ജാക്മാ എവിടെയെന്ന ചോദ്യം വീണ്ടുമുയരുന്നു ! കാണാനില്ല എന്ന വാര്‍ത്ത വന്നതിനു ശേഷം പ്രത്യക്ഷപ്പെട്ടത് ഒരു തവണ മാത്രം…

ഏറെക്കാലം ചൈനയിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം അലങ്കരിച്ചിരുന്ന ആലിബാബ മേധാവി ജാക് മായെ പെട്ടെന്നായിരുന്നു കാണാതായത്. അത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചെങ്കിലും നാളുകള്‍ക്കു ശേഷം മാ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അത് താല്‍ക്കാലികമായി അവസാനിച്ചിരുന്നു. എന്നാല്‍ അതില്‍ പിന്നെ ആരും മായെ കണ്ടിട്ടില്ലെന്നതാണ് വാസ്തവം. ചൈനീസ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്ന ടെക്നോളജി കമ്പനികളായിരുന്നു ആലിബാബയും ടെന്‍സന്റും. മായുടെ അപ്രത്യക്ഷമാകലിനു ശേഷം ആലിബാബ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 76 ബില്യന്‍ ഡോളര്‍ വരെയെത്തി തകര്‍ച്ച. തന്റെ പണമിടപാടു സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യന്‍ ഡോളര്‍ ഐപിഒയ്ക്കു തൊട്ടു മുന്‍പ് മാ നടത്തിയ ഒരു പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ‘യു ടേണി’നു കാരണം. അനന്തരഫലത്തെപ്പറ്റി മാ ചിന്തിച്ചിരുന്നെങ്കില്‍ ആ പ്രസ്താവനയ്ക്ക് അദ്ദേഹം മുതിരില്ലായിരുന്നു. ഓഗസ്റ്റിലെ ആ പ്രസ്താവനയ്ക്കു ശേഷം മായെ…

Read More

ചൈനീസ് ഗവണ്‍മെന്റുമായി ഉടക്കിയതില്‍ പിന്നെ ‘ജാക് മാ’യെ ആരും കണ്ടിട്ടില്ല ! അവസാനമായി കണ്ടത് രണ്ടു മാസം മുമ്പ്; ആലിബാബ സ്ഥാപകന്‍ നാടുവിട്ടോ അതോ…

ആലിബാബയുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പ്രമുഖനുമായ ജാക് മായെ രണ്ടു മാസമായി ആരും കണ്ടിട്ടില്ല. ചൈനീസ് സര്‍ക്കാരുമായി ഏറ്റുമുട്ടിയതിനു ശേഷമാണ് ജാക് മാ അപ്രത്യക്ഷനായത്. ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റില്‍നിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. 15 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകര്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നത്. ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈനീസ് സര്‍ക്കാര്‍ വാളോങ്ങിയത്. ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജാക് മാ രാജ്യം വിട്ടതാണോ അതോ ചൈനീസ് സര്‍ക്കാരിന്റെ തടവിലാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

Read More

കൊറോണ വൈറസിനെ നേരിടാന്‍ വന്‍ തുക സംഭാവനയായി നല്‍കി ശതകോടീശ്വരന്‍ ! ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ നല്‍കിയത് 102.87 കോടി രൂപ

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ദിനം പ്രതി നിരവധിയാളുകളാണ് മരിച്ചു വീഴുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയില്‍ സജീവമാണ്. ഇതിനിടയില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഒരു വാക്‌സിന്‍ കണ്ടെത്താന്‍ വന്‍തുക സംഭാവന ചെയ്തിരിക്കുകയാണ് ഇ കൊമേഴ്‌സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ. തന്റെ ഫൗണ്ടേഷനിലൂടെ 100 ദശലക്ഷം യുവാന്‍ (ഏകദേശം 102.87 കോടി രൂപ) ആണ് ജാക് മാ സംഭാവന നല്‍കിയത്. രണ്ട് ചൈനീസ് സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കായി ശതകോടീശ്വരന്‍ 40 ദശലക്ഷം യുവാന്‍ നീക്കിവച്ചിട്ടുണ്ടെന്ന് ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ശേഷിക്കുന്ന ഫണ്ടുകള്‍ ‘പ്രതിരോധത്തിനും ചികിത്സയ്ക്കും’ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും…

Read More

സ്‌കൂളില്‍ തന്നെ തോറ്റത് രണ്ടു തവണ; പിന്നീട് പഠനത്തിലും ജോലി നേടാനുള്ള ഉദ്യമങ്ങളിലും നിരവധി തവണ തോല്‍വികള്‍ ഏറ്റുവാങ്ങി; ടൂറിസ്റ്റ് ഗൈഡായി തുടങ്ങിയ ജീവിതത്തില്‍ വഴിത്തിരിവായത് വിനോദസഞ്ചാരികളില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ചത്; ജാക്ക് മായുടെ ജീവിതം ഒരു ചരിത്രമാണ്…

കാലത്തിനപ്പുറത്തേക്ക് ചിന്തിച്ച പല മനുഷ്യരും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ജാക് മായെയും അങ്ങനെയൊരാളായിത്തന്നെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റ് പരിചിതമല്ലാത്ത കാലത്താണ് അതിന്റെ അനന്തസാധ്യതകള്‍ അധ്യാപകനായ ഈ മനുഷ്യന്‍ മുന്‍കൂട്ടി കണ്ടത്. പിന്നീട് ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകനായത് ചരിത്രം. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് ഇന്ന് ഇദ്ദേഹം. 1999-ല്‍ ജാക്കും സുഹൃത്തുക്കളും ചേര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം തുടങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മനക്കരുത്ത് മാത്രം. 1995 ല്‍ ആരംഭിച്ച ചൈന പേജസില്‍ നിന്നാരംഭിച്ച ഐടി പ്രണയമാണ് ആലിബാബ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. അങ്ങനെ ഒരു വരി പ്രോഗ്രാം കോഡ് പോലും എഴുതാനറിയാത്ത ജാക്ക് മാ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി. അന്ന് വെറും അധ്യാപകന്‍ മാത്രമായിരുന്ന ജാക്ക് മായുടെ ഇന്നത്തെ സമ്പാദ്യം 4000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 2.87 ലക്ഷം കോടി രൂപ. സുഹൃത്തുക്കള്‍ നല്‍കിയ 2000…

Read More