കൂടത്തായിയില്‍ വില്ലനായത് അന്ധവിശ്വാസമോ ? മരിക്കുമ്പോള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജോത്സ്യന്റെ വിലാസവും പ്രത്യേക രീതിയിലുള്ള പൊടിയും…

കൂടത്തായി കൊലക്കേസില്‍ വില്ലനായത് അന്ധവിശ്വാസമോ ? കൊലപാതകം നടത്തുന്നതിലേക്ക് ജോളി ജോസഫിന്റെ മനസ്സിനെ എത്തിച്ചത് ആഭിചാരക്രിയയോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്നത് ഒരു തകിടായിരുന്നു. തകിടു നല്‍കിയ ജോത്സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. കേസെടുത്ത കോടഞ്ചേരി പോലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും ജോളിയുടെ അപേക്ഷയെത്തുടര്‍ന്ന് പിന്നീട് വിട്ടു നല്‍കുകയായിരുന്നു. പിന്നീട് റായിയുടെ അച്ഛന്റെ സഹോദരനായ മാത്യുവിന്റെ അപേക്ഷയെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി. എന്നിട്ടും പോക്കറ്റിലെ പൊടിയെക്കുറിച്ച് പരിശോധനയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പൊതിയിലെ പൊടി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഈ പൊതിയിലുണ്ടായിരുന്ന പൊടിയാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയ്ക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയതെന്നാണ് ജോളി പറയുന്നത്. എന്നാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ജോളിയുടെ തന്ത്രമാണോ…

Read More

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…

കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Read More

ജോളി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ ഫോണുകള്‍ എവിടെ ? അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ജോളിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിര്‍ണായക തെളിവുകളെന്ന് സൂചന…

കൂടത്തായി കൊലപാതകക്കേസുകളിലെ പ്രതി ജോളിയുടെ മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ച് ദുരൂഹതയുയരുന്നു. മൂന്ന് മൊബൈല്‍ ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നതെന്നും എന്നാല്‍ ഈ ഫോണുകള്‍ തന്റെ കൈയ്യില്‍ ഇല്ലെന്നും വെളിപ്പെടുത്തി ഭര്‍ത്താവ് ഷാജുവാണ് രംഗത്തു വന്നിരിക്കുന്നത്. ഇതില്‍ നിര്‍ണായക തെളിവുകള്‍ കണ്ടേക്കാമെന്നും ഷാജു പറയുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് അടുത്ത സുഹൃത്തുക്കളുടെ കയ്യില്‍ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. അതേസമയം പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നെന്ന് ജോളി പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ ആളുകള്‍ ദോഷം മൂലം മരിക്കുമെന്ന് ജോളി തങ്ങളോടു പറഞ്ഞെന്നും അയല്‍വാസികള്‍ വ്യക്തമാക്കുന്നു. ആദ്യ ഭര്‍ത്താവ് റോയ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ കഥ വിശ്വസിച്ചിരുന്നു. ദോഷം അകറ്റാനുള്ള പരിഹാര…

Read More