മാ​വോ​യി​സ്റ്റു​ക​ൾ ഒ​രു​ക്കി​യ​ത് വ​ൻ കെ​ണി; അ​മി​ത് ഷാ ഛ​ത്തീ​സ്ഗ​ഡി​ലേ​ക്ക്

റാ​യ്പു​ർ: മാ​വോ​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് ഛത്തീ​സ്ഗ​ഡി​ലെ​ത്തും. ബി​ജാ​പു​ർ-​സു​ക്മ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് 22 ജ​വാ·ാ​ർ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മി​ക​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഈ ​ര​ക്ത​ച്ചൊ​രി​ച്ചി​ൽ പൊ​റു​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി അ​മി​ത് ഷാ ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ കെ​ണി​യൊ​രു​ക്കി കാ​ത്തി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ൾ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​ത്. സൈ​നി​ക​രെ വ​ള​ഞ്ഞ് നാ​ലു​പാ​ടു​നി​ന്നും ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ത്തു. മ​രി​ച്ച സൈ​നി​ക​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ഡ​സ​നോ​ളം ആ​യു​ധ​ങ്ങ​ൾ, ബു​ള്ള​റ്റ് പ്രൂ​ഫ് വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​വോ​യി​സ്റ്റു​ക​ൾ കൊ​ണ്ടു​പൊ​യി. നാ​ലു സം​ഘ​ങ്ങ​ളാ​യാ​ണ് ശ​നി​യാ​ഴ്ച സൈ​നി​ക​ർ ഈ ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ സു​ര​ക്ഷാ സൈ​നി​ക​രെ കാ​ത്ത് ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സം​ഘം കെ​ണി​യൊ​രു​ക്കി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ചു…

Read More

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ! പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി;കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഭര്‍ത്താവിനെ മോചിപ്പിച്ച് ഭാര്യ…

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ ഭര്‍ത്താവിനെ മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി മോചിപ്പിച്ച ഭാര്യയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഛത്തീസ് ഗഢില്‍ നടന്ന സംഭവത്തില്‍ സുനിതാ കട്ടാം എന്ന യുവതിയാണ് നാലു ദിവസം കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഈ സാഹസിക പ്രവര്‍ത്തി നടത്തിയത്. കൊടും കാട്ടിലൂടെ നാലു ദിവസത്തോളം നടന്ന് തട്ടിക്കൊണ്ടു പോയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തി അവരുമായി സംസാരിച്ചായിരുന്നു ഭര്‍ത്താവിനെ മോചിപ്പിച്ചത്. എന്തിനായിരുന്നു ഇത്രയൂം വലിയ സാഹസം കാട്ടിയത് എന്ന ചോദ്യത്തിന് സങ്കടപ്പെട്ട് ഇരിക്കാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇവരുടെ മറുപടി. ഭോപ്പാല്‍ ബീജാപുര പട്ടണം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു 48 കാരനായ സന്തോഷ് കട്ടാം. മെയ് ആദ്യ ആഴ്ച ഗൊറാനാ ഗ്രാമത്തില്‍ നിന്നുമായിരുന്നു ഇയാളെ തട്ടിക്കൊണ്ടു പോയത്. മെയ് നാലിന് പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആള്‍ പിന്നെ തിരിച്ചുവന്നില്ല. സാധാരണഗതിയില്‍ എവിടെയെങ്കിലൂം പോയാല്‍…

Read More

മാ​വോ​യി​സ്റ്റ് ബ​ന്ധം; സം​ശ​യ മു​ന​യിൽ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മു​ത​ല്‍ രാ​ഷ്ട്രീ​യ നേതാക്കൾ വരെ‍; രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണിയാവാതിരിക്കാൻ  ആഭ്യന്തര വകുപ്പിന്‍റെ  അനുമതിയോടെ ഫോ​ണ്‍​കോ​ളു​ക​ള്‍ ചോ​ര്‍​ത്തു​ന്നു 

