ടെഹ്റാൻ: ഹിജാബ് ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിക്കുകയും അതിന്റെ വീഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്ത പ്രമുഖ ഇറേനിയൻ ഗായിക പരസ്തു അഹമ്മദിക്ക് (29) 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കി. ഗായികയ്ക്കൊപ്പം പരിപാടിയുടെ അണിയറപ്രവർത്തകരായ മറ്റ് നാലുപേർക്കും 74 ചാട്ടവാറടി വീതം ലഭിച്ചതായി അവരുടെ അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 ഡിസംബറിൽ യുട്യൂബിൽ പങ്കുവച്ച സംഗീതപരിപാടിയുടെ വീഡിയോയുമായി ബന്ധപ്പെട്ടാണു നടപടി. പത്തുലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ വലിയ ചർച്ചയായിരുന്നു. തുടർന്ന് 2024 ഡിസംബറിൽ അറസ്റ്റിലായ പരസ്തു അഹമ്മദിക്കും നാല് സംഗീതജ്ഞരും നാല് അണിയറപ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തിനും കഴിഞ്ഞ ജൂണിലാണു കോടതി ശിക്ഷ വിധിച്ചത്. പരസ്തു അഹമ്മദിക്കും അവരുടെ സംഗീതപരിപാടിയുടെ നിർമാണ സംഘത്തിലെ നാലുപേർക്കും വിധിച്ച 74 ചാട്ടവാറടി ശിക്ഷ ഇന്നലെയാണു നടപ്പാക്കിയതെന്ന് അഭിഭാഷകൻ മുസ്തഫ നിലി വ്യക്തമാക്കിയതായി ഇസ്ന വാർത്താ ഏജൻസി…
Read More