ചേട്ടന്‍ ആളു കൊള്ളാലോ… കാര്യത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെ വെറുതേ ഡയലോഗ് വിടുകയാണല്ലേ… ? മായാനദി പരാമര്‍ശത്തില്‍ ശബരീനാഥനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ…

ആഷിക് അബു സംവിധാനം ചെയ്ത ‘മായാനദി’യില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്ന ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് ട്രോളന്മാര്‍. ആഷിക് അബു സംവിധാനം ചെയ്ത ‘മായാനദി’ കണ്ടുവെന്നും ടൊവിനോയുടെയും ഐശ്വര്യയുടേയും അഭിനയം കൊള്ളാം എന്നും അരുവിക്കര എംഎല്‍എ ശബരിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതിനോടൊപ്പം സിനിമയില്‍ തനിക്കു സ്ത്രീവിരുദ്ധമെന്നു തോന്നിയ ഒരു രംഗത്തെക്കുറിച്ചും ശബരിനാഥന്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് ‘മായാനദി’ ആരാധകരെ ചൊടിപ്പത്. സ്ത്രീവിരുദ്ധത കാണിക്കുന്നതും സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, സിനിമയിലെ ആ പ്രത്യേക രംഗം കണ്ടപ്പോള്‍ അതു നന്നായെന്നു പറഞ്ഞ് ആരും തിയേറ്ററില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചില്ലെന്നും തുടങ്ങിയുള്ള മറുപടികള്‍ പോസ്റ്റിനു താഴെയുണ്ട്. ശബരീനാഥനെ പരിഹസിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അറിയാവുന്ന പണിക്കു പോയാല്‍ പോരേ, ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ, പാര്‍വതിയെ കാണിക്കൂ സ്ത്രീവിരുദ്ധത ചര്‍ച്ചയായിക്കോളും, ഇതൊരു മാതിരി ചിന്തേടെ ജിമിക്കിക്കമ്മല് പോലായി… എന്നെല്ലാമാണ് പരിഹാസങ്ങള്‍.…

Read More

സ്ത്രീ വിരുദ്ധതെയെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം പ്രസംഗിക്കുന്നവര്‍ മായാനദിയിലെ സ്ത്രീ വിരുദ്ധത കണ്ടില്ലേ ?സെലക്ടീവായി വിമര്‍ശിക്കരുത്; ശബരീനാഥന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ കഴിഞ്ഞ കുറേനാളായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് സിനിമയിലെ സ്ത്രീ വിരുദ്ധത. സിനിമയിലെ ഘടകങ്ങളെ അനാവശ്യമായി വിമര്‍ശന വിധേയമാക്കുന്ന ഒരു രീതി മലയാള സിനിമയില്‍ വളര്‍ന്നു വരികയാണ്. സിനിമയെ തളര്‍ത്താനേ ഇത് ഉപകരിക്കൂ എന്നതില്‍ സിനിമാപ്രേമികള്‍ക്ക് സംശയമില്ല.സിനിമയില്‍ കൂടുതലും സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നടി പാര്‍വ്വതിയും നടിമാരുടെ സംഘടനയിലെ മറ്റു പലരുമെത്തിയതും ചര്‍ച്ചയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെയുള്ളവരാരും ആഷിക് അബുവിന്റെ മായാനദിയിലെ സ്ത്രീവിരുദ്ധത കണ്ടില്ലയെന്ന് ചോദിക്കുകയാണ് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ…

Read More

ഓരോരോ ആഗ്രഹങ്ങളേ…!…ദിവ്യയ്ക്ക് ശബരിയുടെ കൈപിടിച്ച് മഴ നനഞ്ഞ് നടക്കണം; തങ്ങളുടെ പ്രണയം മതിലുകളിലെ നാരായണിയുടെയും ബഷീറിന്റേതും പോലെന്ന് ശബരീനാഥന്‍

