മഹേഷ് ഭട്ട് ബോളിവുഡിലെ ഷുഗര്‍ ഡാഡി ? റിയയുമായുള്ള ചാറ്റ് പുറത്തായതിനു പിന്നാലെ 16 വയസുണ്ടായിരുന്ന ജിയ ഖാനുമൊന്നിച്ചുള്ള വീഡിയോ വിവാദമാകുന്നു…

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയും മഹേഷും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സുശാന്തുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ റിയയ്ക്ക് ധൈര്യം പകരുന്നതായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഇതിന്റെ ചൂട് ആറും മുമ്പേ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത് ഒരു വീഡിയോയാണ്. മഹേഷ് ഭട്ടും അന്തരിച്ച ബോളിവുഡ് നടി ജിയാ ഖാനും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 2004ല്‍ പകര്‍ത്തിയതെന്ന് പറയപ്പെടുന്ന വീഡിയോയില്‍ അന്ന് ജിയയ്ക്ക് 16 വയസാണ് പ്രായമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. 2007ല്‍ രാം ഗോപാല്‍ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാന്‍ അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിന്‍ ദേഖ എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തില്‍…

Read More