ശരീരത്തെയോ മനസിനെയോ ബാധിക്കുന്ന ഏതു രോഗമായാലും തുടക്കത്തിലേ കൃത്യമായ ചികിത്സ നൽകിയാൽ വേഗം സുഖം ലഭിക്കും. ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ പ്രശ്നം വഷളാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട. എല്ലാവരും ചെറിയതോതിലെങ്കിലും മനസിന്റെ താളംതെറ്റൽ ഉള്ളവരാണെന്നാണു മനഃശാസ്ത്രത്തിന്റെ കണ്ടെത്തൽ. ഇവയിൽ ചില “തെറ്റ’ലുകൾ ജീവിതത്തിന്റെ താളം വല്ലാതെ മാറ്റിമറിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിന് തീർച്ചയായും ചികിത്സ വേണം.ഡോക്ടറെ അടിക്കടി മാറി പരീക്ഷിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന മാനസികനിലയുള്ള ചിലരുണ്ട്. ഇല്ലാത്തതും ഉള്ളതുമായ സ്വന്തം രോഗത്തെക്കുറിച്ച് അമിതമായി ചിന്തിച്ചു കൂട്ടി ചികിത്സയ്ക്കായി മാത്രം ജീവിതം മാറ്റിവയ്ക്കുന്ന ഇത്തരക്കാർ ഒരു പ്രത്യേക മാനസികരോഗാവസ്ഥയിലുള്ളവരാണ്. ഉറ്റവരുടെ വേർപാടുകൾപോലെ മനസിനെ പിടിച്ചുലച്ച ചില സംഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും ഇവരിൽ പലരും. ഗുരുതരരോഗമുണ്ടെന്ന ചിന്ത അല്ലെങ്കിൽ വലിയരോഗം പിടിപെട്ടേക്കാം എന്ന അനാവശ്യ ഉത്കണ്ഠ, അതുമല്ലെങ്കിൽ ശരീരത്തിലെ പ്രത്യേക അവയവത്തെയോ ഭാഗത്തെയോക്കുറിച്ചുള്ള രോഗ ചിന്തകൾ തുടങ്ങിയവ ഇവരെ…
Read MoreTag: health
വർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യണം
പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ ചെയ്യേണ്ടതാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ അടുക്കൽ പോയി പല്ലു ക്ലീൻ ചെയ്യേണ്ടത് ആവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്താൽ മോണയുടെയും ആരോഗ്യം നല്ലൊരു പരിധിവരെ സംരക്ഷിക്കാം. ബ്രഷും പേസ്റ്റുംപ്രാചീനകാലം മുതൽ ടൂത്ത് ബ്രഷുകൾ ഉപയോഗത്തിലുള്ളതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് മാവിൻ തണ്ടു കൊണ്ടോ ഉമിക്കരിയും വിരലുകളും കൊണ്ടോ പല്ലുതേക്കുന്നതല്ലേ നല്ലതെന്ന്. നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് പല്ലുതേക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ആധുനിക ഭക്ഷണത്തിന് ആധുനിക രീതിയായ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലുതേക്കുക എന്നുള്ളതു തന്നെയാണ് ശരിയായ രീതി. ബ്രഷ് എന്തിന്?1. പല്ലിന്റെ ഇടയിൽ കയറുന്നതും ഉപരിതലത്തിൽ പറ്റിപ്പിടിക്കുന്നതുമായ അന്നന്ന് കഴിച്ച ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു.2. പ്ലാക്ക് ഉണ്ടാവാതെ സഹായിക്കുന്നു. 3. മോണയ്ക്ക് മസാജിംഗ് ലഭിക്കുന്നു. 4. നാക്കു…
Read Moreകോവിഡ്; സംസ്ഥാനത്തെ സ്ഥിതി ഇന്നു കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേരളം ഇന്ന് കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇന്നലെ ഇന്ന് 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,749 ആയി. മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്ക് ധരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ…
Read Moreആർത്തവപ്രശ്നങ്ങൾ ശാരീരികവും മാനസികവും
ഒരുപാട് സ്ത്രീകൾ ആർത്തവത്തോടൊപ്പം വേദനയും മറ്റു പല അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. ആർത്തവചക്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരികവും മാനസികവും ആയിരിക്കും. കൂടുതൽ പേരിലും ആർത്തവം വരുന്നതിന് ഒരാഴ്ച മുന്‍പുതന്നെ പ്രശ്നങ്ങൾ ആരംഭിക്കുന്നതുമാണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാംസപേശികളിൽ കോച്ചിവലിയുടെ അനുഭവം ആയിരിക്കും ആർത്തവ സമയത്തെ വേദനയിൽ ഉണ്ടാകാറുള്ളത്. സാധാരണയായി പൊക്കിളിനു താഴെയാണ് ഈ വേദന തോന്നാറുള്ളത്. ഇത് ആരോഗ്യം കുറയുന്നതിന്റെ ലക്ഷണമല്ല. സാധാരണ ജീവിതത്തിൽ ഒരു തടസവും ഉണ്ടാകേണ്ട കാര്യവും ഇല്ല. സ്ത്രൈണ ഹോർമോണുകളുടെ നിലയിൽ വരുന്ന പ്രശ്നങ്ങളും ഒരു കാരണമാണ്. ആർത്തവവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ത്രീകളിലും കാണാറുള്ള പ്രശ്നങ്ങൾ: * സ്തനങ്ങളിൽ നീർക്കെട്ട് ഉണ്ടായതുപോലെ തോന്നും. സ്തനങ്ങൾ കൂടുതൽ മാർദവമുള്ളതാകും. ചിലപ്പോൾ വേദനയും. • അടിവയറ്റിൽ വേദന ഉണ്ടാകും. • ചിലർക്ക് മലബന്ധവും തലവേദനയും. • ശക്തമായ നടുവേദന ചിലർക്ക് അനുഭവപ്പെടുന്നതാണ്. ക്ഷീണവും വയറിനകത്തെ പ്രശ്നങ്ങൾ വേറെയും.• ചില സന്ധികളിലും…
Read Moreവിളർച്ച തടയാം; ഇരുമ്പിന്റെ കുറവ് പരിഹരിക്കാം
വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങളും ഇരുമ്പ് അടങ്ങിയ വിഭവങ്ങൾക്കൊപ്പം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ സിയുടെ സഹായമില്ലാതെ ശരീരത്തിന് ആഹാരത്തിൽനിന്ന് ഇരുന്പ് പൂർണമായും വലിച്ചെടുക്കാനാവില്ല.വിളർച്ച തടയാൻ ഇരുന്പ് അവശ്യം. ഇവയിലുണ്ട് വിറ്റാമിൻ സി പപ്പായ, ഓറഞ്ച്, നാരങ്ങ, സ്ട്രോബറി, മധുരനാരങ്ങ, തക്കാളി, ചീര തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം. വിറ്റാമിൻ ഗുളികകൾ ഫിസിഷ്യന്റെ നിർദേശപ്രകാരം സ്വീകരിക്കുന്നതാണ് ഉചിതം. വിറ്റാമിൻ ബി12 കോഴി, താറാവ് ഇറച്ചി, ചീര, മീൻ, മുട്ട, പാൽ, വെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ബി12 ധാരാളം. വിറ്റാമിൻ ബി 9 ആണ് ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്.ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിച്ചു വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായകം. ഫോളിക് ആസിഡ്കാബേജ്, പരിപ്പുകൾ, ഇലക്കറികൾ, നാരങ്ങ, ശതാവരി, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു, ഏത്തപ്പഴം, ഓറഞ്ച്, ബീൻസ്, ഉരുളക്കിഴങ്ങ്, തവിടു കളയാത്തധാന്യങ്ങൾ എന്നിവയിൽ ഫോളേറ്റുകളുണ്ട്. വ്യായാമം ചെയ്യുമ്പോൾ…
Read Moreകോവിഡ് ഭീതിയിൽ കേരളം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്ക് ശമനം വന്നെന്ന് വിചാരിച്ചിരുന്ന കാലത്തിനോട് വിട പറയേണ്ടി വരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവെന്ന് റിപ്പോർട്ടുകൾ. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്നാണ് റിപ്പോർട്ട്. വാക്സിന് എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം മൂർശ്ചിക്കുന്നുല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ പിടിപെട്ടവരിലുമാണ് കോവിഡ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്. പനി ആയി എത്തുന്നവരിൽ മിക്കവരും കോവിഡ് പരിശോധന നടത്തുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധന കുറവാണ്.
Read Moreഫാഡ് ഡയറ്റ് സ്വീകരിക്കുമ്പോൾ;”യോ-യോ” ഡയറ്റിംഗും പോഷകക്കുറവും
അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) അഥവാ “യോ-യോ” ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു. പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾഅവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം: 1. നിർജലീകരണം.2. ബലഹീനതയും ക്ഷീണവും.3. ഓക്കാനം, തലവേദന.4. മലബന്ധം.5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത. ഡയറ്റിംഗിനെക്കുറിച്ചു നമ്മൾ അറിഞ്ഞിരിക്കേണ്ടകുറച്ചു വസ്തുതകളുണ്ട്: ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ 5 വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത്എന്തുകൊണ്ട്?1. “യോ-യോ” ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.‘പട്ടിണി’ മോഡ് !ഡയറ്റിംഗ്…
Read Moreആരോഗ്യജീവിതം; പ്രമേഹ സങ്കീര്‍ണതകള്‍ എങ്ങനെ പ്രതിരോധിക്കാം?
