ലൈസന്‍സ് എടുക്കാന്‍ മറന്നോ ? പേടിക്കേണ്ട പോലീസ് ഫൈനടിക്കില്ല ! വാഹന പരിശോധനാ സമയം രേഖകള്‍ ആധികാരിക ഡിജിറ്റല്‍ രൂപത്തില്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്

തിരുവനന്തപുരം: ലൈസന്‍സ് എടുക്കാതെ വാഹനങ്ങള്‍ ഓടിക്കുന്ന ശീലം മലയാളികള്‍ക്ക് പണ്ടു മുതലേയുണ്ട്. പോലീസിന്റെ മുമ്പില്‍ പെടുമ്പോള്‍ നല്ല സുന്ദരന്‍ പണികിട്ടുകയും ചെയ്യും. പലപ്പോഴും മറവി തന്നെയാണ് മലയാളികള്‍ക്ക് പ്രശ്നമാകുന്നത്. എന്നാല്‍, ഇനി മുതല്‍ ലൈസന്‍സ് എടുത്തില്ലെങ്കിലും പൊലീസിനെ പേടിക്കാതെ യാത്ര ചെയ്യാം. വാഹന പരിശോധനാവേളയില്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കുന്നതിന് പകരം ഡിജിറ്റല്‍ രൂപത്തില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാതിയാകും. ഇതിനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. വാഹന പരിശോധനാ സമയം രേഖകള്‍ ആധികാരിക ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കിയാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ആരെയും ഉപദ്രവിക്കരുതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാന സര്‍ക്കാരിനു രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഡ്രൈവിങ് ലൈസന്‍സ്, റജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് തുടങ്ങി വാഹനത്തിന്റെ ഏതു രേഖയും പരിശോധനാസമയം ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കാം. ഇലക്രോണിക് പകര്‍പ്പുകള്‍ മതിയെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ…

Read More