ഓഖി,ഗജ ഇതൊക്കെ എന്ത് കാറ്റ് ചൊവ്വയിലെ കാറ്റാണ് കാറ്റ് ! ചുവന്നഗ്രഹത്തിലെ കാറ്റിന്റെ മൂളല്‍ പകര്‍ത്തി ഇന്‍സൈറ്റ്; മനുഷ്യര്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ആ ശബ്ദം കേള്‍ക്കാം…

മനുഷ്യര്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയുടെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടത് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡറാണ്. മണിക്കൂറില്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് തെക്കുകിഴക്കു ഭാഗത്തുനിന്നും വടക്കു-കിഴക്ക് ഭാഗത്തേക്കു സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണു പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. ഇന്‍സൈറ്റിലെ സോളര്‍ പാനലിനു മുകളിലൂടെ കടന്നുപോയപ്പോഴാണു ശബ്ദം പകര്‍ത്തിയത്. നവംബര്‍ 26ന് ആണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്.ലാന്‍ഡറിനുള്ളിലെ എയര്‍പ്രഷര്‍ സെന്‍സറും ഡെക്കിലെ സെയ്‌സ്‌മോമീറ്ററുമാണ് ശബ്ദം പകര്‍ത്തിയത്. ചെറിയൊരു പതാക കാറ്റത്ത് വീശുന്നതുപോലെയായിരുന്നു ശബ്ദമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ തോമസ് പൈക് പറഞ്ഞു. 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്. ചൊവ്വയിലെ ഉപരിതല രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മെയ് അഞ്ചിനായിരുന്നു ഇന്‍സൈറ്റ് ലാന്‍ഡര്‍…

Read More

ഇന്ന് രണ്ടിലൊന്നറിയാം ! ഇന്ന് അര്‍ധ രാത്രിയില്‍ അമേരിക്കയുടെ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ കുറിക്കപ്പെടുന്നത് പുതിയ ചരിത്രം; മനുഷ്യരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന ഇന്‍സൈറ്റിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

ഭൂമിയില്‍ നിലനില്‍പ്പ് അസാധ്യമായാല്‍ മനുഷ്യന്‍ എന്തു ചെയ്യും ? കഴിഞ്ഞ കുറേക്കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ചൊവ്വാ ഗ്രഹത്തെ ലക്ഷ്യം വച്ച് നാസ ആറ് മാസം മുമ്പ് അയച്ചിരുന്ന റോബോട്ട് സ്‌പേസ്ഷിപ്പായ ഇന്‍സൈറ്റ് അര്‍ധരാത്രി ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നത്. അമേരിക്കയുടെ ഈ റോബോട്ടിക്ക് ഉപഗ്രഹം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യാനെടുക്കുന്ന ആറര മിനുറ്റ് സമയം അതിനിര്‍ണായകമാണെന്നാണ് മുന്നറിയിപ്പ്. ഇതോടെ ചരിത്രം വഴിമാറാന്‍ പോവുന്ന വിവരങ്ങളായിരിക്കും അവിടെ നിന്നും ലഭിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി മണിക്കൂറില്‍ 123000 മൈല്‍ വേഗതയില്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതികുതിച്ച് കൊണ്ടിരിക്കുന്ന ഇന്‍സൈറ്റിനെ മണിക്കൂറില്‍ അഞ്ച് മൈല്‍ വേഗത്തിലേക്ക് കുറച്ച് ലാന്‍ഡ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ചൊവ്വയിലെ അറിയപ്പെടാത്ത രഹസ്യങ്ങളെക്കുറിച്ച് അറിയുകയും അത് മനുഷ്യരാശിയുടെ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയുമാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നാസ…

Read More