പ്രണയാഭ്യര്‍ഥന നിരസിച്ചു ! 15 വയസുകാരിയുടെ വായില്‍ കീടനാശിനി ഒഴിച്ച് യുവാവ്; പിന്നീട് ജീവനൊടുക്കാന്‍ ശ്രമിച്ചു…

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരിയുടെ വായില്‍ കീടനാശിനിയൊഴിച്ച് യുവാവിന്റെ ക്രൂരകൃത്യം.

പിന്നീട് ഇയാള്‍ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. തൂത്തുക്കുടി പുതിയം പുത്തൂരിനടുത്ത് സെവല്‍കുളം ഗ്രാമത്തിലാണ് സംഭവം നടന്നത്.

സംഭവം നടന്ന് ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേല്‍മുരുകന്‍ (22) ആണ് തന്റെ ഗ്രാമത്തില്‍ത്തന്നെയുള്ള പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.

കുറേനാളായി പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേല്‍മുരുകന്‍ ബലമായി കുട്ടിയുടെ വായില്‍ ഒഴിച്ചത്.

ഇതിനുപിന്നാലെ കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയില്‍ മുറിവുണ്ടാക്കുകയും ചെയ്തു.

മയങ്ങിവീണ ഇരുവരെയും കണ്ട അയല്‍ക്കാര്‍ ഉടനെ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടമ്പൂര്‍ ഓള്‍ വുമണ്‍ പോലീസ് വേല്‍മുരുകനെതിരേ വധശ്രമത്തിനും പോക്സോ വകുപ്പുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആശുപത്രി വിടുന്നതോടെ വേല്‍മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment