പത്തു തലയാ തനി രാവണന്‍ ! ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ എതിരാളികളേയില്ല; കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാന്‍ ഡോ.ഡോഗ്ര എത്തുന്നു…

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ ഡോക്ടര്‍ ടി.ഡി ഡോഗ്ര എത്തും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറായ ഡോ.ഡോഗ്ര ഇന്ത്യയില്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യനാണ്. ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഫോറന്‍സിക് മെഡിസിനിലെ ‘രാവണന്‍’ എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുക.

ഇദ്ദേഹത്തിന്റെ വൈദഗ്ധ്യത്താല്‍ തുമ്പുണ്ടായ കേസുകള്‍ നിരവധിയാണ്. ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം നടന്ന ട്രെയിന്‍ അപകടങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, തുടങ്ങി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍ വരെ പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

വെടിയുണ്ട ഏറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി അദ്ദേഹം സ്വന്തമായി ഒരു പരിശോധനയില്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷം വരെ പഴക്കമുള്ള വെടികൊണ്ട മുറിവുകള്‍ ഈ പരിശോധനയിലൂടെ വെളിപ്പെടും. ഡോ.ഡോഗ്രയോടുള്ള ബഹുമാനാര്‍ഥം ഇതിന് പോലീസ് ‘ഡോഗ്രാസ് ടെസ്റ്റ്’ എന്ന പേരു തന്നെയാണ് നല്‍കിയിട്ടുള്ളതും. എന്തായാലും ഡോ.ഡോഗ്രയുടെ വരവ് പോലീസിന് വലിയൊരു ആശ്വാസമായിരിക്കും.

Related posts