നിന്റെ മാറിടം യഥാര്‍ഥമാണോ ? അഭിമുഖത്തിനിടെ ഉയര്‍ന്ന ആ ചോദ്യം കേട്ട് സുചിത്ര പകച്ചു പോയി ! അഭിമുഖത്തിന്റെ പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയോടു ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെ…

വിദ്യാഭ്യാസ യോഗ്യതകള്‍ മാത്രം പോര ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ഈ സമൂഹത്തില്‍ ഒരു ജോലി കരസ്ഥമാക്കാന്‍ എന്നതിന് ഉത്തമ ഉദാഹരണമാണ് സുചിത്ര എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ അനുഭവം. എംഎയും ബിഎഡ് ഡിഗ്രിയും കൈമുതലായുള്ള തനിക്ക് സ്‌കൂള്‍ അധ്യാപികയായി ജോലി കിട്ടാന്‍ വലിയ പ്രയാസമുണ്ടാവില്ല എന്ന ധാരണയോടെയാണ് സുചിത്ര ഇന്റര്‍വ്യൂ പാനലിനു മുമ്പിലെത്തിയത്.

എന്നാല്‍ ഇന്റര്‍വ്യൂ പാനലില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം. കൊല്‍ക്കത്തയിലാണ് സംഭവം. 2017ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തിയാണ് സുചിത്ര. കൊല്‍ക്കത്തയിലെ പ്രശസ്തമായൊരു സ്‌കൂളില്‍ തന്റെ 10 വര്‍ഷത്തെ അനുഭവസമ്പത്ത് മുതല്‍കൂട്ടാക്കിയാണ് സുചിത്ര അഭിമുഖത്തിന് എത്തിയത്. എന്നാല്‍ ഇന്റര്‍വ്യൂവിന്റെ തുടക്കം മുതല്‍ സുചിത്രയ്ക്ക് നേരിടേണ്ടി വന്നത് കയ്‌പ്പേറിയ അനുഭവങ്ങളായിരുന്നു.

ചെന്നു കയറിയപ്പോള്‍ മുതല്‍ അഭിമുഖപാനലിലുള്ളവര്‍ തന്നെ വിചിത്രജീവിയെപ്പോലെ നോക്കുകയായിരുന്നു. പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു ഒരാളുടെ ആവശ്യം. തന്റെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും പുരുഷന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതുകൊണ്ട് പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നായിരുന്നു ന്യായം. സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ ചോദ്യം അതിലേറെ കഠിനമായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടോ? നിന്റെ മുലകള്‍ യഥാര്‍ഥമാണോ എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് സുചിത്ര പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെന്ന നിലയില്‍ തനിക്ക് നേരിട്ട അപമാനത്തിന് മനുഷ്യാവകാശ കമീഷനെ സമീച്ചിരിക്കുകയാണ് സുചിത്ര. ഇതിനുമുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളില്‍ സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും തന്നോട് വളരെ മര്യാദയോടെയാണ് പെരുമാറിയിരുന്നതെന്നും ഇവര്‍ ഓര്‍ക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള മുറിവേല്‍പ്പിക്കുന്ന ചോദ്യങ്ങള്‍ സഹിക്കേണ്ടിവരുന്നതെന്ന് വേദനയോടെ സുചിത്ര പറഞ്ഞു.സുചിത്രയ്ക്കുണ്ടായി ദുരനുഭവത്തിന്റെ കഥ പുറത്തു വന്നതോടെ നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ സ്‌കൂളിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Related posts