നെ​ടു​മ്പാ​ശ്ശേ​രി ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ! താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട റ​ണ്‍​വേ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു

പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട റ​ണ്‍​വേ തു​റ​ന്നു. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ റ​ണ്‍​വേ​യി​ല്‍ നി​ന്നു തെ​ന്നി​മാ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് റ​ണ്‍​വേ അ​ട​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.25നു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച റ​ണ്‍​വേ, ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് തു​റ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​ര്‍ റ​ണ്‍​വേ​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തി​നും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യാ​ണ് റ​ണ്‍​വേ അ​ട​ച്ചി​ട്ട​ത്. കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ര​ണ്ടു രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ട്ടി​രു​ന്നു. വി​മാ​ന​ത്താ​ള​ത്തി​ന്റെ തെ​ക്കേ​യ​റ്റ​ത്തു​ള്ള കോ​സ്റ്റ് ഗാ​ര്‍​ഡ് എ​യ​ര്‍ സ്റ്റേ​ഷ​നോ​ടു ചേ​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 12.25നാ​യി​രു​ന്നു അ​പ​ക​ടം. കോ​സ്റ്റ് ഗാ​ര്‍​ഡി​ന്റെ അ​ഡ്വാ​ന്‍​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​ര്‍ ധ്രു​വ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​റ​ന്നു​യ​രാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​താ​ണ്ട് 150 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന റ​ണ്‍​വേ​യി​ല്‍ നി​ന്ന് അ​ഞ്ചു മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വീ​ണ​ത്. മൂ​ന്നു പേ​രാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍​ക്കു പ​രു​ക്കേ​റ്റു. ഹെ​ലി​കോ​പ്റ്റ​ര്‍…

Read More

കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി ! കേസെടുത്ത് പോലീസ്

കോഴിക്കോട്: കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി. പീഡന വിവരം യുവതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് പങ്കുവച്ചത്. യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മതിയായ രേഖകളില്ലാതെ സിഐഎസ്എഫ് സംഘം കൊറിയന്‍ യുവതിയെ പിടികൂടിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിച്ചു. യുവതി കോഴിക്കോട് നഗരത്തില്‍ താമസിച്ചതിനാല്‍ ടൗണ്‍ പോലീസാണ് ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇവര്‍ ഡോക്ടറോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം ഇക്കാര്യം പോലീസിനെ അറിയിച്ചു. ഡോക്ടറുടെ കൂടി മൊഴി രേഖപ്പെടുത്തിയാണ് പീഡനത്തിന് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആര് എവിടെ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച് പീഡനം നടന്നു എന്നു മാത്രമാണ് യുവതി…

Read More

വിമാനത്താവളത്തില്‍ കുടുങ്ങി 21 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ! വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റി അധികൃതര്‍ യാത്രയാക്കിയത് തിരികെയെത്തില്ലെന്ന് എഴുതി വാങ്ങിച്ച ശേഷം

കൊറോണ വൈറസ് ഭീതിയില്‍ ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പുരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ കട്ടായം പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ പെരുവഴിയിലായി. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് വിദ്യാര്‍ഥികള്‍. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. കേരളത്തില്‍ കൂടുതല്‍ കൊറോണ ബാധിതര്‍ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉള്‍പ്പെടെ ഈ…

Read More

അതാ ഒരാള്‍ വിമാനത്താവളത്തിലേക്ക് കയറി വരുന്നു ഒരു കല്ല്…രണ്ട് കല്ല്…മൂന്ന് കല്ല് ! പാര്‍ക്ക് ചെയ്തിരുന്ന ഹെലികോപ്ടര്‍ കല്ലെറിഞ്ഞു തകര്‍ത്ത് മാനസികരോഗി; ഭോപ്പാലില്‍ നടന്നത് ഇന്ത്യന്‍ വിമാനയാത്രാ സുരക്ഷയ്ക്കു തന്നെ അപമാനമായി മാറുന്ന സംഭവം…

