കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഗൈനോക്കോളജി വിഭാഗത്തിലെ ജി ഏഴ്, ജി എട്ട് വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും. നിലവിൽ മെഡിക്കൽ കോളജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
Read MoreTag: kottayam medical college
ഡോക്ടർ ഡ്യൂട്ടികഴിഞ്ഞ് മടങ്ങാനെത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ..! കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ചത്…
ഗാന്ധിനഗർ: ഇന്നലെ ഉച്ചയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജി ലെ അത്യാഹിത വിഭാഗത്തിനു സമീപമായിരുന്നു അതു സംഭവിച്ചത്! അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയുള്ള ഒരു ജൂനിയർ ഡോക്ടർ ജീവനക്കാർക്കായുള്ള വാഹന പാർക്കിംഗ് സ്ഥലത്ത് കാർ പാർക്ക് ചെയ്തശേഷം ലോക്ക് ചെയ്യാതെ ഇറങ്ങിപ്പോന്നു. വൈകുന്നേരം തിരികെ പോകുന്നതിന് എത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ!! വിവരം പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാർ എത്തി കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിൽ എത്തിച്ചശേഷം ഗാന്ധിനഗർ സ്റ്റേഷനിൽ വിവരം അറിയിച്ചു. ജൂനിയർ എസ്ഐ പ്രശാന്ത് എത്തി കുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തശിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടികളാണെന്നും മുത്തശി വീട്ടിലേക്കു മടങ്ങിയെങ്കിലും ഇവർക്കു മടങ്ങാൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങൾ അറിയുന്നത്. മുത്തശിക്കൊപ്പം വീട്ടിലേക്കു മടങ്ങാൻ സാധിക്കാതെ വന്നതിനാൽ വീട്ടുകാർ വഴക്കു പറയുമോ എന്ന ഭയം മൂലമാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പരിഭ്രാന്തി പരത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; നഴ്സിംഗ് സൂപ്രണ്ടടക്കം ക്വാറന്റൈനിൽ പോകേണ്ടി വന്നത് ഏഴുപേർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്‍പതാം വാർഡിൽ കയറി ബഹളമുണ്ടാക്കി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിഭ്രാന്തി സൃഷ്ടിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശിയായ 38കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബഹളമുണ്ടാക്കിയ യുവതിയെ വാർഡിൽ നിന്ന് കൊറോണ വാർഡിലേക്ക് മാറ്റുന്നതിനായി എത്തിയ ഒരു നഴ്സിംഗ് അസിസ്റ്റന്റ്, നാലു സെക്യൂരിറ്റി ജീവനക്കാർ, രണ്ട് ആശുപത്രി പിആർഒമാരടക്കം ഏഴ് ജീവനക്കാർ ഹോം ക്വാറന്റൈനിലായി. തൊടുപുഴ സ്വദേശിനിയായ 68 കാരിക്ക് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 38 കാരിയായ മകളാണ് കൂട്ടിരിപ്പിനായി എത്തിയത്. വ്യാഴാഴ്ച രാത്രി ഏഴിന് 68 കാരിയുടെ ആരോഗ്യനില മോശമായി. ഉടൻ ഇവരെ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും ജീവനക്കാരെത്തി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. 38 കാരിയായ മകളോട് ഐസിയുവിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. രോഗലക്ഷണം കാണിക്കുകയും സ്രവം പരിശോധനയ്ക്കു നല്‍കുകയും ചെയ്തശേഷമാണ് അമ്മയോടൊപ്പം ഐസിയുവിൽ…
