ജപ്തി ഭീഷണിയിൽ‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവം;യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധത്തിൽ സംഘർഷം

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധം.

തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി.

അ​തേ​സ​മ​യം, ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ന​റ ബാ​ങ്കി​ന്‍റെ മൂ​ന്നു ശാ​ഖ​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര, കു​ന്ന​ത്തു​കാ​ൽ, ക​മു​കി​ൻ​കോ​ട് ശ​ഖ​ക​ളാ​ണ് അ​ട​ച്ച​ത്

Related posts