മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഈ സാഹസം കാട്ടിയാല്‍ ദൈവം പോലും പൊറുക്കില്ല; ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജിന്റെ പഞ്ച് ഡയലോഗ് വൈറലാകുന്നു; വീഡിയോ വൈറലാവുന്നു…

ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജ്. പൃഥി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയനിലെ ഡയലോഗ് പറഞ്ഞാണ് പറഞ്ഞാണ് പൃഥി കൈയ്യടി വാങ്ങിയത്. ചാലക്കുടിയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് പൃഥി മാസ് ഡയലോഗ് എടുത്തു വീശിയത്. ‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ചാലക്കുടിയില്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം ഡയലോഗ് ഏറ്റുപറഞ്ഞത്. ചാലക്കുടിയില്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി എത്തി. പാട്ട് പാടണമെന്നാണ് ആദ്യത്തെ ആവശ്യം. മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് താരം പറഞ്ഞെങ്കിലും രണ്ട് വരി മൂളാന്‍ പൃഥ്വി…

Read More

ഇടുക്കിയുടെ വന്യതയുമായി ടിനി ടോമിന്റെ കാലിയന്‍ 21ന്

വ്യത്യസ്ത കഥാപാത്രങ്ങളുമായി ടിനി ടോമും, മേഘനാഥനും. ഇടുക്കിയുടെ ഗ്രാമീണ അന്തരീക്ഷത്തില്‍ ചിത്രീകരിച്ച കാലിയന്‍ എന്ന സിനിമ ഈ മാസം 21 നു തീയറ്ററുകളില്‍ എത്തുന്നു. രാഘവനാശാന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ അഭിനയത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മേഘനാഥന്‍ നാച്ചിമുത്തുവായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വ്യത്യസ്ത ഗറ്റപ്പിലാണ് ടിനിയും, മേഘനാഥനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആരും ഇറങ്ങാത്ത ഇടുക്കിയുടെ അപകടകാരിയായ പെരിയാറിലെ കരിമ്പന്‍ കുത്തില്‍ വടത്തില്‍ ക്യാമറ കെട്ടിത്തുക്കി ഇങ്ങിയപ്പോള്‍ ആരും കാണാത്ത ദ്യശ്യങ്ങള്‍ ജീവന്‍ പണയം വച്ചു ചിത്രികരിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ജിജോ പാങ്കോടിന്റെ സംവിധാനത്തില്‍ പ്രേംജി ഛായാഗ്രഹണം ചെയ്ത കാലിയന്‍ ടിനി ടോമിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, തമിഴ് നടന്‍ നിതിന്‍ ജോര്‍ജ്ജ്, കോട്ടയം പുരുഷന്‍, കുലപ്പുള്ളി ലീല,…

Read More