Read More‘ഈ ഷെഡ് അനധികൃതം, പൊളിച്ചുമാറ്റണം’ ; ലോക് ഡൗണിന്റെ മറവിൽ കോട്ടയം മെഡിക്കൽ കോളജിൽ അനധികൃത നിർമാണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തിനോട ു ചേർന്ന് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസമാണ് മിൽമ ബൂത്ത് നടത്തുന്ന കുടുംബശ്രീക്കാരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഷെഡ് നിർമിച്ചത്. ഷെഡ് നിർമിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ സുരക്ഷ അധികൃതർ ചോദിച്ചപ്പോൾ ആശുപത്രി അധികൃതരുടെ വാക്കാൽ അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് നിർമാണം പൂർത്തീ കരിക്കുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ നിർമിച്ച ഷെഡ് പൊളിച്ചു നീക്കാൻ അധികൃതർ രേഖാമൂലം കത്ത് നൽകി. ലോക് ഡൗണ്‍ സമയത്ത് ആശുപത്രി പരിസരത്തെ മുഴുവൻ ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടിരുന്നു. ഈ സമയത്ത് പ്രവർത്തിച്ചിരുന്നത് മിൽമ ബൂത്ത് മാത്രമായിരുന്നതിനാൽ ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഇവിടെയായിരുന്നു. 24 മണിക്കൂറും വലിയ തിരക്കായിരുന്നു. ഇതിനാൽ ആരുടെയും അനുമതിയില്ലാതെ ഇവർ ഷെഡ് നിർമിക്കുകയായിരുന്നു. കുടംബശ്രീ യൂണിറ്റാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ പത്താം വാർഡിനെ മനോഹരമാക്കി ജലജാമണി വിശ്രമജീവിതത്തിലേക്ക്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡിന്റെ ചുമതലക്കാരി സർവീസിൽ നിന്നും വിരമിക്കുകയാണ്. 32 വർഷത്തെ സേവനത്തിനു ശേഷമാണ് ഹെഡ് നഴ്സ് ചുമതലയിൽ നിന്ന് കുമാരനെല്ലൂർ സ്വദേശിനിയായ ജലജാ മണി വിരമിക്കുന്നത്. പത്താം വാർഡിലെ ഹെഡ് നഴ്സ് വിരമിക്കുന്നതു ചികിത്സയിൽ കഴിഞ്ഞവരെ നൊന്പരപ്പെടുത്തുകയാണ്. വാർഡിന്റെ പ്രവേശന കവാടം കടന്ന് വാർഡിന്റെ ഉള്ളിൽ പ്രവേശിക്കുന്നതുവരെയും അതിനുശേഷവും ഈ വാർഡിന്റെ മനോഹാരിത കണ്ട് പലരും ചോദിക്കും ഇതു സർക്കാർ ആശുപത്രി തന്നെയാണോയെന്ന്. പ്രവേശന കവാടത്തിൽ രോഗികളെ സ്വാഗതം ചെയ്യുന്നത് വരാന്തയുടെ ഇരുവശങ്ങളിലും വച്ചിരിക്കുന്ന മനോഹരമായ ചെടികൾ. നടന്നു വരാൻ ചുവപ്പ് പരവധാനി. അകത്ത് പ്രവേശിച്ചാൽ എഫ്എം റേഡിയോയിൽ നിന്നുളള ഗാനങ്ങൾ; അതും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ നിശ്ചിത സമയങ്ങളിൽ. കൂടാതെ വാർഡിനുള്ളിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വായിക്കാൻ വിവിധ പത്രമാസികകൾ. കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം, ബാഗുകൾ സൂക്ഷിക്കാൻ അലമാരകൾ,…
Read Moreഎങ്ങോട്ടും പോകും? കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനാഥ രോഗികൾക്ക് പോകാൻ ഇടമില്ല; എന്തുചെയ്യണമെന്നറിയാതെ അധികൃതരും രോഗികളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ്് ചെയ്ത അനാഥരോഗികൾ എവിടെ പോകണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 രോഗികളാണ് പോകാൻ ഇടമില്ലാതെ വിഷമിക്കുന്നത്. ഈ രോഗികളെ ഡിസ്ചാർജ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. ബന്ധുക്കളുള്ള രോഗികളാണെങ്കിൽ ആശുപത്രി അധികൃതർ ഇടപെട്ട് നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രോഗികളെ വീടുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ അനാഥരോഗികൾ ആയതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ആശുപത്രി അധികൃതരും. ഭൂരിപക്ഷം രോഗികളെയും എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും എത്തിച്ചതാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നി ജില്ലകളിലെ രോഗികളുമുണ്ട്. ഇത്രയധികം ആളുകളെ പാർപ്പിക്കാൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. ഏത് ആശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുവന്നോ ആ ആശുപത്രിയിലേക്ക് തിരിച്ചയക്കുവാൻ കഴിയുകയുമില്ല. പലർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. ലോക് ഡൗണായതിനാൽ മറ്റ് മാർഗമൊന്നും ഇല്ലാത്ത വിഷമിക്കുകയാണ് രോഗികളും ആശുപത്രി അധികൃതരും.
