കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഡിസിസി തയാറാക്കിയ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കെപിസിസിക്കു കൈമാറി. കെപിസിസി വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില്‍ എല്ലാ ഡിസിസികളോടും സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പട്ടിക നല്‍കിയത്. ഡിസിസിയുടെ പട്ടികയില്‍ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെയും പേരുകള്‍ മാത്രമാണുള്ളത്. ഇരുവരും സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പുതുപ്പള്ളി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി ഫെസ്റ്റ് എന്ന സാംസ്കാരികോത്സവം നടത്തിയാണു പ്രചാരണം ആരംഭിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ വിശിഷ്ടാതിഥികള്‍, ആശാ വര്‍ക്കേഴ്സ്, ഹരിതകര്‍മ സേനാംഗങ്ങള്‍, അങ്കണവാടി ടീച്ചേഴ്സ്, ഹെല്‍പ്പേഴ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കല്‍ പരിപാടികള്‍ പുതുപ്പള്ളിയില്‍ നടത്തുകയാണ്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ യോഗങ്ങള്‍ ആരംഭിച്ചു. വൈക്കത്ത് ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു,…
Read More