ഭക്ഷണക്രമത്തിൽ മധുരം, അന്നജം, കൊഴുപ്പ് എന്നിവ കൂടിയ ആഹാരങ്ങള്‍ നിയന്ത്രിച്ചും ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തിയും പ്രമേഹം നിയന്ത്രിക്കാം. മാതൃകാ ഹെല്‍ത്ത് പ്ലേറ്റ് * പ്ലേറ്റിന്റെ നാലിലൊരു ഭാഗം ചോറ്* നാലിലൊരു ഭാഗം മാംസ്യം (പ്രോട്ടീന്‍ കൊണ്ടു നിറയ്ക്കണം. മത്സ്യം, കോഴിയിറച്ചി, വിത്തുകള്‍, പയര്‍, പരിപ്പ്, സോയാ, പാല്, മോര്, നട്സ് തുടങ്ങിയവ). * നാലിലൊരു ഭാഗം പച്ചക്കറി വേവിച്ചത്* അവസാനത്തെ കാല് ഭാഗം വെള്ളരിക്ക, ഉള്ളി, കാരറ്റ്, തക്കാളി സാലഡ്, ചെറിയ പാത്രം രസം, മോര്, പുളിശേരി, തവിടുള്ള അരി, ക്ലിയര്‍ സൂപ്പ്, രസം എന്നിവ ഉള്‍പ്പെടുത്താം. ഉപ്പ് ചേര്‍ക്കാത്ത നാരങ്ങാവെള്ളം, മോര് തുടങ്ങിയവ ഇടവേളയില്‍ ഉപയോഗിക്കുക. കൊഴുപ്പു കുറയ്ക്കാം കൊഴുപ്പു കുറവുള്ള ഭക്ഷണം തെരഞ്ഞെടുക്കണം. * പൂരിത കൊഴുപ്പുകള്‍ അടങ്ങിയ പാം ഓയില്‍, നെയ്യ്, വെണ്ണ മുതലായവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.…
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; വൃക്കയുടെ സ്ക്രീനിംഗ്, കാൽപാദ പരിശോധന
വൃക്കയെ വളരെ നേരത്തേ പ്രമേഹം ബാധിച്ചോ എന്നറിയാനാണ് മൂത്രത്തിലെ മൈക്രോ ആൽബുമിൻ പരിശോധന.*30-300 mg/dl മൈക്രോ ആൽബുമിൻ. *300-ൽ കൂടുതൽ മാക്രോ ആൽബുമിൻ. അത് ഓവർട് നെഫ്രോപ്പതി (Overt nephropathy)ആവും.പ്രമേഹംഅനിയന്ത്രിതമാകുമ്പോൾ പ്രമേഹം അനിയന്ത്രിതമാകുമ്പോൾ വൃക്കയുടെ പ്രവർത്തനം മന്ദീഭവിച്ച് രക്തസമ്മർദം വർധിച്ച് പിന്നീട് രക്തത്തിൽ ക്രിയാറ്റിൻ കൂടി അവസാനഘട്ട വൃക്കരോഗത്തിൽ എത്തിച്ചേരും. കരുതൽ എപ്പോൾ?അതിനാൽ നെഫ്രോപ്പതി ആകുന്പോൾ ത്തന്നെ, മൂത്രത്തിൽ മൈക്രോ ആൽബുമിൻ 1000ൽ മുകളിൽ പോകുന്പോൾ, മൂത്രത്തിലെ പ്രോട്ടീൻ/ക്രിയാറ്റിൻ റേഷ്യോ വ്യത്യാസം വരുന്പോൾ തന്നെ, ആഹാരത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുകയും പ്രോട്ടീൻ അളവ് കുറയ്ക്കുകയും തുടർ പരിശോധനകൾ നടത്തി ചികിത്സയിൽ മാറ്റം വരുത്തുകയും വേണം.കാൽപാദ സ്ക്രീനിംഗ്കാൽപാദത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ കാണുന്പോൾ നൂറോപ്പതി പരിശോധനയും നേർവ് കൺഡക്ഷൻ സ്റ്റഡിയും നടത്തി വിദഗ്ധമായി മനസിലാക്കാം. കാലിൽ മുറിവുകൾ-ULCERപിന്നീട് കാലിൽ രക്തപ്രവാഹം നിലയ്ക്കുന്ന അവസ്ഥ ഗാംഗ്രീൻ (Gangrene) വരുന്നു.* അണുബാധ വരുന്നത്…
Read Moreപല്ലിൽ കമ്പി യിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പല്ലിൽ കന്പിയിടുന്നതിനു മുന്‍പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.1. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ചികിത്സ ആവശ്യമാണ്. 2. പല്ലുകൾ പുറത്തുവരുന്പോൾ മുതലുള്ള പരിശോധനയും ചികിത്സയും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു. 3. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്‍പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടി വരുന്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം. ഭക്ഷണകാര്യത്തിൽ….കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. * ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം. * കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക,…
Read More