ത​നി​ക്കും ഭാ​ര്യ​ക്കും മ​ക​നും ഗു​രു​ത​ര ​രോ​ഗ​മാ​ണെ​ന്ന പ്ര​ജി​കു​മാ​റി​ന്‍റെ  വാ​ദ​വും കോ​ട​തി പ​രി​ഗ​ണിച്ചില്ല; സി​ലി വ​ധ​ക്കേ​സി​ൽ പ്ര​ജി​കു​മാ​റി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു; നുണ പരിശോധനയ്ക്ക് വിധേയനാക്കണം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ റോ​യ് തോ​മ​സ് വ​ധ​ക്കേസി​ൽ അ​നാ​യ​ാസേ​ന ജാ​മ്യം നേ​ടി​യ മൂ​ന്നാം​പ്ര​തി പ്ര​ജി​കു​മാ​റി​ന്, സി​ലി വ​ധ​ക്കേസി​ൽ ഹൈ​ക്കോട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. അ​റ​സ്റ്റി​നു തൊ​ട്ടു​മു​ൻ​പ് ര​ണ്ടാം​പ്ര​തി മ​ഞ്ചാ​ടി​യി​ൽ സാ​മു​വ​ൽ മാ​ത്യു എ​ന്ന ഷാ​ജി​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ല്ല എ​ന്ന നു​ണ പ്രോ​സി​ക്യൂ​ഷ​ന് ഖ​ണ്ഡി​ക്കാ​നാ​യ​തും പ്ര​തി​യെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് പ്ര​ജി​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ത​നി​ക്കും ഭാ​ര്യക്കും മ​ക​നും ഗു​രു​ത​ര​രോ​ഗ​മാ​ണെ​ന്ന പ്ര​ജി​കു​മാ​റി​ന്‍റെ വാ​ദ​വും കോ​ട​തി പ​രി​ഗ​ണിച്ചില്ല. രോ​ഗ​വി​വ​രം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ ഇ​യാ​ൾ നി​ഷ്പ്ര​യാ​സം ജാ​മ്യം സ​മ്പാ​ദി​ച്ച​ത്. അ​ന്ന് ഹാ​ജ​രാ​ക്കാ​തി​രു​ന്ന നി​ര​വ​ധി സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ ഇ​ന്ന​ലെ ഗ​വ. പ്ലീ​ഡ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​ഞ്ചേ​രി​യി​ലെ​യും കൂ​ട​ത്താ​യി​യി​ലെ​യും ക​ല്ല​റ​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു ത​ലേ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സ് പ്ര​ജി കു​മാ​റി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നി​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന് പ്ര​ജി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ പോ​ലീ​സ്…

Read More

പത്തു തലയാ തനി രാവണന്‍ ! ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ എതിരാളികളേയില്ല; കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാന്‍ ഡോ.ഡോഗ്ര എത്തുന്നു…

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ ഡോക്ടര്‍ ടി.ഡി ഡോഗ്ര എത്തും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറായ ഡോ.ഡോഗ്ര ഇന്ത്യയില്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യനാണ്. ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഫോറന്‍സിക് മെഡിസിനിലെ ‘രാവണന്‍’ എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുക. ഇദ്ദേഹത്തിന്റെ വൈദഗ്ധ്യത്താല്‍ തുമ്പുണ്ടായ കേസുകള്‍ നിരവധിയാണ്. ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം നടന്ന ട്രെയിന്‍ അപകടങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, തുടങ്ങി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍ വരെ പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വെടിയുണ്ട ഏറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി അദ്ദേഹം സ്വന്തമായി ഒരു…

Read More