Read Moreകോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിനു സമീപം മാലിന്യടാങ്ക് പൊട്ടിയൊഴുകുന്നു; പകർച്ച വ്യാധി ഭീഷണിയിൽ രോഗികൾ
ഗാന്ധിനഗർ: കൊറോണ പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ഭയത്തോടെ കഴിയുന്പോഴും മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിനു സമീപമുള്ള മാലിന്യ ജല ടാങ്ക് പൊട്ടിയൊഴുകുന്നത് പകർച്ചവ്യാധി ഭീഷണിക്ക് ആക്കംകൂട്ടുന്നു. ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജാണ് കോട്ടയം മെഡിക്കൽ കോളജ്. ഇവിടുത്തെ ഗൈനക്കോളജി വിഭാഗവും മികവുറ്റതാണ്. എന്നാൽ അധികൃതരുടെ അശ്രദ്ധമൂലം പകർച്ചവ്യാധി ഭീഷണിയെ നേരിടേണ്ടി വരികയാണ് രോഗികളും കൂട്ടിരിപ്പുകാരും. കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള കേന്ദ്രത്തിനു സമീപത്തെ മലിനജല ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മാത്രമല്ല രണ്ടാം നിലയിലെ വാർഡിൽ നിന്നുള്ള ശുചി മുറിയിൽ നിന്ന് മലിനജലക്കുഴൽ പൊട്ടി മലിനജലവും താഴേക്കു പതിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണ്. ഏറ്റവും ശ്രദ്ധയും പരിചരണവും ലഭിക്കേണ്ട നവജാത ശിശുക്കളുമായി ആംബുലൻസുകൾ കടന്നു പോകുന്നതും ഇതിനു സമീപത്തുകൂടിയാണ്. ഈ മലിനജല ടാങ്കിനു സമീപം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കവറുകളും നിരന്നു കിടക്കുന്നു. തെരുവുനായകളും യഥേഷ്ടം സ്യൈരവിഹാരം നടത്തുന്നു. മാസങ്ങൾക്കു…
Read Moreകേരളത്തിന് അഭിമാനം..! കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തര്‍; മരണക്കയത്തില്‍ നിന്നും പിടിച്ചുകയറ്റിയത് മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സ; അഭിനന്ദിച്ച് മന്ത്രി ശൈലജ
കേരളത്തിന് അഭിമാനം..! കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗമുക്തര്‍; മരണക്കയത്തില്‍ നിന്നും പിടിച്ചുകയറ്റിയത് മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സ; അഭിനന്ദിച്ച് മന്ത്രി ശൈലജ തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്ക് നേതൃത്വം നല്കിയ…
Read Moreആ’ശങ്ക’യ്ക്ക് എന്ന് തീരുമാനമാകും; മെഡിക്കൽ കോളജ് സ്റ്റാൻഡിലെ പ്രവർത്തന രഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാന്റിലെ പ്രവർത്തനരഹിതമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു നീക്കി. പുതിയ കംഫർട്ട് സ്റ്റേഷന്റെ നിർമാണം ഉടൻ ആരംഭിക്കും. വർഷങ്ങൾ പഴക്കമുള്ള ഈ കംഫർട്ട് സ്റ്റേഷൻ ഒരു വർഷത്തിനു മുന്‍പാണ് അടച്ചിട്ടത്. സെപ്റ്റിക് ടാങ്കിൽ നിന്നും കക്കൂസ് മാലിന്യം സ്റ്റാന്റിലേക്കു ഒഴുകുകയും, ദുർഗന്ധം മൂലം യാത്രക്കാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. കളക്്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അടച്ചു പൂട്ടുകയായിരുന്നു. കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദൂരെ സ്ഥലങ്ങളിൽ നിന്നും ബസിന് എത്തുന്ന രോഗികൾക്കും, മറ്റ് യാത്രക്കാർക്കും പ്രാഥമിക കൃത്യനിർവഹണം ആവശ്യമായി വരുന്പോൾ ബുദ്ധിമുട്ടുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്്ടർ സ്ഥലത്തെത്തി കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ നേരിൽ കണ്ടു ബോധ്യപ്പെട്ടശേഷം പഞ്ചായത്ത് അധികൃതർക്ക് ഇതു പൊളിച്ചു നീക്കി പുതിയ കംഫർട്ട് സ്റ്റേഷൻ…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗിയെ വട്ടംകറക്കാൻ? മണിക്കൂറുകൾ വരിനിന്ന് ഡോക്ടറെ കാണുമ്പോൾ സംഭവിക്കുന്ന ദുരവസ്ഥയെക്കുറിച്ച് രോഗികൾ പറയുന്നത്….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ഒപി രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും താത്കാലിക ജീവനക്കാർ ഒ പി ചീട്ട് നൽകുന്നത് രോഗികൾക്ക് ദുരിതമാകുന്നതായി പരാതി. വയറുവേദനയുമായി വരുന്ന രോഗിക്ക് സർജറി വിഭാഗത്തിലെ ഡോക്്ടറെ കാണിക്കുവാൻ ഒ പി ചീട്ട് നൽകേണ്ടതിനു പകരം മെഡിസിൻ വിഭാഗത്തിലേക്കാണ് നൽകുന്നത്. മെഡിസിൻ വിഭാഗത്തിൽ മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കാണുന്പോൾ ജനറൽ സർജറിയിലാണെന്ന് പറഞ്ഞ് രോഗിയെ ആ വിഭാഗത്തിലേക്ക് പറഞ്ഞു വിടുന്നു. പിന്നീട് സർജറി വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു കഴിയുന്പോൾ എക്സ്റേ ഉൾപ്പെടെ മറ്റേതെങ്കിലും പരിശോധനയ്ക്ക് നിർദേശിച്ചാൽ സമയക്കുറവ് മൂലം അന്നു തന്നെ പരിശോധനകൾ നടത്തി അതിന്റെ ഫലം കാണിക്കുവാൻ കഴിയാതെ വരുന്നു. വീണ്ടും അടുത്ത ആഴ്ചയിലെ ഒ പി ദിവസം ഡോക്ടറെ കാണാൻ വരേണ്ടി വരുന്നു. ഇത് രോഗികൾക്കും കൂടെയെത്തുന്നവർക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇന്നലെ ആശുപത്രിയിലെത്തിയ…
Read More