നാ​ലം​ഗ​കു​ടും​ബ​ത്തെ പെ​രു​വ​ഴി​യി​ലാ​ക്കി കേ​ര​ള ബാ​ങ്ക് ജ​പ്തി ! ഗൃ​ഹ​നാ​ഥ​ന്‍ വീ​ട്ടി​ലി​ല്ലാ​ത്ത​പ്പോ​ള്‍ ബോ​ര്‍​ഡ് വ​ച്ചു; ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു…

ക​ണ്ണൂ​രി​ല്‍ നാ​ലം​ഗ​കു​ടു​ബ​ത്തെ ജ​പ്തി​യു​ടെ പേ​രി​ല്‍ പെ​രു​വ​ഴി​യി​ലാ​ക്കി​യ കേ​ര​ള ബാ​ങ്കി​ന്റെ ന​ട​പ​ടി വി​വാ​ദ​മാ​യി. കൂ​ത്തു​പ​റ​മ്പ് പു​റ​ക്ക​ള​ത്തി​ല്‍ വ​യോ​ധി​ക​യും മ​ക​ളും കൊ​ച്ചു​മ​ക്ക​ളു​മാ​ണു വീ​ടി​ന് പു​റ​ത്താ​യ​ത്. സു​ഹ്റ​യു​ടെ ഭ​ര്‍​ത്താ​വ് ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ബാ​ങ്കു​കാ​ര്‍ ജ​പ്തി ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് വീ​ട് ബാ​ങ്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും അ​തി​ക്ര​മി​ച്ച് ക​യ​റ​രു​തെ​ന്നും ബോ​ര്‍​ഡ് വ​ച്ചു. കൂ​ത്തു​പ​റ​മ്പ് പു​റ​ക്ക​ളം സ്വ​ദേ​ശി പി.​എം. സു​ഹ്റ​യു​ടെ വീ​ടും സ്ഥ​ല​വു​മാ​ണു ജ​പ്തി ചെ​യ്ത​ത്. ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ​യ​ട​ക്കം 19 ല​ക്ഷം രൂ​പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ​യാ​ണു ബാ​ങ്ക് ന​ട​പ​ടി. ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ലി​നു നാ​ളെ​വ​രെ ബാ​ങ്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി നി​ല​നി​ല്‍​ക്കേ​യാ​യി​രു​ന്നു ജ​പ്തി. 2012-ലാ​ണ് സു​ഹ്റ 10 ല​ക്ഷം രൂ​പ ഭ​വ​ന​വാ​യ്പ​യെ​ടു​ത്ത​ത്. 4,30,000 രൂ​പ ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട് മു​ട​ങ്ങി. മ​ക​ളു​ടെ മ​ര​ണ​വും സ്ഥി​ര വ​രു​മാ​ന​മു​ള്ള ജോ​ലി ഇ​ല്ലാ​തി​രു​ന്ന​തും വാ​യ്പ മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യെ​ന്നു സു​ഹ്റ പ​റ​ഞ്ഞു. വീ​ട് വി​റ്റ് വാ​യ്പ തീ​ര്‍​ക്കാ​ന്‍ സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വ​ഴ​ങ്ങി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.…

Read More

കേരള ബാങ്ക് വരും മുമ്പേ ഇഷ്ടക്കാര്‍ക്ക് ഇഷ്ടംപോലെ ശമ്പളം ! ഒറ്റ ഉദ്യോഗസ്ഥനു മാത്രം കൂട്ടി നല്‍കിയത് 80000 രൂപ; കേരളാ ബാങ്ക് പ്രഖ്യാപിച്ചതു മുതലുള്ള കള്ളക്കളികള്‍ ഇങ്ങനെ…

കേരള ബാങ്ക് നിലവില്‍ വരും മുമ്പ് തന്നെ ചരടുവലികളുമായി സിപിഎമ്മും സഹകരണ വകുപ്പും. സംസ്ഥാന സഹകരണ ബാങ്കില്‍ സ്വന്തക്കാരായ ഉദ്യോഗസ്ഥര്‍ക്കു വഴിവിട്ടു വന്‍തുക ശമ്പളം അനുവദിച്ചിരിക്കുകയാണ് സഹകരണ വകുപ്പ്. ജില്ലാ ബാങ്കില്‍ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കിലെ ഉന്നത തസ്തികയിലെത്തിയ ഉദ്യോഗസ്ഥര്‍ക്കാണു ശമ്പളത്തില്‍ വന്‍ വര്‍ധന. ഒറ്റ ഉദ്യോഗസ്ഥനു മാത്രം 80000 രൂപ വരെ ശമ്പളം കൂട്ടി നല്‍കി. അനധികൃതമായി ശമ്പളം വര്‍ധിപ്പിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെയാണു കേരള ബാങ്കിന്റെ തലപ്പത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലാ സഹകരണ ബാങ്ക്, മറ്റു സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു പിഎസ്സി വഴിയാണു സംസ്ഥാന സഹകരണ ബാങ്കിലേക്കു നിയമനം നടത്തിയത്. നിയമന വേളയില്‍ ഓരോ തസ്തികയിലേക്കുമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വ്യക്തമായി പറഞ്ഞിരുന്നു. സ്ഥാപനം മാറി എത്തുന്ന ജീവനക്കാര്‍ക്കു മുന്‍ സ്ഥാപനത്തില്‍ ലഭിച്ചു കൊണ്ടിരുന്ന…

Read More