ബാ​ത്ത് റൂം ​ടൈ​ലി​ന്റെ നി​റം ദി​വ​സ​ങ്ങ​ള്‍​ക്ക​കം മ​ങ്ങി ! 60,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ഫോ​റം

നി​ല​വാ​ര​മി​ല്ലാ​ത്ത ടൈ​ല്‍ ന​ല്‍​കി ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ടം വ​രു​ത്തി വ​ച്ച ഡീ​ല​റും നി​ര്‍​മാ​ണ ക​മ്പ​നി​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ഫോ​റം വി​ധി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം നി​റം മ​ങ്ങി​യ ബാ​ത്ത് റൂം ​ടൈ​ല്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് 60,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​ണ് വി​ധി. നി​ല​വാ​ര​മി​ല്ലാ​ത്ത ടൈ​ലു​ക​ളാ​ണ് പ​രാ​തി​ക്കാ​ര​നാ​യ ജോ​ര്‍​ജ് ജോ​സ​ഫി​നു ല​ഭി​ച്ച​തെ​ന്ന് അ​ഡ്വ. ഡി ​ബി ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​റം വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ പ​രാ​തി പ​രി​ഹ​രി​ച്ചു ന​ല്‍​കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തി​യ​താ​യി ഫോ​റം ക​ണ്ടെ​ത്തി. ബാ​ത്ത് റൂം ​വോ​ള്‍ ടൈ​ലും ഫ്ളോ​ര്‍ ടൈ​ലു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍ വാ​ങ്ങി​യ​ത്. വാ​ങ്ങു​ന്ന സ​മ​യ​ത്ത് ഇ​തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ഡീ​ല​റോ​ട് ആ​രാ​ഞ്ഞി​രു​ന്നു. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മാ​റ്റി​ന​ല്‍​കു​മെ​ന്നും ഡീ​ല​ര്‍ ഉ​റ​പ്പു പ​റ​ഞ്ഞ​താ​യി ജോ​ര്‍​ജ് ജോ​സ​ഫ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ പു​തി​യ ടൈ​ല്‍ പാ​കി ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ നി​റം മ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഡീ​ല​റെ അ​റി​യി​ച്ച​പ്പോ​ള്‍ ഫോ​ട്ടോ എ​ടു​ത്തു ന​ല്‍​കാ​ന്‍…

Read More

പെ​റ്റ് ഫു​ഡ് ന​ൽ​കി​യി​ല്ല ! ഓ​ൺ​ലൈ​ൻ വ്യാ​പാ​രി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്‌​തൃ കോ​ട​തി

കൊ​ച്ചി: ഉ​ത്പ​ന്നം യ​ഥാ​സ​മ​യം ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഓ​ൺ​ലൈ​ൻ വ്യാ​പാ​രി ഉ​പ​ഭോ​ക്താ​വി​ന് 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ എ​ൻ​ജ​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ഹ​രി​ഗോ​വി​ന്ദ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ചെ​ന്നൈ​യി​ലെ ജെ​ജെ പെ​റ്റ് സോ​ൺ എ​ന്ന ഓ​ൺ​ലൈ​ൻ സ്ഥാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 20,000 രൂ​പ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി അ​ധ്യ​ക്ഷ​ൻ ഡി.​ബി. ബി​നു, വി.​രാ​മ​ച​ന്ദ്ര​ൻ , ടി.​എ​ൻ.​ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി​ക്കാ​ര​ൻ 5,517 രൂ​പ ന​ൽ​കി 10 കി​ലോ വ​രു​ന്ന ര​ണ്ട് പാ​ക്ക​റ്റ് “പ​പ്പി ഡ്രൈ ​ഫു​ഡ് ” ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഡെ​ലി​വ​റി ചാ​ർ​ജ് ഈ​ടാ​ക്കാ​തെ ര​ണ്ട് ദി​വ​സ​ത്തി​ന​കം ഉ​ത്പ​ന്നം വീ​ട്ടി​ലെ​ത്തി​ക്കും എ​ന്ന​താ​ണ് എ​തി​ർ ക​ക്ഷി​യു​ടെ വാ​ഗ്ദാ​നം. എ​തി​ർ ക​ക്ഷി​യെ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല . പ​ണം സ്വീ​ക​രി​ച്ച​തി​നു…

Read More

ത​ന്നെ പ്ര​സ​വി​ക്കാ​ന്‍ അ​മ്മ​യെ അ​നു​വ​ദി​ച്ച​തി​ന് ഡോ​ക്ട​റെ കോ​ട​തി ക​യ​റ്റി യു​വ​തി ! കോ​ടി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് കോ​ട​തി…

