പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശി അരുണ്‍കുമാര്‍ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വിവാഹിതയായ 29കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ നാല് കുത്തുകളാണേറ്റത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.
Read MoreTag: love proposal
മകളോട് ആരെങ്കിലും പ്രേമാഭ്യാര്‍ത്ഥന നടത്തിയെന്നു കേട്ടാല്‍ അവളോട് ഇനി പഠിക്കാന്‍ പോകണ്ട എന്നു പറയുന്ന മാതാപിതാക്കള്‍ക്കു വേണ്ടി ! ഇരുത്തി ചിന്തിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു…
നിര്‍ഭയമായി ഒരു പെണ്‍കുട്ടിയ്ക്ക് പ്രേമാഭ്യര്‍ത്ഥന നിരസിക്കാന്‍ പോലും പറ്റാത്ത കാലമാണിന്ന്. പ്രേമാഭ്യാര്‍ഥന നിരസിച്ചതിന്റെ പേരിലുള്ള അരുംകൊലകള്‍ വര്‍ധിച്ചു വരുമ്പോള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആധി വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മുരളി തുമ്മാരക്കുടിയുടെ പുതിയ കുറിപ്പ് പ്രസക്തമാകുന്നത്. മുമ്പ് തിരുവല്ലയില്‍ ഇപ്പോള്‍ തൃശ്ശൂരില്‍ അങ്ങനെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ മലയാളികളുടെ ഉറക്കം കെടുത്തുമ്പോള്‍ കത്തുന്ന പ്രേമം എന്ന തലക്കെട്ടിലാണ് തുമ്മാരക്കുടിയുടെ പുതിയ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കത്തുന്ന പ്രേമം ഇന്നിപ്പോള്‍ തൃശൂരില്‍ ഒരു പെണ്‍കുട്ടി കൂടി ‘പ്രണയാഭ്യര്‍ത്ഥന’ നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകര്‍ച്ച വ്യാധി പോലെ കേരളത്തില്‍ പടരുന്നത്? ഈ വിഷയത്തില്‍ ഞാന്‍ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാല്‍ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാലേ…
Read More