അതീവ സുരക്ഷയുള്ള സ്ഥലങ്ങളായാണ് വിമാനത്താവളങ്ങള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ വിലയിരുത്തലിനെ ആകെ പൊളിച്ചടുക്കുന്ന സംഭവങ്ങളാണ് ഭോപ്പാലിലെ വിമാനത്താവളത്തില്‍ അരങ്ങേറിയത്. മാനസികരോഗിയായ യുവാവ് വിമാനത്താവളത്തിനുള്ളില്‍ക്കയറിയ പാര്‍ക്ക് ചെയ്തിരുന്ന ഹെലിക്കോപ്ടറിനുനേര്‍ക്ക് കല്ലെറിയുകയും പുറപ്പെടാന്‍ ഒരുങ്ങിനിന്ന വിമാനത്തിനുമുന്നില്‍ കിടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവം രാജ്യത്തിനാകെ നാണക്കേടാകുകയാണ്. ഭോപ്പാലിലെ രാജഭോജ് വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചയാളെ പിന്നീട് സിഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി കീഴ്പ്പെടുത്തി. സുരക്ഷാലംഘനമുണ്ടായതിനെത്തുടര്‍ന്ന് പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തില്‍നിന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ഒരിക്കല്‍ക്കൂടി പരിശോധന നടത്തുകയും ചെയ്തതായി സിഐ.എസ്.എഫ്. അധികൃതര്‍ പറഞ്ഞു. സ്വകാര്യ ഹെലിക്കോപ്ടറിനാണ് ഇയാള്‍ കല്ലെറിഞ്ഞതോടെ തകരാറുസംഭവിച്ചതെന്ന് വിമാനത്താവളത്തിലെ സിഐ.എസ്.എഫ്. രഹസ്യാന്വേഷണ വിഭാഗം ഓഫീസര്‍ എ.എസ്. ചന്ദേല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ യുവാവിനെ പോലീസിന് കൈമാറിയിട്ടില്ല. ആളെ കസ്റ്റഡിയില്‍കിട്ടുന്ന മുറയ്ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമെന്നും പോലീസ് സൂപ്രണ്ട് സമ്പത്ത് ഉപാധ്യായ്…

Read More

പള്ളി മുറ്റത്ത് ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മ 21 വയസ്സുകാരി ! പിതാവ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍; കുഞ്ഞിന്റെ അമ്മ അറസ്റ്റിലായപ്പോള്‍ പറഞ്ഞത്…

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ പോലീസ് കണ്ടെത്തി.തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് 21 വയസുകാരി യുവതി. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ട് എത്തുകയായിരുന്നുവെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിയുടെ പടിക്കെട്ടിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് ഒരു കുറിപ്പുമുണ്ടായിരുന്നു:’ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45-ന് മദ്രസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ…

Read More

ഓടരുതമ്മാ..ഞങ്ങള്‍ക്കാളറിയാം ! 89കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വൃദ്ധന്റെ വേഷത്തില്‍ വിമാനത്താവളത്തിലെത്തിയ 32കാരന്റെ കള്ളത്തരം അധികൃതര്‍ കണ്ടു പിടിച്ചത് ഇങ്ങനെ…

ആള്‍മാറാട്ടം ഒരു കലയായി കൊണ്ടു നടക്കുന്നവരുണ്ട്. പല കുറ്റങ്ങള്‍ ചെയ്യാനും ചിലര്‍ വേഷം മാറാറുണ്ട്. 89കാരന്റെ വ്യാജ പാസ്‌പോര്‍ട്ടുമായി വൃദ്ധന്റെ വേഷത്തില്‍ വിമാനത്താവളത്തിലെത്തിയ 32കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ആള്‍മാറാട്ടത്തിന് പിടിയിലായത്. താടിയും മുടിയും വെളുപ്പിച്ച് അമ്രിക് സിങ് എന്ന പേരില്‍ എണ്‍പത്തൊന്‍പതുകാരന്റെ പേരിലുള്ള വ്യാജ പാസ്പോര്‍ട്ടും രേഖകളുമായാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്. ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കാന്‍ മടികാണിച്ച ഇയാളെ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്. മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കിന് പ്രായത്തിന്റേതായ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാതിരുന്നതാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാവാന്‍ കാരണം. ന്യൂയോര്‍ക്കിലേക്ക് പോവുന്ന വിമാനത്തില്‍ കയറാനായിരുന്നു ഇയാളുടെ ലക്ഷ്യം. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതിന് ശേഷം പോലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എന്തായാലും…