ത​നി​ക്ക് ജ​ന്മം​ന​ല്‍​കാ​ന്‍ അ​മ്മ​യെ അ​നു​വ​ദി​ച്ച​തി​ന് അ​മ്മ​യു​ടെ ഡോ​ക്ട​റെ കോ​ട​തി​ക​യ​റ്റി യു​വ​തി. യു.​കെ​യി​ലാ​ണ് സം​ഭ​വം. ന​ട്ടെ​ല്ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ‘സ്പൈ​ന ബി​ഫി​ഡ’ എ​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​മു​ള്ള 20 വ​യ​സ്സു​കാ​രി എ​വി ടൂം​ബ്സാ​ണ് അ​മ്മ​യു​ടെ ഡോ​ക്ട​റെ കോ​ട​തി ക​യ​റ്റി​യ​ത്. ‘ശ​രീ​ര​ത്തി​ല്‍ ട്യൂ​ബു​ക​ള്‍ ഘ​ടി​പ്പി​ച്ചാ​ണ് യു​വ​തി ജീ​വി​ക്കു​ന്ന​ത്. ത​ന്റെ അ​മ്മ​യ്ക്ക് അ​വ​രു​ടെ ഡോ​ക്ട​ര്‍ ശ​രി​യാ​യ ഉ​പ​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ താ​ന്‍ ജ​നി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ത്ത​ര​മൊ​രു ജീ​വി​തം ജീ​വി​ക്കേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​വി ടൂം​ബ്സ് പ​റ​യു​ന്നു. ത​നി​ക്ക് ഫോ​ളി​ക് ആ​സി​ഡ് സ​പ്ലി​മെ​ന്റു​ക​ള്‍ ക​ഴി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​താ​യി എ​വി​യു​ടെ വാ​ദ​ത്തെ പി​ന്തു​ണ​ച്ച് എ​വി​യു​ടെ അ​മ്മ കോ​ട​തി​യെ അ​റി​യി​ച്ചു. എ​വി​യു​ടെ വാ​ദ​ത്തെ ല​ണ്ട​ന്‍ ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി റോ​സ​ലി​ന്‍​ഡ് കോ ​ക്യു​സി പി​ന്തു​ണ​ച്ചു. അ​മ്മ​യെ ഡോ​ക്ട​ര്‍ ശ​രി​യാ​യി ഉ​പ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഗ​ര്‍​ഭ​ധാ​ര​ണം വൈ​കു​മാ​യി​രു​ന്നു​വെ​ന്ന് ജ​ഡ്ജി വി​ധി​ച്ചു. ‘സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ വൈ​കി​യു​ള്ള ഒ​രു ഗ​ര്‍​ഭ​ധാ​ര​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്.അ​ങ്ങ​നെ…

Read More

എ​ട്ടു വ​യ​സ്സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത സം​ഭ​വം ! കു​ട്ടി​യ്ക്ക് 50,000 രൂ​പ ന​ല്‍​കാ​ന്‍ ത​യ്യാ​റെ​ന്ന് പോ​ലീ​സു​കാ​രി…

മൊ​ബൈ​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ന​ടു​റോ​ഡി​ല്‍ എ​ട്ടു​വ​യ​സ്സു​കാ​രി​യെ പി​ങ്ക് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ത​യ്യാ​റെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​യാ​യ ഉ​ദ്യോ​ഗ​സ്ഥ. 50,000 രൂ​പ ന​ല്‍​കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കു​ട്ടി​യു​ടെ പി​താ​വി​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 25,000 രൂ​പ കോ​ട​തി ചെ​ല​വാ​യും ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു സിം​ഗി​ള്‍ ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. ഈ ​തു​ക ആ​രോ​പ​ണ​വി​ധേ​യ​യാ​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലാ​ണ് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ര്‍ തോ​മ​സും ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​നും അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള​ള​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കു​റ​യ്ക്കാ​നാ​കു​മോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​ന് സ​ന്ന​ദ്ധ​ന​ല്ലെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് അ​പ്പീ​ല്‍ വി​ശ​ദ​വാ​ദ​ത്തി​നാ​യി സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. 2021 ഓ​ഗ​സ്റ്റ്…

Read More

അ​ച്ഛ​നാ​ണ് പോ​ലും അ​ച്ഛ​ന്‍ ! മാ​താ​പി​താ​ക്ക​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് എ​ത്തി​യ​വ​രോ​ട് 10 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ധ​നു​ഷ്…

ന​ട​ന്‍ ധ​നു​ഷി​ന്റെ മാ​താ​പി​താ​ക്ക​ളാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യെ​ത്തി​യ മ​ധു​ര സ്വ​ദേ​ശി​ക​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ ധ​നു​ഷ് ത​ന്നെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​വ​ര്‍​ക്കെ​തി​രേ 10 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് ധ​നു​ഷ്. ധ​നു​ഷി​ന്റെ​യും പി​താ​വ് ക​സ്തൂ​രി​രാ​ജ​യു​ടേ​യും അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്. എ​സ്. ഹാ​ജ മൊ​യ്ദീ​ന്‍ ആ​ണ് നോ​ട്ടീ​സ​യ​ച്ച​ത്. ധ​നു​ഷി​നെ​തി​രേ തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​നും പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യാ​നും ദ​മ്പ​തി​മാ​രോ​ട് നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യാ​ജ പ​രാ​തി പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ട​ന്റെ പ്ര​ശ​സ്തി ന​ശി​പ്പി​ച്ച​തി​ന് ദ​മ്പ​തി​മാ​ര്‍ 10 കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് വ​ക്കീ​ല്‍ നോ​ട്ടീ​സി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ത​ങ്ങ​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തി​ന് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ദ​മ്പ​തി​മാ​ര്‍ പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്ക​ണ​മെ​ന്നും ധ​നു​ഷും പി​താ​വും നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ധു​ര​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച ത​ങ്ങ​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ധ​നു​ഷ് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു റി​ട്ട​യേ​ര്‍​ഡ് സ​ര്‍​ക്കാ​ര്‍…

