ആമാശയ കാന്‍സര്‍ ജീവനെടുക്കുമെന്നുറപ്പായപ്പോള്‍ അവസാന ആഗ്രഹമെന്നോണം ബിരിയാണി കഴിച്ചു; ഗുലാം അബ്ബാസിന്റെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത്…

ദുബായ് : ചികിത്സിച്ചു മാറ്റാന്‍ ഏറെബുദ്ധിമുട്ടുള്ള ഒരു തരം അര്‍ബുദമാണ് ആമാശയ കാന്‍സര്‍. ദുബായ് സ്വദേശിയായ ഗുലാം അബ്ബാസിന്റെ ജീവിതത്തില്‍ വില്ലനായി കടന്നുവന്നതും ആമാശയ കാന്‍സറായിരുന്നു. ഒന്നുകില്‍ ആമാശയം ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോവുക, അല്ലെങ്കില്‍ ആമാശയ കാന്‍സറിന് കീഴ്‌പ്പെട്ട് മരണം വരിക്കുക. എഞ്ചിനീയറായ അബ്ബാസിന് മുന്നില്‍ ശേഷിച്ചത് രണ്ടേ രണ്ടു വഴികളായിരുന്നു. ജീവിതത്തെ അത്രമേല്‍ സ്‌നേഹിക്കുന്ന ഗുലാം അബ്ബാസിന് മറുത്തൊന്നും ആലോചിക്കാനില്ലായിരുന്നു, ആമാശയം നീക്കം ചെയ്യാം. പെട്ടെന്നുണ്ടായ ശരീരം മെലിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടപ്പോഴാണ് ഗുലാം അബ്ബാസ്, അസ്വസ്ഥതകളുമായി റാഷിദ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോളജി ക്ലിനിക്കില്‍ എത്തുന്നത്.രോഗനിര്‍ണയത്തില്‍ അതീവ ഗുരുതരമായ ആമാശയ കാന്‍സറാണ് അബ്ബാസിനെന്നു കണ്ടെത്തി. രോഗനിര്‍ണയം വൈകിയതു കൊണ്ട് കാന്‍സര്‍ അപ്പോഴേക്കും അതിന്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആമാശയം നിറയുന്ന രീതിയിലേക്ക് വളര്‍ന്നു വലുതായ ട്യൂമര്‍ അബ്ബാസിന്റെ ജീവന് തന്നെ ഭീഷണിയുയര്‍ത്തി. ഡോ.അല്‍ മര്‍സൂഖിയുടെ നേതൃത്വത്തിലുള്ള…

Read More