തിരുവനന്തപുരം:യുവ എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സ്വദേശിനിയും സബ്കളക്ടറുമായ ദിവ്യാ. എസ്. അയ്യരും വിവാഹിതരാകാന്‍ പോവുകയാണ്. ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ നാട്ടുകാര്‍ക്കു മുമ്പിലാണ് ഈ പ്രണയകഥ ആദ്യമായി വെളിപ്പെടുത്തിയത്. മണ്ഡലത്തില്‍ സജീവസാന്നിധ്യമായ എംഎല്‍എ എപ്പോഴാണ് പ്രേമിക്കാന്‍ സമയം കണ്ടെത്തിയതെന്നായിരുന്നു ചിലരുടെ ചോദ്യം. എതായാലും മുന്‍നിര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരുപോലെ ആഘോഷിച്ച വാര്‍ത്തയായി മാറിയിരിക്കുകയാണ് എംഎല്‍എയുടെയും സബ് കളക്ടറുടെയും പ്രണയം. പബ്ലിക് റിലേഷന്‍സ് വകുപ്പ് അട്ടക്കുളങ്ങര സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസമെന്ന നാടകം കാണാനെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഇരുവരും പറയുന്നു. പുസ്തകങ്ങളും വായനയുമൊക്കെയാണ് ഇരു ഹൃദങ്ങളെയും തമ്മിലടുപ്പിച്ചതും. ടാഗോറിന്റെയും മിലന്‍ കുന്ദേരയുടെയും രചനകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയതെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. എല്ലാം അപ്രതീക്ഷിതമെന്നാണ് ദിവ്യയുടെ പക്ഷം. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മതിലുകള്‍ എന്ന സിനിമയിലെ രംഗങ്ങളാണ് ശബരിയുടെ മനസിലേക്ക് ഓടിയെത്തുക. ശബ്ദം…

Read More

മാസങ്ങള്‍ക്കു മുമ്പ് പൂവിട്ട പ്രണയം രഹസ്യമാക്കി വച്ചു:പെണ്‍വീട്ടുകാരെ കണ്ട് കാര്യം അവതതിപ്പിച്ചത് ടി പി ശ്രീനിവാസന്‍; സബ്കളക്ടറും എംഎല്‍എയും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞതിങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യാ എസ് അയ്യരും യുവ കോണ്‍ഗ്രസ് എംഎല്‍എ  കെ.എസ് ശബരീനാഥനും തമ്മിലുള്ള പ്രണയം മൊട്ടിട്ടത് മാസങ്ങള്‍ക്കു മുമ്പ്. ശബരിയ്ക്ക് പ്രായം 33, ദിവ്യയ്ക്ക് 32ഉം ഇരുവരോടും വിവാഹം കഴിക്കാനുള്ള സമയമായില്ലേ എന്നു സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പെണ്ണ് അന്വേഷിക്കുന്നുണ്ടെന്ന് ശബരിയും ചെറുക്കനെ നോക്കുന്നുണ്ടെന്ന് ദിവ്യയും ആളുകളോടു പറഞ്ഞു മടുത്തു. ഈ ചോദിച്ചവര്‍ക്കറിയില്ലല്ലോ ഇങ്ങനെയൊരു പ്രണയത്തിന്റെ കാര്യം. ഇരുവരും സൂക്ഷിച്ച ആ രഹസ്യമാണ് ശബരീനാഥന്‍ യാതൊരുവിധ ഗോസിപ്പുകള്‍ക്കും ഇട നല്‍കാതെ ഇന്നലെ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ലായിരുന്നു. അങ്ങനെ മാസങ്ങള്‍ ദൈര്‍ഘ്യമുള്ള പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കാനൊരുങ്ങുന്നത്. ജൂണ്‍ അവസാന വാരമാണ് വിവാഹം. കോട്ടയം സബ് കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ദിവ്യ തലസ്ഥാനത്ത് എത്തിയതോടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പ്രണയമായി ക്രമേണ വളര്‍ന്നു. ലോ അക്കാദമിയിലെ…

Read More