Read More

ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നു ! അയല്‍വാസിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ…

അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…

Read More

വാഴ അത്ര ചെറിയ പുള്ളിയല്ല ! ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തു വീണു പരിക്കേറ്റു; തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി…

ജോലിയ്ക്കിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കോടതിയുടേതാണ് വിധി. കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ & ആര്‍ കോളിന്‍സ് ഫാം എന്ന തോട്ടത്തിലെ തൊഴിലാളിയായ ജെയിം ലോംഗ്ബോട്ടംഖ എന്നയാള്‍ക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്. തോട്ടത്തിലെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേല്‍ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ജെയിമിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. 70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു…

Read More

വന്ധ്യംകരണ ശസ്ത്രക്രിയ പാളി ! യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവം അടിമാലിയില്‍…

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് യുവതിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. നേരത്തെ നഷ്ടപരിഹാരമായി 30,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം കൂടി നല്‍കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്‍കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.…

Read More

ആഹാ പഷ്ട്… പ്രളയ സഹായമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടിയ്ക്കാന്‍ നോട്ടീസ്; ഏഴു ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി…

പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് സഹായ ധനമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടയ്ക്കണമെന്ന അറിയിപ്പുമായി സര്‍ക്കാര്‍. പ്രളയധനസഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതര്‍ക്ക് തഹസില്‍ദാറുടെ കത്ത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി കോഴഞ്ചേരി തഹസിദാറാണ് കത്തയച്ചത്. നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുക വീടുപുനരുദ്ധാരണത്തിനുള്‍പ്പെടെ ചിലവഴിച്ച പ്രളയബാധിതതര്‍ വഴിമുട്ടിയ അവസ്ഥയിലാണ്. 2018ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്ക് ലഭിച്ച തുകയാണ് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കോഴഞ്ചേരി തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ധനസഹായത്തില്‍ ഇരട്ടിപ്പായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കോഴഞ്ചേരി സ്വദേശി ഗിരീഷ് കുമാറിന് 1,80,000 രൂപയാണ് ധനസഹായം ലഭിച്ചത്. ഇതില്‍ 60,000 രൂപ തിരിച്ചടയ്ക്കാനാണ് നിര്‍ദ്ദേശം. കോഴഞ്ചേരിയില്‍ മാത്രം 24ലധികം കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ധനസഹായം വീടുപുനരുദ്ധാരണത്തിനായി ചിലവഴിക്കുകയും ചെയ്തു. തുക തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ പലരും പ്രതിസന്ധിയിലാണ്. നോട്ടീസ്…

Read More

ഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റിയെന്ന് യുവാവ് ! ആപ്പിളിനെതിരേ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 15000 ഡോളര്‍; സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…

ഐഫോണ്‍ ഉപയോഗിച്ചതു മൂലം താന്‍ സ്വവര്‍ഗാനുരാഗിയായെന്ന് ആരോപിച്ച് ആപ്പിളിനെതിരേ നിയമനടപടിയുമായി റഷ്യന്‍ യുവാവ്. ഡി.റസുമിലോവ് എന്നയാളാണ് 15000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരേ കേസ് കൊടുത്തിരിക്കുന്നത്. താന്‍ ‘ഗേ’ ആയി മാറാനുള്ള കാരണത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്പ് വഴി ബിറ്റ്‌കോയിന് വേണ്ടി തിരഞ്ഞപ്പോള്‍ പകരം കിട്ടിയത് ‘ഗേ കോയിന്‍’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു. ‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും ? അങ്ങനെ ഞാന്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്കായി ശ്രമിച്ചു.’ ഇങ്ങനെയാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. രണ്ട് മാസത്തിന് ശേഷം താനൊരാളുമായി അടുപ്പത്തിലായി. ഇപ്പോള്‍ തനിക്കതില്‍ നിന്നും പുറത്തുകടക്കാനാവില്ലെന്നും ഇതെങ്ങനെ തന്റെ മാതാപിതാക്കളോട് പറയും എന്ന് അറിയില്ലയെന്നും ഇയാള്‍ പറയുന്നു. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. തന്നെ സ്വവര്‍ഗാനുരാഗത്തിലേക്ക് തള്ളിയിട്ടത് ഐഫോണ്‍ ആണ്. ഇത്…

Read More