ച​ക്ക​ക്കൊ​മ്പ​ൻ ജ​ലാ​ശ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക; മ​യ​ക്കു​വെ​ടി വ​ച്ച് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കാ​നു​ള്ള ദൗ​ത്യം ഉ​ച്ച​വ​രെ നി​ർ​ത്തി​വ​ച്ചു

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ലെ കാ​ട്ടാ​ന ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വ​ച്ച് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കാ​നു​ള്ള ദൗ​ത്യം ഉ​ച്ച​വ​രെ നി​ർ​ത്തി​വ​ച്ചു. രാ​വി​ലെ 80 ഏ​ക്ക​ർ കോ​ള​നി​ക്ക് അ​ടു​ത്തു​ള്ള പൊ​ന്നു സ്വാ​മി എ​സ്റ്റേ​റ്റി​ലാ​ണ് ആ​ന​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ട്രാ​ക്ക് ചെ​യ്ത​ത്.

എ​ന്നാ​ൽ ഇ​വി​ടെ​നി​ന്ന് ആ​ന​യി​റ​ങ്ക​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​ത്തേ​ക്കു​പോ​യ ആ​ന പി​ന്നീ​ട് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യി​രു​ന്നു. മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റി​യ ആ​ന ഇ​പ്പോ​ൾ ഡാ​മി​നോ​ട് ചേ​ർ​ന്നു​ള്ള മേ​ഖ​ല​യി​ൽ തു​ട​രു​ക​യാ​ണ്.

നി​ല​വി​ൽ ആ​ന നി​ൽ​ക്കു​ന്ന തു​രു​ത്തി​ൽ വ​ച്ച് മ​യ​ക്കു വെ​ടി​വ​യ്ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. കൂ​ടാ​തെ എ​ട്ടു​മ​ണി മു​ത​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്ന സ്വ​ഭാ​വ​ക്കാ​ര​നു​മാ​ണ് ച​ക്ക​ക്കൊ​മ്പ​ൻ. ച​ക്ക​ക്കൊ​മ്പ​നെ നി​രീ​ക്ഷി​ച്ച് ദൗ​ത്യ​സം​ഘം പ്ര​ദേ​ശ​ത്ത് തു​ട​രു​ക​യാ​ണ്.

ജ​ലാ​ശ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ദൗ​ത്യം നീ​ട്ടാ​ൻ കാ​ര​ണം. മ​യ​ക്കു​വെ​ടി​യേ​റ്റ് ആ​ന ജ​ലാ​ശ​യ​ത്തി​ലേ​ക്കു വീ​ഴു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കും. മ​യ​ക്കു​വെ​ടി ഏ​റ്റാ​ൽ ആ​ന കു​റ​ച്ചു​ദൂ​രം ഓ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഇ​തി​നു പു​റ​മേ ച​ക്ക​ക്കൊ​മ്പ​നു സ​മീ​പം മ​റ്റ് നാ​ല് കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തും ദൗ​ത്യ​ത്തി​നു ത​ട​സ​മാ​ണ്.

Related posts

Leave a Comment