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ന​ഗ​ര മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ സ​ജീ​വ​മാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ശ​യ​മു​ള്ള​വ​രു​ടെ ഫോ​ണ്‍​കോ​ളു​ക​ള്‍ ചോ​ര്‍​ത്തു​ന്നു.സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മു​ത​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ വ​രെ​യു​ള്ള​വ​ര്‍ സം​ശ​യ മു​ന​യി​ലാ​ണ്. രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രു​ടെ ഫോ​ണ്‍​കോ​ളു​ക​ള്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ചോ​ര്‍​ത്തു​ന്ന​ത്. ലോ​ക്ക​ല്‍​ പോ​ലീ​സ് അ​ത​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​ണ്‍​കോ​ളു​ക​ള്‍ ചോ​ര്‍​ത്തു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ജി​ല്ലാ-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടേ​യും അ​വ​രു​മാ​യി അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​വ​രു​ടേ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മേ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും മ​റ്റു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും മാ​വോ​യി​സ്റ്റു​ക​ളെ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു. ഈ ​പ​ട്ടി​ക അ​ത​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് കൈ​മാ​റു​ക​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​വ​രി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​വ​രു​ടെ ഫോ​ണ്‍​കോ​ളു​ക​ള്‍ ചോ​ര്‍​ത്താ​ന്‍ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം ഫോ​ണ്‍​കോ​ള്‍ ചോ​ര്‍​ത്തു​ന്ന​വ​രു​ടെ…

Read More

മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളി​ല്‍ മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ള്‍; നുഴഞ്ഞു കയറ്റത്തെക്കുറിച്ച്  അലന്‍റെയും താഹയുടെയും വെളിപ്പെടുത്തലുകൾ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ഗ​ര മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് മൊ​ഴി. യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത അ​ല​ന്‍​മു​ഹ​മ്മ​ദ്, താ​ഹ​ ഫ​സ​ല്‍ എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ല്‍ അം​ഗ​ത്വം വ​ഹി​ക്കാ​നും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലെ ചി​ല​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ തു​ട​ര്‍​ന്നാ​ണ് ര​ണ്ടു​വ​ര്‍​ഷ​മാ​യി സി​പി​എ​മ്മി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും പാ​ര്‍​ട്ടി​യെ മ​റ​യാ​ക്കി മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും യു​വാ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി. ഉ​ത്ത​ര​മേ​ഖ​ല​യാ​ണ് പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ടി​നു പു​റ​മേ ക​ണ്ണൂ​ര്‍ , വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ള്‍ സ​ജീ​വ​മാ​യു​ണ്ടെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. കേ​സ​ന്വേ​ഷി​ക്കു​ന്ന ലോ​ക്ക​ല്‍ പോ​ലീ​സി​നോ​ടും ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ(​ഐ​ബി) , ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി(​എ​ന്‍​ഐ​എ) എ​ന്നി​വ​രോ​ടും യു​വാ​ക്ക​ള്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. സി​പി​എ​മ്മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ്വ​മേ​ധ​യാ അ​ല്ലെ​ന്നും വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശം ഇ​ക്കാ​ര്യ​ത്തി​ല്‍ ല​ഭി​ച്ചു​വെ​ന്നും യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. 18 ഓ​ളം പേ​ര്‍ കോ​ഴി​ക്കോ​ട്…

Read More

‘മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല’! മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി…

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്യായ തടങ്കലില്‍ വച്ച കേസില്‍ ഇയാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ മകന്‍ ശ്യം ബാലകൃഷ്ണനെയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചു. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്ന സുപ്രധാന പരാമര്‍ശത്തോടെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മാവോയിസം ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെങ്കിലും മനുഷ്യന്റെ അഭിലാഷത്തിനനുസരിച്ച് ചിന്തിക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്. മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സാതന്ത്ര്യം പൗരനുണ്ടന്നും അത് അടിയറ വെക്കേണ്ടതില്ലന്നും സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ശ്യാമിനെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ…

Read More

വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ തടസ്സമാകുമോ എന്ന ആധി അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു ! മകള്‍ക്ക് വിവാഹാശംസകളുമായി ജയിലില്‍ നിന്നും രൂപേഷിന്റെ കത്ത്

