവും അംഗീകരിക്കപ്പെട്ടതുമായ മൂന്ന് സമീപനങ്ങള്‍: *സ്റ്റിറോയ്ഡ് സ്പ്രേമൂക്കില് അടിക്കുന്ന സ്റ്റിറോയിഡ് സ്പ്രേകള്‍ ആരംഭിച്ചിട്ടുള്ള രോഗികള്‍ക്ക് അവ ഉപയോഗിക്കേണ്ട ശരിയായ മാര്‍ഗം ഡോക്ടറും നഴ്സുമാരും തുടക്കത്തില്‍ അവബോധം നല്‍കുന്നതാണ്. ഈ സ്പ്രേകള്‍ക്ക് പ്രായോഗികമായി വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ല. പക്ഷേ, ആവശ്യാനുസരണം ഉപയോഗിക്കുന്ന മറ്റ് സ്പ്രേകളെപ്പോലെയല്ല ഇവ ഉപയോഗി ക്കേണ്ടത്. നിര്ദ്ദിഷ്ടഅളവില് നിശ്ചിത നാളുകള്‍ സ്റ്റിറോയിഡ് സ്പ്രേകള്‍ പതിവായി ഉപയോഗിക്കണം. (സാധാരണയായി ഒരു പ്രത്യേക സീസണ് അല്ലെങ്കില്‍ ഒരു പ്രത്യേക അലര്‍ജി വസ്തുവിന്റെ സാന്നിധ്യമുള്ള കാലത്തോളം). *ഇമ്യൂണോതെറാപ്പിഅലര്ജിക്കു കാരണമായ വസ്തുക്കളെ രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തിലേക്ക് ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതാണു ലളിതമായി പറഞ്ഞാല്‍ ഇമ്യൂണോതെറാപ്പി. ഇതു മൂലം ഒരു വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പ്രതികൂല പ്രതികരണം ഉണ്ടാക്കുന്നതിനെക്കാള്‍ രോഗപ്രതിരോധ സംവിധാനത്തിന് അതുമായി പൊരുത്തപ്പെടാനും സംരക്ഷണം വര്‍ധിപ്പിക്കാനും കഴിയും. അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. എന്നാല്‍ ഈ…
Read Moreഅലർജി പരിചരണത്തിനു മൂന്നു വഴികൾ…
മൂക്കിലെ ചൊറിച്ചിൽമൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക് മുകളിലേക്ക് തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്” എന്ന് വിളിക്കുന്നു. ഇത് മൂക്കിന് കുറുകെ തിരശ്ചീനമായ ചുളിവ് ഉണ്ടാക്കുന്നു. ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ് വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം. ചില അവസരങ്ങളില്‍ ഇവ ജീവനു ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം. ത്വക്കില്‍ ഉണ്ടാകുന്ന അലര്ജിത്വക്കില് ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം. രോഗനിർണയംരോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ…
Read Moreഅലർജി ഒരു തോന്നലാണോ?
ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അതിസൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയിലാണ്. അതിനുള്ളില്‍ തന്നെ ജീവിതം മരണവുമായി സന്തുലിതമായിരിക്കണം. എല്ലാ ജീവജാലങ്ങളും വ്യവസ്ഥിതിയില്‍ ചില സമയത്ത് വേട്ടക്കാരായും ചില സമയത്ത് ഇരയായും (പോഷക ഉറവിടങ്ങള്‍) നിലനില്ക്കുന്നു. നിര്‍ജീവ ജൈവവസ്തുക്കളെ ഒരു പോഷക സ്രോതസായി പരിസ്ഥിതിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് സൂക്ഷ്മാണുക്കള്‍ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇങ്ങനെ ഉള്ള ആതിഥ്യക്ഷേമത്തിൽ ഉത്കണ്ഠപ്പെടാനുള്ള കഴിവ് സൂക്ഷ്മാണുക്കള്‍ക്ക് ഇല്ല. ഒരു ജീവിയുടെ ജീവിതകാലത്ത് അത്തരം പ്രതികൂല അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള കഴിവ് നല്‍കുക എന്നതാണ് ശരീര പ്രതിരോധ വ്യവസ്ഥയുടെ (Immune System) ജോലി. കൂടാതെ, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക നിരീക്ഷണം നടത്തുക എന്നതാണ്. അതായത്, ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കണ്ടുമുട്ടുന്ന വിവിധ വസ്തുക്കളെയും സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും പ്രയോജനകരവുമായവയും എന്നു തരം തിരിക്കുക. ഈ പ്രക്രിയയ്ക്ക് പ്രധാനമായ ഒരു ഘടകം ശരീരത്തിന്റെ സ്വന്തം കോശങ്ങളെയും പുറത്തു നിന്നുള്ള വസ്തുക്കളേയും…
Read More