വൃക്ക വേട്ടക്കാര്‍ വ്യാപകമാവുന്നു ! പണത്തിന്റെ പ്രലോഭനം മുതല്‍ വിവാഹവാഗ്ദാനം വരെ; ഇരകളെ വലയിലാക്കാന്‍ പയറ്റുന്നത് വിവിധ തന്ത്രങ്ങള്‍…

വൃക്ക തട്ടിപ്പ് മാഫിയകള്‍ എറണാകുളത്ത് വ്യാപകമാവുന്നു. ആവശ്യക്കാരില്‍ നിന്ന് വന്‍തുക പിരിച്ചെടുത്ത ശേഷം വൃക്ക ധാതാവിന് തുച്ഛമായ തുക നല്‍കുന്നതാണ് മാഫിയയുടെ രീതി. അവയവ മാഫിയയുടെ വലയില്‍ കുരുങ്ങുന്നവരിലധികവും നിര്‍ധനരാണ്. ഇടനിലക്കാരും അവരുടെ പ്രതിനിധികളും ചേര്‍ന്ന് ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയാണ് വൃക്കവേട്ടയ്ക്കു കളമൊരുക്കുന്നത്. വലിയ പ്രലോഭനങ്ങള്‍ നല്‍കി വൃക്കകളിലൊന്ന് കൈക്കലാക്കുകയും തുച്ഛമായ പ്രതിഫലം നല്‍കി ഒഴിവാക്കുകയുമാണു പതിവ്. ഇങ്ങനെ കൈക്കലാക്കുന്ന വൃക്കകള്‍ 25 ലക്ഷം മുതല്‍ മുകളിലേക്ക് വിലപേശിയാണു വില്‍പ്പന. വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ തങ്ങളുടെ ജീവിതപങ്കാളികള്‍, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നല്ലാതെ വൃക്ക സ്വീകരിക്കാന്‍ പാടില്ലെന്നാണ് പുതിയ മെഡിക്കല്‍ നിയമം. രക്തബന്ധം ഉറപ്പിക്കാനാണ് വിവാഹവാഗ്ദാനമടക്കമുള്ള ഇടനിലക്കാരുടെ പ്രലോഭനങ്ങള്‍. രക്തദാനത്തിന്റെ മറവില്‍പോലും പാവപ്പെട്ടവരെ വലയില്‍ വീഴ്ത്തിയാണ് വൃക്കറാഞ്ചികള്‍ കോടികള്‍ സമ്പാദിക്കുന്നത്. രക്തഗ്രൂപ്പിനനുസരിച്ചാണ് വൃക്കയ്ക്കു വിലയേറുന്നത്. അപൂര്‍വ ഗ്രൂപ്പുകളുള്ളവരുടെ വൃക്കയ്ക്ക് 25 ലക്ഷം മുതല്‍ ഒരു കോടി…

Read More