ഈ മാസം 19ന് വിവാഹിതയാവുന്ന മകള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ജയിലില്‍ നിന്നും കത്തെഴുതി മാവോയിസ്റ്റ് നേതാവ് രൂപേഷ്. നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക് ഈ മാസം 19 ന് നടക്കുന്ന മകളുടെ വിവാഹത്തില്‍ ഒപ്പമുണ്ടാകാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ. മദന്‍ ഗോപാലിന്റെയും ടുള്‍ടുളിന്റെയും മകനായ ഓര്‍ക്കോദീപാണ് വരന്‍. കുട്ടിക്കാലം മുതല്‍ സമരങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഒപ്പമുണ്ടായിരുന്നു മകളെക്കുറിച്ചുള്ള ഓര്‍മ്മകളും സ്‌നേഹവുമാണ് കത്തിലുള്ളത്. ”കഴിഞ്ഞ നാലുവര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാന്‍ ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ല. അതിനാല്‍ നിങ്ങളുടെ മുന്‍കൈയിലാകട്ടെ അവരുടെ കൂടിച്ചേരല്‍. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണമെന്നും കത്തില്‍ രൂപേഷ് പറയുന്നു. കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ… 1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവര്‍ഷം മുമ്പുള്ള ഒരു വര്‍ഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ്…

Read More

മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാവുന്നു; വരന്‍ ബംഗാള്‍ സ്വദേശി;ചടങ്ങില്‍ പങ്കെടുക്കാന്‍ രൂപേഷിന് ഒരു ദിവസത്തെ പരോള്‍…

പാലക്കാട്: മാവോയിസ്റ്റ് നേതാക്കളായ രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമി വിവാഹിതയാകുന്നു. കൊല്‍ക്കത്ത, പര്‍ഗാനാസ് സ്വദേശിയായ ടൂള്‍ടൂള്‍ ഗോസ്വാമി-മദന്‍ഗോസ്വാമി ദമ്പതികളുടെ മകന്‍ ഓര്‍ക്കോദീപാണ് വരന്‍. ഈ മാസം പതിനെട്ടിനാണ് വിവാഹം. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി തൃശ്ശൂരിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിന് 18-ാം തീയതി ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. വലപ്പാട്ടെ ഷൈനയുടെ വീടായ പുതിയ വീട്ടില്‍ 18ന് രാവിലെ പത്തിന് രൂപേഷ് എത്തും. അവിടെ വെച്ചാണ് രജിസ്റ്റര്‍ വിവാഹം നടക്കുക. വൈകീട്ട് അഞ്ചോടെ രൂപേഷ് തിരിച്ചു പോകും. പത്തൊന്‍പതിന് തൃശ്ശൂര്‍, വാടാനപ്പള്ളി വ്യാപാര ഭവനില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ സുഹൃത്തുക്കളുടെ കൂടിച്ചേരല്‍ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്.

Read More

മധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍ ! മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയില്‍ പ്രതികാര പ്രഖ്യാപനം നടത്തിയ സംഘത്തിന്റെ പട്ടികയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ…

കാളികാവ്: ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. അട്ടപ്പാടിയില്‍ മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്നും മധു ഉള്‍പ്പെടെയുള്ള ആദിവാസികളെ പട്ടിണിക്കിട്ട സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലപാതകത്തിന് ഉത്തരവാദികള്‍ എന്നും മാവോവാദികള്‍ പറയുന്നു.ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം നിര്‍ദ്ദയം തല്ലിക്കൊന്നത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരം കൂടിയായി കൊലപാതകത്തെ മാവോവാദികള്‍ മാറ്റിത്തീര്‍ക്കുകയാണ് എന്നും ആരോപണമുണ്ട്. കൊലപാതകത്തിനു ശേഷം അട്ടപ്പാടി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സൂചനയുണ്ട്. മധുവിന്റെ മരണശേഷം പുതിയ പ്രവര്‍ത്തകരെ എത്തിച്ച പ്രത്യേക പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിച്ചു കൊടുക്കുന്നതിലെ വീഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പട്ടികയില്‍ പെടുത്താന്‍…

Read More

കേരളാ പോലീസ് എന്നെ തല്ലിച്ചതച്ചു; മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തതിന് അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ ജോനാഥന്‍ ക്ലൗഡിന് പറയാനുള്ളത്…

