റാ​സ​ൽ​ഖൈ​മ​യി​ലെ വാ​ഹ​നാ​പ​ക​ടം; പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നി​രു​ന്ന ത​ല​ശേ​രി​ക്കാ​രി സ​ങ്കീ​ർ​ത്ത​ന​യും മ​രി​ച്ചു

റാ​സ​ൽ​ഖൈ​മ: പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ സ​ങ്കീ​ർ​ത്ത​ന മ​ട​ങ്ങി. റാ​സ​ൽ​ഖൈ​മ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ത​ല​ശേ​രി സ്വ​ദേ​ശി​നി സ​ങ്കീ​ർ​ത്ത​ന സു​രേ​ഷും. ദു​ബാ​യി​ലെ പു​തി​യ ജോ​ലി​യി​ൽ ഇ​ന്ന് പ്ര​വേ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ങ്കീ​ർ​ത്ത​ന​യെ മ​ര​ണം തേ​ടി​യെ​ത്തി​യ​ത്. നേ​ര​ത്തെ അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ​ങ്കീ​ർ​ത്ത​ന​യ്ക്ക് ദു​ബാ​യി​ൽ പു​തി​യ ജോ​ലി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഒ​മാ​നി​ൽ പോ​യി വി​സ പു​തു​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​ങ്കീ​ർ​ത്ത​ന​യു​ടെ സ​ഹോ​ദ​ര​നും യു​എ​ഇ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. റാ​സ​ൽ​ഖൈ​മ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​ൽ വ​ത​ൻ റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി ഹേ​മ​ന്തി​നും(29) ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ലേ​ക്ക് 41 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​ക വി​സ പു​തു​ക്കാ​ൻ പോ​യി മ​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. അ​പ​ക​ട​ത്തി​ൽ 11 പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത്…

Read More