ഭീതിയില്ലാതെ വാർധക്യകാലം; സാമൂഹിക ബന്ധങ്ങൾ നിലനിർത്താം

മാനസികാരോഗ്യം മെച്ചപ്പെടുത്താം
മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​ത് മാ​ന​സി​കാ​രോഗ്യം വ​ർ​ധി​പ്പി​ക്കാ​നും മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ച്ചേ​ക്കാം.

ഫോണിൽ സന്പർക്കം
* കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും നേ​രി​ട്ടോ ഫോ​ണി​ലൂ​ടെ​യോ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക.
* മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ എ​ല്ലാ ദി​വ​സ​വും സ​മ​യം ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​ത് ബന്ധങ്ങൾ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.
പുതിയ കാര്യങ്ങൾ പഠിക്കാം
* പു​തി​യ എ​ന്തെ​ങ്കി​ലും പ​ഠി​ക്കു​ന്ന​തി​നോ ഇ​തി​ന​കം ഉ​ള്ള ക​ഴി​വ് വി​ക​സി​പ്പി​ക്കു​ന്ന​തി​നോ സന്ദർഭങ്ങൾ കണ്ടെത്തി പു​തി​യ ആ​ളു​ക​ളെ ക​ണ്ടു​മു​ട്ടു​ക.
സ​മ്മ​ർ​ദം
മാ​ന​സി​ക പി​രി​മു​റു​ക്കം ജീ​വി​ത​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഭാ​ഗ​മാ​ണ്. അ​ത് പ​ല രൂ​പ​ത്തി​ലും വ​രു​ന്നു. ചി​ല​പ്പോ​ൾ ബു​ദ്ധി​മു​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നോ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നോ സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്നു. ഒ​രു പേ​ര​ക്കു​ട്ടി​യു​ടെ ജ​ന​നം അ​ല്ലെ​ങ്കി​ൽ സ്ഥാ​ന​ക്ക​യ​റ്റം പോ​ലെ​യു​ള്ള പോ​സി​റ്റീ​വ് മാ​റ്റ​ങ്ങ​ൾ സ​മ്മ​ർ​ദത്തി​നും കാ​ര​ണ​മാ​കും.

ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ
നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദം ത​ല​ച്ചോ​റി​നെ മാ​റ്റു​ക​യും ഓർമയെ ബാ​ധി​ക്കു​ക​യും ആൽസ് ഹൈ​മേ​ഴ്‌​സ് അ​ല്ലെ​ങ്കി​ൽ അ​നു​ബ​ന്ധ ഡി​മെ​ൻ​ഷ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഗ​വേ​ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നു.
സ്ട്രെസ് ഹോർമോൺ കൂടുന്പോൾ
പ്രാ​യ​മാ​യ​വ​ർ​ക്ക് സ​മ്മ​ർ​ദത്തി​നും സ​മ്മ​ർ​ദവു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ട്. സ്ട്രെ​സ് ഹോ​ർ​മോ​ണാ​യ കോ​ർ​ട്ടി​സോ​ളി​ന്‍റെ അ​ള​വ് കാ​ല​ക്ര​മേ​ണ എ​ങ്ങ​നെ മാ​റു​ന്നു​വെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

തലച്ചോറിൽ മാറ്റങ്ങൾ 
മ​ധ്യ​വ​യ​സിനു
ശേ​ഷം ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തി​ലെ കോ​ർ​ട്ടി​സോ​ളി​ന്‍റെ അ​ള​വ് ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധിക്കു​ന്നു​വെ​ന്നും ഈ ​പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മ​ർ​ദം ത​ല​ച്ചോ​റി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി.
നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റൽ ഹെ​ൽ​ത്ത് പ​റ​യു​ന്ന​ത് ഓർമ, തീ​രു​മാ​ന​മെ​ടു​ക്ക​ൽ, മാ​ന​സി​കാ​വ​സ്ഥ എ​ന്നി​വ​യെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ സ​മ്മ​ർ​ദവും ഉ​ത്ക​ണ്ഠ​യും ത​ല​ച്ചോ​റി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്നു (Rewire) എ​ന്നാ​ണ്.

(തുടരും)

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]

Related posts

Leave a Comment