കാരുണ്യലോട്ടറി അടിച്ച വിവരം അറിഞ്ഞയുടന്‍ ബിഹാറി ഓടിയത് പോലീസ് സ്‌റ്റേഷനിലേക്ക് ! മുഹമ്മദ് സായിദ് ഇനി ലക്ഷപ്രഭു…

ഇന്നലെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സായിദിനാണ്. വന്‍തുക തനിക്ക് സമ്മാനം ലഭിച്ചു എന്നറിഞ്ഞതിനു പിന്നാലെ മുഹമ്മദ് സായിദ് കൂട്ടുകാരോടൊപ്പം പോലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയത്താലാണ് ഇവര്‍ കൊയിലാണ്ടി പോലീസിനെ സമീപിച്ചത്. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. നന്തി ലൈറ്റ് ഹൗസിന് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. കേരളത്തില്‍ എത്തിയിട്ട് 12 വര്‍ഷമായി. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒന്‍പത് മണിക്ക് എത്തി മറ്റ് നടപടികള്‍ സ്വകരിക്കാന്‍ പോലീസ് മുഹമ്മദ് സായിദിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Read More

80 ലക്ഷം ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ ലഡു വിതരണം നടത്തി ! എന്നാല്‍ വൈകുന്നേരമായപ്പോഴേക്കും സന്തോഷക്കണ്ണീര്‍ സങ്കടക്കണ്ണീരായി; തന്നെ ചതിച്ചത് ബന്ധുവെന്ന് വിശ്വംഭരന്‍; വയനാട്ടില്‍ നടന്ന സംഭവം ഇങ്ങനെ…

വയനാട്: ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ രാവിലെ ലഡു വിതരണം നടത്തിയ പുല്‍പ്പള്ളി അമരക്കുനി സ്വദേശി വിശ്വഭരന്റെ ആനന്ദക്കണ്ണീര്‍ വൈകുന്നേരമായപ്പോഴേക്കും സങ്കടക്കണ്ണീരായി. ഓഗസ്റ്റ് മുപ്പതിന് രണ്ടര മണിക്കും പതിവുപോലെ ലോട്ടറിയെടുത്തു. പുല്‍പ്പള്ളി വിനായക ഏജന്‍സിയില്‍ നിന്നാണ് വിശ്വംഭരന്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറി എടുത്തത്. എണ്‍പത് ലക്ഷവുമായി ഭാഗ്യദേവത തേടിയെത്തിയെന്ന് അന്ന് വൈകിട്ട് ഏജന്റാണ് നേരിട്ടുവന്ന് അറിയിച്ചത്. തുടര്‍ന്ന് ലോട്ടറിക്കടക്കാരന്‍ തന്നെ വിശ്വംഭരനെയും കൂട്ടി ബാങ്കിലും പത്രങ്ങളുടെ പ്രാദേശിക ഓഫിസുകളിലും പോയി. കടയില്‍ ലഡുവിതരണം നടത്തി. ഇതിനോടകം ലോട്ടറിയടിച്ച വിവരം നാടു മുഴുവന്‍ പരന്നു. പക്ഷെ വൈകിട്ടോടെ സന്തോഷക്കണ്ണീര്‍ സങ്കടക്കണ്ണീരായി. താന്‍ കബളിപ്പിക്കപ്പെട്ടെന്നാണ് വിശ്വംഭരന്‍ പറയുന്നത്. തനിക്ക് പറ്റിയ ചതിയെ കുറിച്ച് വിശ്വംഭരന്‍ പറയുന്നതിങ്ങനെ. പിഎ, പിജി, പികെ എന്നീ സീരിയലിലുള്ള 188986 നമ്പറുകളിലുള്ള മൂന്ന് ടിക്കറ്റുകളാണ് എടുത്തതെന്ന് വിശ്വംഭരന്‍ പറയുന്നു. ഇതില്‍ ഒരു ടിക്കറ്റിന് സമ്മാനം അടിച്ചുവെന്ന് ഏജന്‍സിക്കാരനാണ് അറിയിച്ചത്.…

Read More

സമ്മാനം നോക്കാതെ ലോട്ടറി ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ പാലോട് സ്വദേശിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ ! ചുരുട്ടിയെറിഞ്ഞ ടിക്കറ്റുമായി സുഹൃത്ത് മുങ്ങി; ഹൃദയത്തിനു തകരാറുള്ള മകളുടെ ചികിത്സയ്ക്ക് ഇനി എന്തു ചെയ്യുമെന്നറിയാതെ നിര്‍ഭാഗ്യവാനായ ചുമട്ടു തൊഴിലാളി…

പാലോട്: തേടിയെത്തുന്ന മഹാലക്ഷ്മിയെ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിക്കുകയെന്നു കേട്ടില്ലില്ലേ. എതാണ്ട് അതുപോലൊരു അവസ്ഥയിലാണ് പാലോട് സ്വദേശി അജിലു ഇപ്പോള്‍. ഒന്നും രണ്ടും സമ്മാനങ്ങള്‍ നോക്കാതെ ചെറിയ സമ്മാനത്തുകകള്‍ മാത്രം നോക്കിയ ശേഷം ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞ ഇയാള്‍ക്ക് നഷ്ടമായത് 10 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം അടിച്ചത് ് ഇയാളെടുത്ത ടിക്കറ്റിനാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി ടിക്കറ്റെടുത്ത് മുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ഉടമ പാലോട് സി.ഐ.ക്ക് പരാതി നല്‍കി. പാലോട്, പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയില്‍ അജിലുവാണ് ഭാഗ്യം കടാക്ഷിച്ചിട്ടും ദൗര്‍ഭാഗ്യവാനായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ ലോട്ടറി (കെ.എക്‌സ്.819582)യുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന ലോട്ടറിക്കാണ് ലഭിച്ചത്. ലോട്ടറി ഫലം സ്വന്തമായി നോക്കിയ അജിലു ആദ്യ രണ്ടു സമ്മാനങ്ങള്‍ ഒഴികെയുള്ള സമ്മാനങ്ങളെല്ലാം നോക്കിയശേഷം ടിക്കറ്റ്…

Read More