”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍ എല്ലാ തീരുമാനങ്ങളും എന്റേതാണ് ! സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും; പത്തുവര്‍ഷത്തിനിടെ ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറയുന്നത്

തെന്നിന്ത്യയിലെ വനിതാ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് നയന്‍താര എന്ന ഒരൊറ്റ ഉത്തരമേ ഉണ്ടാവാനിടയുള്ളൂ. സാധാരണ നടിമാര്‍ അഭിമുഖങ്ങള്‍ നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ നയന്‍താര ഇതില്‍ നിന്നും വിഭിന്നയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. വോഗ് മാഗസിനു വേണ്ടിയായിരുന്നു അത്. വോഗ് ഇന്ത്യ മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് നയന്‍താര. മാഗസിനു വേണ്ടി കവര്‍ മോഡലാകുന്ന ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍സ്. മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും നയന്‍താരയ്‌ക്കൊപ്പം കവര്‍ ഫോട്ടോയിലുണ്ട്. അഭിമുഖത്തില്‍ നയന്‍താര പറയുന്നതിങ്ങനെ…”ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,” നയന്‍താര പറഞ്ഞു. ‘അറം’,’ കോലമാവു കോകില’ തുടങ്ങിയ നായികാകേന്ദ്രീകൃത സിനിമകള്‍…

Read More

നിന്റെ മാറിടം യഥാര്‍ഥമാണോ ? അഭിമുഖത്തിനിടെ ഉയര്‍ന്ന ആ ചോദ്യം കേട്ട് സുചിത്ര പകച്ചു പോയി ! അഭിമുഖത്തിന്റെ പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയോടു ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെ…

വിദ്യാഭ്യാസ യോഗ്യതകള്‍ മാത്രം പോര ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ഈ സമൂഹത്തില്‍ ഒരു ജോലി കരസ്ഥമാക്കാന്‍ എന്നതിന് ഉത്തമ ഉദാഹരണമാണ് സുചിത്ര എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ അനുഭവം. എംഎയും ബിഎഡ് ഡിഗ്രിയും കൈമുതലായുള്ള തനിക്ക് സ്‌കൂള്‍ അധ്യാപികയായി ജോലി കിട്ടാന്‍ വലിയ പ്രയാസമുണ്ടാവില്ല എന്ന ധാരണയോടെയാണ് സുചിത്ര ഇന്റര്‍വ്യൂ പാനലിനു മുമ്പിലെത്തിയത്. എന്നാല്‍ ഇന്റര്‍വ്യൂ പാനലില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കൊല്‍ക്കത്തയിലാണ് സംഭവം. 2017ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തിയാണ് സുചിത്ര. കൊല്‍ക്കത്തയിലെ പ്രശസ്തമായൊരു സ്‌കൂളില്‍ തന്റെ 10 വര്‍ഷത്തെ അനുഭവസമ്പത്ത് മുതല്‍കൂട്ടാക്കിയാണ് സുചിത്ര അഭിമുഖത്തിന് എത്തിയത്. എന്നാല്‍ ഇന്റര്‍വ്യൂവിന്റെ തുടക്കം മുതല്‍ സുചിത്രയ്ക്ക് നേരിടേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു. ചെന്നു കയറിയപ്പോള്‍ മുതല്‍ അഭിമുഖപാനലിലുള്ളവര്‍ തന്നെ വിചിത്രജീവിയെപ്പോലെ നോക്കുകയായിരുന്നു. പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു ഒരാളുടെ ആവശ്യം. തന്റെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും…

Read More

അശ്ലീലം പറയുന്നതിന് ജാതിയുമില്ല മതവുമില്ല; കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ അശ്ലീല കമന്റുകള്‍ ഇട്ടവര്‍ക്കെതിരേ പൊട്ടിത്തെറിച്ച് ഗായിക സിതാര

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഗായിക സിതാര രംഗത്ത്. കൊല്ലപ്പെട്ട കെവിന്‍ എന്ന യുവാവിന്റെ ഭാര്യയുടെ അഭിമുഖത്തിനു താഴെ ആളുകള്‍ ഇട്ടിരിക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സിതാരയുടെ പ്രതികരണം. അശ്ലീല പ്രയോഗങ്ങള്‍ നടത്താന്‍ എല്ലാ വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഒരേ ചിന്തയും ഒരേ ആവേശവുമാണെന്നും മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നുവെന്നും സിതാര പറയുന്നു. സിതാരയുടെ പോസ്റ്റില്‍ പറയുന്നതിങ്ങനെ…’കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ കാണുന്ന കമന്റുകളില്‍ ചിലതാണിവ ! ഭൂരിപക്ഷവും ഇത്തരം അഭിപ്രായങ്ങളാണ് അറപ്പുളവാക്കുന്ന ഭാഷയില്‍ ഈ വൃത്തികേടുകള്‍ വിളിച്ചു പറയുന്നവര്‍ക്കിടയില്‍ എന്തൊരു മതസൗഹാര്‍ദം ,എല്ലാ വിഭാഗത്തില്‍ പെടുന്നവര്‍ക്കും ഒരേ ചിന്ത ,ഒരേ ആവേശം ! മനസ്സാകെ നാണക്കേടും ഭയവും കൊണ്ട് നിറയുന്നു ‘ സിതാര കുറിച്ചു. വിഡിയോയുടെ താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടിയെ അവഹേളിക്കുന്ന…

Read More

ജോലിയൊക്കെ ശരിയാക്കിത്തരാം പക്ഷെ ! ഇന്റര്‍വ്യൂവിനെത്തിയ യുവതിയോട് ജോലി ശരിയാക്കണമെങ്കില്‍ ഒന്നു ‘ കണ്ടറിയണം’ എന്ന് വകുപ്പ് മേധാവി; പിന്നെ നടന്നത് ഇങ്ങനെ…

എടപ്പാള്‍: ജോലി വാഗ്ദാനം ചെയ്തുള്ള പീഡനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിപ്പോള്‍. ജോലിക്കുള്ള അഭിമുഖത്തിനായി എത്തിയ യുവതിയോട് ജോലി ശരിയാക്കാം പക്ഷേ ഒന്നു ”കണ്ടറിയണ”മെന്നായിരുന്നു വകുപ്പ് മേധാവി ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ടിയാന്‍ ശരിക്കും ‘ കൊണ്ടറിഞ്ഞു’. തവനൂരിലുള്ള കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജിലെ പ്രഫസറാണ് വിരുതന്‍. കോളജിലെ പ്രിസിഷ്യന്‍ ഫാമിംഗ് ഡവലപ്പ്മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഇന്റര്‍വ്യൂ നടന്നിരുന്നു. ഹാജരായ ഉദ്യോഗാര്‍ഥികളില്‍ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത സ്‌കീം മേധാവി പിന്നെ ഫോണില്‍ വിളിയായി.വിളി രാത്രിയിലും തുടര്‍ന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. യുവതിയുടെ സഹോദരനടക്കം മേധാവിയുടെ തവനൂര്‍ മുമാങ്കരയിലെ വീട്ടിലെത്തി കൈകാര്യം ചെയ്തതായാണു സൂചന. ഇയാള്‍ക്കെതിരേ മുമ്പും വിദ്യാര്‍ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ലെന്നു കോളജ് ജീവനക്കാര്‍ പറഞ്ഞു. പുതിയ സംഭവവും ഉള്‍പ്പെടുത്തി വകുപ്പ് മന്ത്രി, അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു പരാതി അയച്ചിട്ടുണ്ട്.…

Read More