(കൈകോർക്കാം കായലിനായി- പരന്പര ഭാഗം 2) കേരളത്തിന്റെ ജൈവമണ്ഡലത്തിലെ ഏറ്റവും സന്പന്നമായ ഒരു തണ്ണീർത്തട സമുച്ചയമാണ് വേന്പനാട്. കുട്ടനാടൻ ചതുപ്പുകളും കോൾപ്രദേശങ്ങളും ചേർന്ന് 13,969 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ മേഖല ‘കേരളത്തിന്റെ നെല്ലറ’ കൂടിയാണ്. ഏകദേശം ആറായിരം വർഷങ്ങൾക്ക് മുൻപ് ഒരു ബാരിയർ ബീച്ച് ലഗൂണായി രൂപപ്പെട്ട ഈ പ്രകൃതിദത്ത ജലാശയം ഇന്നു മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളും കൈയേറ്റങ്ങളും മൂലം ശ്വാസംമുട്ടി നശിക്കുകയാണ്. വേമ്പനാട് കായൽ ആലപ്പുഴ മുതൽ അഴീക്കോട് വരെ 203.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതും അറബിക്കടലിലേക്ക് കൊച്ചി, മുനന്പം എന്നീ അഴികളാൽ ബന്ധപ്പെട്ടിരിക്കുന്നതുമാണ്. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ 10,074 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് കായലിന്റെ തെക്കുഭാഗത്ത് എല്ലാ വർഷവും എത്തിക്കുന്നത്. ഇതിൽ 67 ശതമാനം തെക്കുപടിഞ്ഞാറൻ കാലവർഷത്തിലും 12 ശതമാനം വടക്കുകിഴക്കൻ കാലവർഷത്തിലുമാണ്. കൂടാതെ പെരിയാർ,…
Read More