Read More

പാതിരാത്രിയില്‍ സ്‌കൂള്‍ കുട്ടികളെ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ട സിഐഎസ്എഫ് കാര്യം തിരക്കി ! എന്നാല്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞ കാര്യം പോലീസുകാരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു…

വിമാനത്താവളത്തില്‍ പാതിരാത്രിയില്‍ രണ്ടു കുട്ടികളെ സ്‌കൂള്‍ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ടാല്‍ ആരുമൊന്നമ്പരക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഇത്തരത്തില്‍ കൊയമ്പത്തൂര്‍ വിമാനത്താവളത്തില്‍ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടതോടെയാണ് സിഐഎസ്എഫ് കാര്യം തിരക്കിയത്. എന്നാല്‍ ഇവര്‍ പറഞ്ഞ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. അച്ഛനമ്മമാര്‍ക്ക് സ്‌നേഹമില്ലാത്തതിനാലാണ് വീടുവിട്ടിറങ്ങിയതെന്നായിരുന്നു ഇവരുടെ മറുപടി. ഉദുമല്‍പ്പേട്ട സ്വദേശികളായ വിദ്യാര്‍ഥിനികള്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. സ്‌കൂള്‍ വിട്ട സമയം പിന്നിട്ടതോടെ കുട്ടികള്‍ക്കായി നാട്ടില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പിന്നീട് സിഐഎസ്എഫ് ഉദുമല്‍പേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും പൊലീസും വിമാനത്താവളത്തിലെത്തി കുട്ടികളെ ഉദുമല്‍പേട്ട സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അതേസമയം ഇത്രയും ദൂരം കുട്ടികള്‍ സഞ്ചരിച്ച് എത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും പൊള്ളാച്ചി, കോയമ്പത്തൂര്‍ നഗരങ്ങള്‍ പിന്നിട്ട് ഒന്നിലേറെ ബസുകള്‍ മാറിക്കയറി മാത്രമെ വിമാനത്താവളത്തില്‍ എത്താനാകു. മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോയെന്നും, ഇത്രയുംദൂരം…

Read More

ചൈനയുടെ ചാരന്മാര്‍ ദക്ഷിണേന്ത്യയിലും? ബംഗളൂരു വിമാനത്താവളത്തില്‍ ചൈനയുടെ ഹൈടെക് ഡ്രോണുകള്‍ പിടിച്ചെടുത്തു

ചൈനീസ് നിര്‍മിത ഹൈടെക് ഡ്രോണുകള്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്നു പിടിച്ചു. അത്യാധുനീക സംവിധാനങ്ങളുള്ള  പത്ത് ചൈനീസ് ഡ്രോണുകളാണ് കെംപഗൗഡ വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് പിടിച്ചത്. ഉയര്‍ന്ന റസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ പര്യാപ്തമായവയാണ് പിടിച്ചെടുത്ത ഈ ഡ്രോണുകള്‍. അരക്കിലോ ഭാരം വഹിച്ച് ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന  ഡിജെഐ ഫാന്റം 4 ഡ്രോണുകളാണ് പിടിച്ചത്. വലിയ സുരക്ഷാഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവയാണിവ. സഞ്ചാരപാതയ്ക്കു തടസം വന്നാല്‍ സ്വയം വേറെ പാത കണ്ടെത്തി പറക്കാന്‍ കഴിവുളള ഇതില്‍ ജിപിഎസും റഷ്യന്‍ നാവിഗേഷന്‍ സംവിധാനവുമുണ്ട്.  

Read More