വലപ്പാട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിനോജിന്റെ അനുസ്മരണ ചടങ്ങില്‍ ശ്രോതാവായതിനെത്തുടര്‍ന്ന് കേരളാപോലീസ് അറസ്റ്റു ചെയ്തതിനു ശേഷമാണ് ജോനാഥന്‍ ക്ലൗഡ് എന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ മലയാളികള്‍ക്കു പരിചിതനാവുന്നത്. യഥാര്‍ഥത്തില്‍ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുകയും ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ അവിചാരിതമായി അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു താനെത്ത് ജൊനാഥന്‍ പറയുന്നു. പോലീസിന്റെ ക്രൂരമായ പീഡനത്തിനും താന്‍ ഇരയായതായി അദ്ദേഹം ഒരു പ്രമുഖ മലയാളം ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മൂന്നുവര്‍ഷം മുമ്പായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജൊനാഥന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തുകയും വെറുതെ വിടുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായാണ് ജൊനാഥനും കൂട്ടുകാരി വലേറിക്കുമൊപ്പം ഇന്ത്യയിലെത്തിയത്. മുംബൈയും ബന്ദിപ്പുര്‍ സന്ദര്‍ശനവുമൊക്കെ കഴിഞ്ഞ് അവരിരുവരും കേരളത്തിലെത്തി. അങ്ങനെ 2014 ജൂലായ് 28 ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ കണ്ട വാര്‍ത്തയിലൂടെ സിനോജിന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നെന്ന് ജൊനാഥന്‍ പറയുന്നു. എന്തിനായിരിക്കും അയാള്‍ (സിനോജ്)…

Read More

അടിവസ്ത്രം വരെ പരിശോധിക്കും! പിന്നെങ്ങനെ ഒരു പെന്‍ഡ്രൈവ് കൊണ്ട് പോവാന്‍ സാധിക്കും ? മാവോവാദി രൂപേഷിന്റെ മകള്‍ ആമി കോയമ്പത്തൂര്‍ ജയിലില്‍ നേരിട്ട ദുരനുഭവങ്ങള്‍ ഇങ്ങനെ…!

തിരുവനന്തപുരം: മാവോവാദികളായ ഷൈനയെയും അനൂപിനെയും കാണാന്‍ കോയമ്പത്തൂരിലെ ജയിലിലെത്തിയ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി പി റഷീദ്, ഹരിഹര ശര്‍മ എന്നിവരെ ജയില്‍ അധികൃതര്‍ അറസ്റ്റു ചെയ്തു. ഇരുവരും പെന്‍െ്രെഡവ് കൈമാറാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജയിലിലെ സന്ദര്‍ശക മുറിയില്‍വച്ചു വസ്ത്രങ്ങള്‍ക്കൊപ്പം പെന്‍െ്രെഡവ് കൈമാറിയെന്നാണു ജയില്‍ അധികാരികള്‍ പറയുന്നത്. എന്നാല്‍, ഇതു പച്ചക്കള്ളമാണെന്നും അതീവ സുരക്ഷാ പരിശോധനകള്‍ മറികടന്ന് ജയിലിനുള്ളില്‍ പെന്‍െ്രെഡവ് കൊണ്ടുപോയെന്നതു കെട്ടിച്ചമച്ച കുറ്റമാണെന്നും മാവോവാദി കേസില്‍ ജയിലിലുള്ള രൂപേഷിന്റെയും ഷൈനയുടെയം മകള്‍ ആമി ചൂണ്ടിക്കാട്ടുന്നു. ആമി പോസ്റ്റില്‍ പറയുന്നതിങ്ങനെ… കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് തടവുകാരായ സ.ഷൈനയേയും സ.അനൂപിനേയും കാണാനെത്തിയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി. പി റഷീദിനേയും ഹരിഹര ശര്‍മ്മയേയും  ഇന്നലെ സന്ദര്‍ശക മുറിയില്‍ വസ്ത്രങ്ങള്‍ക്കൊപ്പം പെന്‍െ്രെഡവ് കൈമാറാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്‌തെന്ന് അറിയാന്‍ കഴിഞ്ഞു.…

Read More