ആ​സ്തി 1 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ! പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ ‘​പാ​ക്കി​സ്ഥാ​നി​ലെ മു​കേ​ഷ് അം​ബാ​നി’​യു​ടെ മ​രു​മ​ക​ള്‍

1947ല്‍ ​സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു ശേ​ഷം ഇ​ന്ത്യ ലോ​ക​ത്തി​ലെ എ​ണ്ണ​പ്പെ​ട്ട സാ​മ്പ​ത്തി​ക ശ​ക്തി​ക​ളു​ടെ നി​ര​യി​ലേ​ക്ക് വ​ള​രു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ലോ​ക​ത്തി​ലെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ല്‍ ത​ന്നെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ അ​തി​ല്‍ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാ​നാ​വും. എ​ന്നാ​ല്‍ മ​റു​വ​ശ​ത്ത്, പാ​ക്കി​സ്ഥാ​ന്റെ സ​മ്പ​ദ്വ്യ​വ​സ്ഥ ഏ​റ്റ​വും ശോ​ഷ​ണീ​യ​മാ​യ നി​ല​യി​ലാ​ണ് ഇ​ന്നു​ള്ള​ത്. നി​ല​നി​ല്‍​പ്പി​നാ​യി ഐ​എം​എ​ഫ്, ചൈ​ന, സൗ​ദി അ​റേ​ബ്യ, മ​റ്റ് ചി​ല രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ക്കു​ന്ന പാ​കി​സ്ഥാ​നി​ല്‍ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും മു​ഴു​പ്പ​ട്ടി​ണി​യി​ലാ​ണ്. ആ​കെ ര​ക്ഷ​യു​ള്ള​ത് സെ​ലി​ബ്രി​റ്റി​ക​ള്‍​ക്ക് മാ​ത്രം. പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇ​ഖ്റ ഹ​സ്സ​ന്‍ മാ​ന്‍​ഷ അ​ത്ത​ര​ത്തി​ലൊ​രു സെ​ലി​ബ്രി​റ്റി​യാ​ണ്. പാ​കി​സ്ഥാ​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ധ​നി​ക​നാ​യ മി​യാ​ന്‍ മു​ഹ​മ്മ​ദ് മാ​ന്‍​ഷ​യു​ടെ മ​ക​നാ​യ മി​യാ​ന്‍ ഒ​മ​ര്‍ മാ​ന്‍​ഷ​യു​ടെ ഭാ​ര്യ​യാ​ണ് ഇ​ഖ്‌​റ ഹ​സ്സ​ന്‍. പാ​കി​സ്ഥാ​നി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ​യാ​ണി​വ​ര്‍. പാ​കി​സ്ഥാ​നി​ലെ വ​സ്തു​വ​ക​ക​ളും ല​ണ്ട​നി​ലെ ഒ​രു 5-ന​ക്ഷ​ത്ര ഹോ​ട്ട​ലും നി​യ​ന്ത്രി​ക്കു​ന്ന നി​ഷാ​ത് ഹോ​ട്ട​ല്‍​സ് ആ​ന്‍​ഡ് പ്രോ​പ്പ​ര്‍​ട്ടീ​സി​ന്റെ സി​ഇ​ഒ​യാ​ണ് ഇ​ഖ്‌​റ…

Read More